Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സീമ ശരണ്യക്ക് ആരായിരുന്നു....? ചേച്ചിയോ... അമ്മയോ... അതോ ദൈവമോ....! സീമയോടൊപ്പം ദൈവം ചേര്‍ത്തുവെച്ച പേരായിരുന്നോ ശരണ്യ? കിഷോർ സത്യ പറയുന്നു

10 AUGUST 2021 12:36 PM IST
മലയാളി വാര്‍ത്ത

ഒരു പുഞ്ചിരി കൊണ്ടാണ് ഓർക്കാപ്പുറത്ത് ഉണ്ടായ വലിയ ദുരന്തത്തെ ശരണ്യ നേരിട്ടത്. ജീവിതം തന്നെ കീഴ്‌മേൽ മറിഞ്ഞ കാലം. താരത്തിളക്കത്തിൽ നിൽക്കുന്ന സമയത്താണ് ഗുരുതരരോഗം പിടിപ്പെട്ടത്. ജീവൻ നിലനിറുത്താൻ ചികിത്സയ്ക്ക് വലിയ തുക തന്നെ വേണ്ടിയിരുന്നു. ചികിത്സയ്ക്കുള്ള പണം പോലും കണ്ടെത്താനാകാതെ ശരണ്യ ഏറെ വലഞ്ഞിരുന്നു. രോഗം തിരിച്ചറിഞ്ഞ നാൾ മുതൽ ഇന്നോളം ഉറ്റകൂട്ടുകാരിയും അമ്മയുമൊക്കെയായി നിഴൽ പോലെ കൂടെ നടന്ന ആളാണ് അഭിനേത്രിയായ സീമ ജി.നായർ.


ട്യൂമറിനോട് പോരാടിയ ജീവിതം സ്വന്തമാക്കി ശരണ്യയ്ക്ക് അവസാനം കൊവിഡും ന്യൂമോണിയയും വില്ലനായി മാറുകയായിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത സമയത്തായിരുന്നു ഈ വേർപാട്. ഏറെ വേദനയോടെയാണ് എല്ലാവരും നടിയെ കുറിച്ച്‌ ഓര്‍ക്കുന്നത്. ജീവിതത്തിലേയ്ക്ക് തിരികെ വരണമെന്ന് ശരണ്യയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വിധി വില്ലനായി മാറുകയായിരുന്നു. ഇപ്പോഴിത ശരണ്യ ശശിയെ കുറിച്ച്‌ നടന്‍ കിഷോര്‍ സത്യയുടെ വാക്കുകള്‍ വൈറലാവുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഒരുമിച്ച്‌ അഭിനയിച്ചപ്പോഴുണ്ടായി അനുഭവം വെളിപ്പെടുത്തിയത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്ത മുത്ത് എന്ന പരമ്ബരയിലാണ് ഇരുവരു അവസാനമായി ഒന്നിച്ച്‌ അഭിനയിച്ചത്. നൊമ്ബരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല. എന്നാല്‍ നമ്മുടെ നെഞ്ചില്‍ ഒരു തീരാനൊമ്ബരമായി എന്നും ഉണ്ടാകുമെന്നാണ് കിഷോര്‍ സത്യ പറഞ്ഞത്.

കിഷോറിന്റെ വാക്കുകൾ ഇങ്ങനെ....


വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി..... മുഖ്യധാരയിൽ ശരണ്യയുടെ ആദ്യ സീരിയൽ എന്റെ നായികയായി ഏഷ്യാനെറ്റിൽ വന്ന "മന്ത്രക്കോടി"ആയിരുന്നു. അവിടെ നിന്നാണ് ശരണ്യ എന്ന നടിയുടെ വളർച്ച തുടങ്ങിയത്... പിന്നീട് വഴിയിൽ അസുഖം തടസ്സം നിന്നു. കീഴടങ്ങാൻ അവൾ തയ്യാറായില്ല.... രോഗം തിരിച്ചറിഞ്ഞ ആദ്യ സമയത്ത് ടെലിവിഷൻ താര സംഘടനാ ആത്മയുടെ പ്രസിഡന്റ്‌ ശ്രീ. കെ ബി. ഗണേഷ് കുമാറും സഹ പ്രവർത്തകരും ശരണ്യക്ക് കൂട്ടായി നിന്നു. എന്നാൽ ഈ കാലമത്രയും അവളുടെ ഏറ്റം വലിയ ബലം സീമ ജി നായരുടെ കരുതൽ ആയിരുന്നു. സീമ ശരണ്യക്ക് ആരായിരുന്നു....? ചേച്ചിയോ... അമ്മയോ... അതോ ദൈവമോ....! സീമയോടൊപ്പം ദൈവം ചേര്‍ത്തുവെച്ച പേരായിരുന്നോ ശരണ്യ.

സീമയുടെ കൂടെ ശരണ്യക്കായി കലാകാരന്മാരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നു. ആളായും അര്‍ത്ഥമായും. അസുഖത്തെ തോല്‍പിച്ച ഇടവേളകളില്‍ വീണ്ടും അവള്‍ ക്യാമറയ്ക്കു മുന്‍പില്‍ എത്തി. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം "കറുത്ത മുത്തില്‍" എന്നോടൊപ്പം അവള്‍ വീണ്ടും അഭിനയിച്ചു. എന്റെ അനുജനായി അഭിനയിച്ച റിച്ചാര്‍ഡിന്റെ ജോഡിയായി. ശരണ്യയുടെ വിയോഗവര്‍ത്ത അറിഞ്ഞപ്പോള്‍ നൊമ്ബരത്തോടെ അവന്‍ അയച്ചുതന്ന ചിത്രമാണ് ഇത്. നൊമ്ബരങ്ങളുടെ ലോകത്ത് ഇനി ശരണ്യ ഇല്ല. എന്നാല്‍ നമ്മുടെ നെഞ്ചില്‍ ഒരു തീരാനൊമ്ബരമായി എന്നും അവള്‍ ഉണ്ടാവും എന്നുമായിരുന്നു കിഷോര്‍ സത്യ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (24 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (55 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends