സാറ്റലൈറ്റ് റൈറ്റ് റാക്കറ്റ് പൊളിഞ്ഞു

സാറ്റലൈറ്റ് റൈറ്റിന്റെ റാക്കറ്റ് പൊട്ടിയതോടെ മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെന്ന് ബാബു ആന്റണി. മുമ്പ സാറ്റലൈറ്റ് റൈറ്റ്‌സ് ആര്‍ക്കാണോ അവരെയാണ് സിനിമയില്‍ കാസ്റ്റ് ചെയ്തിരുന്നത്. ടി.വി ചാനലിലുള്ളവരുമായി ഒരു അഡ്ജസ്റ്റ്‌മെന്റ്. ജനങ്ങളുടെ ഇടയിലുള്ള വാല്യു അല്ല. ചാനലിലുള്ള ആളുകളുടെ ബിസിനസ്സ് താല്‍പ്പര്യമായിരുന്നു ഇതിന് പിന്നിലുണ്ട്. റേറ്റിംഗ് വന്നപ്പോള്‍ എല്ലാം പൊളിഞ്ഞില്ലേ. അതുകൊണ്ടാണ് സാറ്റലൈറ്റ് റൈറ്റ്‌സ് നിന്നുപോയത്.
സാറ്റലൈറ്റ് നിന്നതോടെ ഇനി നല്ല സിനിമകളുണ്ടാകും. ജനുവിന്‍ ഫിലിം മേക്കേഴ്‌സും ജനുവിന്‍ പ്രൊഡ്യൂസേഴ്‌സും വരും, ആക്‌ടേഴ്‌സിന് അവസരങ്ങള്‍ കൂടും. സാറ്റലൈറ്റ് റൈറ്റ്‌സുള്ള ആര്‍ട്ടിസ്റ്റുകളെവെച്ച് സിനിമയെടുക്കാന്‍ പ്രൊഡ്യൂസേഴ്‌സ് പരക്കം പായാന്‍ കാരണം ടേബിള്‍ പ്രൊഫിറ്റാണ്. അതൊക്കെമാറി പ്രോപ്പര്‍ വേ ഓഫ് ഫിലിം മേക്കിംഗിലേക്ക് വന്നുതുടങ്ങി. ബാബു ആന്റണിയുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ മാറി ഇപ്പോള്‍ സ്റ്റഡിയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അടുത്തിടെ ബാബു ആന്റണിക്കൊരു മെസ്സേജ് അയച്ചു. എഗെയ്ന്‍... ഒറ്റവാക്കേയുള്ളു. ബാബു ആന്റണി പറഞ്ഞു യെസ്.
അഭിനയിച്ച 100 സിനിമകളില്‍ 90 ഉം കുഴപ്പമില്ലാതെ പോയി. സെന്‍ട്രലായിട്ടുള്ള ക്യാരക്ടര്‍ അല്ലെങ്കില്‍ ഹീറോ അതല്ലെങ്കില്‍ ആന്റിഹീറോ അത്തരം വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. ഇപ്പോള്‍ പല സിനിമകളിലും ഹീറോ തന്നെയാണ് വില്ലനും. മലയാളത്തിലായാലും തമിഴിലായാലും ഹിന്ദിയിലായാലും എല്ലായിടത്തും നല്ല സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു, അതൊരു ഭാഗ്യമല്ലേ ബാബു ആന്റണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























