ഐ.വി ശശിക്ക് വേറെ പണിയൊന്നുമില്ലേ?

മണിയന്‍പിള്ള രാജുവിന് സിനിമയില്‍ നല്ല തിരക്കുള്ള കാലം. മൂന്ന് പടങ്ങളില്‍ ഒരേസമയം ഓടിനടന്ന് അഭിനയിക്കുകയാണ്. ഐ.വി. ശശിയുടെ ദേവാസുരം, ഷാജികൈലാസിന്റെ ഏകലവ്യന്‍, ജയരാജിന്റെ പൈതൃകം. മൂന്നിടത്താണ് ഷൂട്ടിംഗ്. അന്ന് കാറിലാണ് രാജുവിന്റെ ജീവിതം മുഴുവന്‍. ദേവാസുരത്തിന്റെ ലൊക്കേഷനില്‍ മിക്കവാറും വെളുക്കുവോളം ഷൂട്ടിംഗുണ്ടാകും. എന്നാലും രാവിലെ അഞ്ചുമണിയാകുമ്പോള്‍ തൊപ്പിയുമിട്ട് ശശി സാര്‍ ഹോട്ടല്‍ റിസപ്ഷനില്‍ വന്നുനില്‍ക്കും. അപ്പോള്‍ പിന്നെ ആര്‍ട്ടിസ്റ്റുകള്‍ക്ക് വരാതിരിക്കാന്‍ കഴിയുമോ? ഒരു ദിവസം എനിക്ക് രാജുവിന് വയ്യ. നല്ല ഉറക്കക്ഷീണമുണ്ട്. എന്നിട്ടും എഴുന്നേറ്റ് വരേണ്ടിവന്നു.
ഇറങ്ങിവരുമ്പോള്‍ ആദ്യം കണ്ടത് ശശിയെയാണ്. അപ്പോള്‍ മണിയന്‍പിള്ള ലാലിനോട് പറഞ്ഞു. \'ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ. പോയി കിടന്നുറങ്ങിക്കൂടേ. മറ്റുള്ളവരെക്കൂടി ഇങ്ങനെ ബുദ്ധിമുട്ടിക്കണോ?\' അന്ന് ലാല്‍ മണിയന്‍പിള്ളെ മാറ്റി നിര്‍ത്തി പറഞ്ഞു. \'രാജു അങ്ങനെ പറയരുത്. ഈ ജോലിയാണ് നമുക്ക് പ്രശസ്തിയും പണവുമൊക്കെ തന്നത്. ഒരു സിനിമാപോലും ഇല്ലാത്ത എത്രയോ പേര്‍ നമുക്കിടയില്‍ ഉണ്ട്. ഇപ്പോള്‍ ഈ ലഭിക്കുന്ന അവസരങ്ങള്‍ നാളെ കിട്ടിക്കൊള്ളണമെന്നുമില്ല. അതുകൊണ്ട് തൊഴിലിനെ നിഷേധിക്കരുത്. അതിനെ സ്‌നേഹിക്കണം.\'
മോഹന്‍ലാലിന്റെ ആ വാക്കുകള്‍ മണിയന്‍പിള്ള രാജുവിന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. അതില്‍ പിന്നെ നാളിതുവരെ മണിയന്‍പിള്ളയുടെ ഭാഗത്തുനിന്ന് തൊഴിലിനെ കുറിച്ച് യാതൊരു അനാദരവും ഉണ്ടായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























