താന്‍ ചോക്ലേറ്റ് ഹീറോ മാത്രമല്ലെന്ന് കുഞ്ചാക്കോ ബോബന്‍

താന്‍ ചോക്ലേറ്റ് ഹീറോ മാത്രമല്ലെന്ന് കുഞ്ചാക്കോ ബോബന്‍. അല്ലാത്ത ഒരുപാട് വേഷങ്ങള്‍ ചെയ്തു. പിന്നെ ഓരോ കാലത്തും ചോക്ലേറ്റ് ഹീറോ പട്ടങ്ങള്‍ ഉള്ള ആളുകള്‍ ഉണ്ടായിരുന്നു. പ്രേംനസീര്‍, ശങ്കര്‍, റഹ്മാന്‍ അങ്ങനെ കുറച്ചു പേര്‍. പക്ഷേ മരംചുറ്റി പ്രണയത്തില്‍ നിന്നും വ്യത്യസ്തമായി കുറച്ചു കൂടി മെച്ചപ്പെട്ട പ്രണയങ്ങളാണ് ഇപ്പോള്‍ തന്നെ തേടി വരാറുള്ളതെന്നും താരം പറഞ്ഞു. പിന്നെ ഇപ്പോഴത്തെ പയ്യന്മാരോട് മത്സരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
കേരളത്തില്‍ ഒറ്റ സീന്‍ പോലും ഷൂട്ട് ചെയ്യാത്ത സിനിമയാണ് മധുരനാരങ്ങ. ഷാര്‍ജ, ദുബായ്, ശ്രീലങ്ക എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. എന്നെ കൂടാതെ ബിജു മേനോനും പുതുമുഖ നടി പാര്‍വതിയും നീരജ് മാധവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓര്‍ഡിനറി ഒരുക്കിയ സുഗീതാണ് സംവിധാനം. ജീവന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഷാര്‍ജയില്‍ താമസിക്കുന്ന ബിജുവിന്റെയും എന്റെയും ജീവിതത്തിലേക്ക് പാര്‍വതിയുടെ കഥാപാത്രം കടന്നു വരുന്നു. ആ പെണ്‍കുട്ടി ഞങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. സൗഹൃദവും പ്രണയവും ഒക്കെ ഉണ്ടെങ്കിലും അതൊന്നും ഒരു ക്ലീഷെ അല്ല.
ചിറകൊടിഞ്ഞ കിനാവുകള്‍ എല്ലാ ക്ലീഷേകളെയും തകര്‍ത്ത ചിത്രമാണ്. ക്രിട്ടിക്ക്‌സും സാധാരണ പ്രേക്ഷകരും ഒരുപോലെ ആസ്വദിച്ച ചിത്രമാണ്. ഓണത്തിന് ജന്‍മനാ പ്യാരി എന്ന ചിത്രം എത്തും. വലിയ താരമായില്ലെങ്കിലും സിനിമയുടെ ഓരത്തുകൂടി മോശമല്ലാത്ത വേഷങ്ങളും സിനിമകളും ചെയ്ത് പോവുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























