Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

"25,000 വോള്‍ട്ട് വൈദ്യുതിയിലാണ് അവന്റെ അഭ്യാസം...റെയില്‍വേയെ വെള്ളം കുടിപ്പിച്ച് കുഞ്ഞന്‍ പൂച്ച... ഒടുവില്‍ കൂളായി ഒറ്റ ഓട്ടം "

09 AUGUST 2021 04:44 PM IST
മലയാളി വാര്‍ത്ത

റയിൽവേ വൈധ്യുതി ലൈനിൽ പെട്ട് കത്തിക്കരിഞ്ഞ് പോയവരുടെ ഒരുപാട് വാർത്ത നമ്മൾ കേട്ടിട്ടുണ്ട് .ഇതിൽ അകപ്പെട്ട് രക്ഷപ്പെടുക എന്നത് പ്രയാസരമാണ്.അതിന്റെ വ്യാപ്തി മനസിലാക്കാൻ അന്യൻ സിനിമയിലെ സീൻ ഓർത്താൽ മാത്രം മതി. എന്നാൽ റെയിൽവേയെ പോലും ഞെട്ടിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.25,000 വോള്‍ട്ട് വൈദ്യുതിയില്‍ ഭസ്മമായിത്തീരേണ്ട ഒരു പൂച്ച ഇതൊക്കെ എനിക്ക് പുല്ലാടാ എന്ന മട്ടിൽ ഓടി നീങ്ങിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണ് തള്ളി പോയി.ഇതിന് അത്രകണ്ട് പ്രാധാന്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട് സംഭവം നടക്കുന്നത് ഒരു പൂച്ച ദിനത്തിൽ ആണെന്ന് കൂടി പറഞ്ഞാൽ എങ്ങനെയിരിക്കും.ഓഗസ്റ്റ് 8 പൂച്ച ദിനമായ ഇന്നലെയാണ് കൗതുകകരമായ സംഭവം നടന്നത്.

റെയില്‍വേ ജീവനക്കാരുടെ ശബ്ദംകേട്ടാണ് കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയുടെ എന്‍ജിന് മുകളില്‍ സുഗ നിദ്രയിലായിരുന്ന നമ്മടെ പൂച്ചകുട്ടൻ കണ്ണുതുറന്നത് .ചുറ്റും തീപ്പൊരി കണ്ടും ഒച്ച കേട്ടും ഏറെനേരം കണ്ണടച്ചുകിടന്ന പൂച്ച വണ്ടി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഇറങ്ങിയോടി. രണ്ടുതവണ വൈദ്യുതി ലൈന്‍ ഓഫായിട്ടും ഈ പണി പറ്റിച്ച പൂച്ച സുഗമായി ഇറങ്ങുന്നത് കണ്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ അന്തംവിട്ടു.

കണ്ണൂര്‍ സൗത്തിലാണ് രാവിലെ വൈദ്യുതി ലൈന്‍ ട്രിപ്പ് (ഓഫ്) ആയത്. നിയന്ത്രണമുറിയില്‍ അത് സെറ്റ് ചെയ്തു. പിന്നീട് വീണ്ടും ട്രിപ്പ് ആയി. ആ സമയം ഓടുന്ന ഇന്റര്‍സിറ്റിക്കനുസരിച്ചാണ് ലൈന്‍ ഓഫായത്. വണ്ടിക്ക് മുകളില്‍ കൊമ്പോ മറ്റോ വീണതാവാമെന്നു കരുതി ഇലക്ട്രിക്കല്‍ വിഭാഗം കണ്ണൂര്‍ സ്റ്റേഷനില്‍ വണ്ടിയെ കാത്തുനിന്നു. വണ്ടി രണ്ടാം പ്ലാറ്റ്ഫോമില്‍ നിര്‍ത്തി. ലോക്കോപൈലറ്റ് മിന്നായംപോലെ പൂച്ചയെ കണ്ടു. വൈദ്യുതിലൈനുമായി ബന്ധം സ്ഥാപിക്കുന്ന പാനോഗ്രാഫിന്റെ അടിയിലാണ് കിടന്നിരുന്നത്.

വൈദ്യുതി വിഛേദിച്ച് ജീവനക്കാര്‍ മുകളില്‍ കയറി. പൂച്ച പതുങ്ങി പറ്റി കിടക്കുന്നു. ലൈന്‍ ഷോര്‍ട്ടായി തീപ്പൊരിയും ശബ്ദവും കേട്ടതിനാല്‍ തല ഉയര്‍ത്താതെയാണ് കിടപ്പ്. തല ഉയര്‍ത്തിയാല്‍ ജീവന്‍ പോകുമെന്ന് മനസ്സിലാക്കി പലതവണ പേടിച്ചാണ് പൂച്ച നിവര്‍ന്നത്. 25,000 വോള്‍ട്ട് വൈദ്യുതിയില്‍ ഭസ്മമായിത്തീരേണ്ട പൂച്ച അന്ധാളിച്ച ജീവനക്കാര്‍ക്കിടയിലൂടെ ഇറങ്ങി ഓടി. അഞ്ചുമിനിറ്റ് മാത്രം യാത്ര മുടക്കിയ പൂച്ചയെ വിട്ട് ഇന്റര്‍സിറ്റി കണ്ണൂര്‍ വിട്ടു. പൂച്ച എവിടെനിന്ന് കയറിപ്പറ്റിയെന്ന് നിശ്ചയമില്ല. പാലത്തിന് മുകളില്‍നിന്നോ മറ്റോ ചാടിയതാവാമെന്നാണ് കരുതുന്നത്.ഇത് നടന്നത് പൂച്ചദിനത്തിലായത് കൊണ്ട് വാർത്തയ്ക്ക് പ്രാധാന്യമേറി .

മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തു മൃഗമായ പൂച്ചകള്‍ക്ക് വേണ്ടി ,എല്ലാവര്‍ഷവും ആഗസ്റ്റ് എട്ടാം തീയതി അന്താരാഷ്ട്ര പൂച്ച ദിനമായി ആചരിക്കുന്നുണ്ട് . എന്നാൽ നാം അതിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് മാത്രം .2002 ല്‍ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ എന്ന സംഘടനയാണ് പൂച്ചകള്‍ക്ക് വേണ്ടി ഒരു ദിനം ആഗോളതലത്തില്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയത്.

ചില രാജ്യങ്ങളില്‍ ലോക പൂച്ച ദിനം എന്നുമറിയപെടുന്ന ഈ ദിനം , നിലവില്‍ വന്ന നാള്‍ മുതല്‍ ഓരോ വര്‍ഷവും പ്രചാരം നേടി കൊണ്ടേ ഇരിക്കുന്നു . മറ്റു രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി പൂച്ചകള്‍ക്ക് വേണ്ടിയുള്ള ദിനം റഷ്യ ആചരിക്കുന്നത് മാര്‍ച്ച് ഒന്നിനാണ് . അതുപോലെ തന്നെ അമേരിക്ക ഒക്ടോബര്‍ ഇരുപത്തി ഒന്‍പതിനാണ് ലോക പൂച്ച ദിനവും ദേശീയ പൂച്ച ദിനവും ആചരിക്കുന്നത് .

ആരോരുമില്ലാതെ അനാഥരാക്കപ്പെട്ട പൂച്ചകളുടെയും ,പൂച്ചകുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും , അവരെ സംരക്ഷിക്കാന്‍ മനുഷ്യരുടെ ഉള്ളില്‍ മനുഷ്യത്വം എന്ന വികാരം ഉണര്‍ത്താന്‍ വേണ്ടിയും കൂടിയാണ് ഇങ്ങിനെ ഒരു ദിനം ആചരിക്കുന്നത് . 2020 ല്‍ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ എന്ന സംഘടന, ഈ ദിനം സംഘടിപ്പിക്കുന്നതിനും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള അധികാരം , 1958 മുതല്‍ പൂച്ചകളുടെ സംരക്ഷണത്തിനും ആരോഗ്യപരിപാലനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടന ആയ ഇന്റര്‍നാഷണല്‍ ക്യാറ്റ് കെയറിന് കൈമാറി .

ഈ ദിനത്തില്‍ ലോകമെമ്പാടുമുള്ള പൂച്ച പ്രേമികള്‍ തങ്ങളുടെ വളര്‍ത്തു പൂച്ചകളുടെ പടം സമൂഹമാദ്ധ്യമങ്ങളില്‍ കൂടി പങ്കു വെക്കുന്നത് ഒരു രീതിയായി മാറിയിരിക്കുകയാണ് .ഇപ്പോള്‍ തന്നെ പൂച്ചകളുടെ വിവിധ ചിത്രങ്ങള്‍ കൊണ്ട് സമൂഹമാദ്ധ്യമങ്ങള്‍ നിറഞ്ഞു കവിയുകയാണ് . വിടര്‍ന്ന കണ്ണും , നനുത്ത രോമങ്ങളുമുള്ള പൂച്ചകളുടെ കുസൃതികള്‍ ആരുടെ മുഖത്താണ് പുഞ്ചിരി വിടര്‍ത്താത്തത് .

പൂച്ചകള്‍ വളരെയധികം ശാന്ത സ്വഭാവമുള്ളവയും , സ്വതന്ത്രവും , അന്വേഷണാത്മക സ്വഭാവമുള്ളവയും , സാഹസികതയുള്ളവയുമാണ് .സയാമീസ് , പേര്‍ഷ്യന്‍ , മഞ്ച്കിന്‍, ബര്‍മീസ് തുടങ്ങി നാടന്‍ പൂച്ചകള്‍ വളരെ മനുഷ്യരുടെ മനസ്സ് കീഴടക്കിയവരാണ് . സ്വന്തമായി പൂച്ചകള്‍ ഉള്ളവരുടെ മാനസികാരോഗ്യ നില വളരെയധികം മെച്ചപ്പെട്ടതാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.ഇത്രയും പറഞ്ഞ സ്ഥിതിക്ക് പൂച്ചയെക്കുറിച്ചുള്ള ഒരു പുതിയ അറിവുകൂടി പറഞ്ഞുതരാം.നമ്മൾ കാണുന്ന ഈ പൂച്ചകൾ അത്ര നിസാരക്കാരൊന്നുമല്ല കേട്ടോ.അങ്ങനെ പറയാനും ഒരു കാരണമുണ്ട്.

ഭരണ സംവിധാനം മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കരുതിതുന്നവർക്കാണ് ഈ പുതിയ അറിവ് ...ജനങ്ങളെ ഭരിക്കാൻ ഒരു പൂച്ച മേയറായാൽ എങ്ങനെയിരിക്കും ....കേട്ടാൽ അത്ഭുതപ്പെടുമെങ്കിലും പറയാൻ പോകുന്നത് നടന്ന സംഭവമാണ്..... തൽക്കീത്നയിലെ,അല എന്ന ടൗണിലെ മേയർ ആയിരുന്നു സ്റ്റബ്സ് എന്ന പൂച്ച....1997ൽ ആണ് ഈ പദവിയിലേക്ക് സ്റ്റബ്സ് തിരഞ്ഞെടുക്കപ്പെട്ടത്....മനുഷ്യ സ്ഥാനാർത്ഥികളുടെ ഭരണത്തിൽ പൊറുതി മുട്ടിയ ഇവിടുത്തെ ജനങ്ങൾ തന്നെയാണ് ഈ ഒരു ആശയവുമായി മുന്നോട്ടുവന്നത്....നിയമനിർമ്മാണ അധികാരമില്ലെങ്കിലും,സ്റ്റബ്സ് ജനപ്രീയനായിരുന്നു...നിർഭാഗ്യവശാൽ, 2017 ജൂലായ് 21 ന് തൻ്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യവിരാമമിട്ട് പതിനാലാമത്തെ വയസ്സിൽ സ്റ്റബ്സ് ലോകത്തോട് വിടപറയുകയായിരുന്നു.
ജനങ്ങളെ ഭരിക്കാൻ മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സ്റ്റബ്സ്........അഴിമതിനിറഞ്ഞ മനുഷ്യ ഭരണത്തേക്കാൾ എത്രയോ ഭേദമാണ് അലാസ്കയിലെ ജനങ്ങൾ തിരഞ്ഞെടുത്ത ഈ ആശയം.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (23 seconds ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (1 minute ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (18 minutes ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (23 minutes ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (23 minutes ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (34 minutes ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (1 hour ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (1 hour ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (1 hour ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (2 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (2 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (2 hours ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends