ജോര്‍ജ്ജിനെ പോലെ താനും ബാക്ക് ബെഞ്ച് സ്റ്റുഡന്റായിരുന്നുവെന്ന് നിവിന്‍ പോളി

യുവനടന്‍ നിവിന്‍ പോളിയാണ് മലയാളത്തിലെ ഇപ്പോഴത്തെ താരം. നിവിന്‍ പോളി അഭിനയിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രം പ്രേക്ഷകര്‍ ഒന്നടങ്കം രണ്ട് കൈനീട്ടിയും സ്വീകരിച്ചു. എന്നാല്‍ നിവിന്‍ പോളി ഇപ്പോള്‍ തുറന്നടിച്ചിരിക്കികയാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താനും ബാക്ക് ബെഞ്ച് സ്റ്റുഡന്റായിരുന്നുവെന്ന് നിവിന്‍ പോളി തുറന്ന് പറഞ്ഞു. താന്‍ ബാക്ക് ബെഞ്ചാണെങ്കിലും തന്റെ ഭാര്യ ക്ലാസില്‍ ഒന്നാമതായിരുന്നെന്നും നിവിന്‍ പറഞ്ഞു.
\'പ്രേമം സിനിമയിലെ ചില കഥാപാത്രങ്ങളും സീനുകളും എല്ലാം തന്റെ ജീവിതത്തില്‍ക്കൂടി കടന്നുപോയവയാണ്. ഞാന്‍ പഠനത്തില്‍ മടിയനായിരുന്നു. പ്രേമം സിനിമയില്‍ അധ്യാപികയോടാണ് നായകന്‍ ജോര്‍ജ്ജിന് പ്രണയം തോന്നിയിരുന്നത് എന്നാല്‍ എനിക്ക് പ്രണയം തോന്നിയത് ക്ലാസ്‌മേറ്റ്‌നോടാണ്. അവള്‍ ഇന്നന്റെ ഭാര്യയാണ്.\' നിവിന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ക്ലാസില്‍ പഠനത്തില്‍ ഒന്നാമതായിരുന്ന കുട്ടിക്ക് എങ്ങനെയാണ് ബാക്ക് ബെഞ്ച് സ്റ്റുഡന്റിനോട് പ്രണയം തോന്നിയതെന്ന് ചോദ്യത്തിനു നിവിന്‍ പോളി നല്‍കിയ ഉത്തരം ചിരിപ്പിക്കുന്നതായിരുന്നു. \' അവള്‍ക്ക് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. അവള്‍ ഒരു \'പഠിപ്പിസ്റ്റും\' ഞാന്‍ ഒരു മടിയനുമായിരുന്നു.
സത്യത്തില്‍ ശരിയായ ബാലന്‍സിംഗ് അതായിരുന്നു. പിന്നെ ഒരു നടനാകുക എന്ന എന്റെ ആഗ്രഹത്തിനു അവളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു\' നിവിന്‍ പറഞ്ഞു. പ്രേമം സിനിമയുടെ വിജയത്തിനുശേഷം നിവിന്‍പോളിയെ മോഹന്‍ലാലിനോട് താരതമ്യപ്പെടുത്തിയതിനെക്കുറിച്ചും നിവന്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























