ദുബായില്‍ നിന്നും ഒരു പ്രേമം സ്റ്റൈല്‍

പ്രേമം സിനിമ മലയാളക്കരയില്‍ മാത്രമല്ല അതിര്‍ത്തികള്‍ പിന്നിട്ട് ഏറെ മലയാളികള്‍ ഉള്ള ഗള്‍ഫ് നാടുകളിലും തരംഗം തീര്‍ക്കുകയാണ്. അതിനിടെ ദുബായില്‍ പെരുന്നാളിനോടനുബന്ധിച്ച് മലയാളി യുവാക്കള്‍ എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഈ ഫോട്ടോ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നതാകട്ടെ പ്രേമത്തിലെ നായകന്‍ നിവിന്‍ പോളിയും. പ്രേമം ലുക്കില്‍ കറുത്ത കണ്ണടയും കുര്‍ത്തയും ഇട്ട് നിരന്ന് നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. നിവിന്‍ പോളി ഈ ഫോട്ടോയ്ക്ക് പൊളിച്ചു ബ്രോസ്സ് എന്ന് കമന്റും ഇട്ടിട്ടുണ്ട്. ഇത്രയും പോരേ അവര്‍ക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























