വിവാഹം തല്‍ക്കാലമില്ല, നൃത്തവും അഭിനയവും മാത്രമാണ് മനസിലുള്ളതെന്ന് രചന
വിവാഹത്തെ കുറിച്ച് തല്ക്കാലം ചിന്തിക്കുന്നില്ലെന്ന് രചന നാരായണന്‍കുട്ടി. എനിക്ക് യോജിക്കുന്ന ഒരാളെ കണ്ടെത്തിയാല്‍ അതേക്കുറിച്ച് ചിന്തിക്കും. നൃത്തവും അഭിനയവും മാത്രമാണ് മനസില്‍. നമ്മുടെ ചില മാധ്യമങ്ങള്‍ക്ക് നടിമാരുടെ അഭിനയത്തേക്കാളുപരി അവരുടെ വ്യക്തി ജീവിതം ചുരണ്ടിയെടുത്ത്, മസാല കഥകളാക്കി വില്‍ക്കാനാണ് താല്പര്യം. അതിന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. തിലോത്തമ എന്ന ചിത്രത്തില്‍ നായികാ പ്രാധാന്യമുള്ള വേഷമാണ് രചനക്ക്.
സോഷ്യല്‍ മീഡിയയില്‍ എന്നെ അപമാനിക്കാനായി ചിലര്‍ ശ്രമിച്ചു. അത് ജനം വിശ്വസിക്കരുതെന്നും താരം പറഞ്ഞു. ജനങ്ങള്‍ക്ക് എന്നോടുള്ള സ്നേഹവും വിശ്വാസവുമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ഏതോ ഒരുത്തന് അവന്റെ മനോവൈകൃതം കാട്ടിയതിന് എന്ത് ചെയ്യാനാകും. ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതും പ്രതികളെ പിടിക്കേണ്ടതും പൊലീസാണ്. പലപ്പോഴും അവരത് ചെയ്യാറില്ല. താന്‍ മാത്രമല്ല പല താരങ്ങളും ഇത്തരത്തിലുള്ള അപമാനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് രചന പറഞ്ഞു.
അമ്മയാണ് രചനയുടെ ഏറ്റവും അടുത്ത സുഹൃത്ത്. അമ്മയുടെ കുഞ്ഞുമോളായി വീട്ടില്‍ മടിപിടിച്ച് ഇരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. അതുകൊണ്ട് എവിടെ പോയാലും അമ്മ ഒപ്പം കാണും. അമ്മയുടെ ഭക്ഷണത്തിന് നല്ല രുചിയാണ്. തൈരും ചോറുമാണ് പ്രിയ ആഹാരം. അച്ഛന് ചിലപ്പോള്‍ കൂടെ വരാറുണ്ട്. ചേട്ടന് വിദേശത്താണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha