മനം കവരും ചോക്ലേറ്റ് ഹീറോയായി കാളിദാസ്

സിനിമാ ലോകം പ്രത്യേകിച്ച് മലയാളികള്‍ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ജയറാമിന്റേയും പാര്‍വ്വതിയുടെയും. അവരുടെ മകന്‍ സിനിമാ ലോകത്ത് എത്തുന്നു എന്നത് അതിലേറെ സന്തോഷം ഉള്ളതാണ്. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് അവസാനമായി. വെളളിത്തിരയില്‍ നായകനായി തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് താരം. ഇതിന് മുന്നോടിയായി ഒരു പ്രമുഖ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച് ആരാധകരുടെ മനംകവര്‍ന്നിരിക്കുന്നു.
ഏഴാം വയസ്സില്‍ ബാലതാരമായി അഭിനയ രംഗത്തേക്ക് കാലെടുത്തുവച്ച കാളിദാസ് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഒരു \'പക്ക കഥൈ\' എന്ന തമിഴ് ചിത്രത്തിലെ നായക വേഷത്തിലാണ് കാളിദാസ് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നത്.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുവിന്റെയും എന്നീ ചിത്രങ്ങളില്‍ കണ്ടു മറന്ന കുട്ടിത്താരത്തില്‍ നിന്നും ഒരു ചോക്ലേറ്റ് ഹീറോ ഗെറ്റപ്പിലേക്ക് കാളിദാസ് മാറിക്കഴിഞ്ഞു. സൂര്യ, കാര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിച്ച അതേ പരസ്യത്തിലാണ് സ്‌റ്റൈലന്‍ ലുക്കുമായി കാളിദാസ് എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























