Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

‘വെട്ടിയിട്ട വാഴത്തണ്ടു പോലെ’- എന്ന ഡയലോഗ് സിനിമയില്‍ ഏറ്റവും വൈകാരികമായി ഉപയോഗിക്കപ്പെട്ടതാണ്. ആ നിമിഷത്തിൽ ആര്‍ക്കാണ് ഒരാളുടെ കരച്ചില്‍ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നത്. പരിഹസിക്കാന്‍ തോന്നുന്നത്...' മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ വലുപ്പം തന്നെ അമ്പരിപ്പിച്ചുവെന്ന് സംവിധായകൻ ശ്രീകുമാര്‍ മേനോന്‍

06 DECEMBER 2021 01:51 PM IST
മലയാളി വാര്‍ത്ത

‘മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ വലുപ്പം തന്നെ അമ്പരിപ്പിച്ചുവെന്ന് സംവിധായകൻ ശ്രീകുമാര്‍ മേനോന്‍ കുറിക്കുന്നു. ഫാന്‍ബോയ് സിനിമയല്ല മരക്കാറെന്നും ആ പ്രതീക്ഷയോടെ തിയറ്ററില്‍ പോകാതിരിക്കുക എന്നതാണ് മരക്കാര്‍ ആസ്വദിക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറയുകയായിരുന്നു.

അതോടൊപ്പം തന്നെ ‘വെട്ടിയിട്ട വാഴത്തണ്ടു പോലെ’- എന്ന ഡയലോഗ് സിനിമയില്‍ ഏറ്റവും വൈകാരികമായി തന്നെ ഉപയോഗിക്കപ്പെട്ടതാണ്. ആ നിമിഷത്തിൽ ആര്‍ക്കാണ് ഒരാളുടെ കരച്ചില്‍ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നത്. പരിഹസിക്കാന്‍ തോന്നുന്നത്. അങ്ങനെ തോന്നുന്ന മാനസികാവസ്ഥ ചിലരില്‍ ഉണ്ടാകുന്നു എങ്കില്‍ അവരോട് കടപ്പാടുള്ളവര്‍ തീര്‍ച്ചയായും മെഡിക്കലായ പരിഹാരത്തിന് ശ്രമിക്കണം.’– എന്നും ശ്രീകുമാർ മേനോന്‍ പറയുകയുകയുണ്ടായി.

ശ്രീകുമാർ മേനോന്റെ കുറിപ്പ് ഇങ്ങനെ:

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ കണ്ടു. സിനിമയുടെ വലുപ്പം അമ്പരപ്പിച്ചു. സിനിമ വലിയ വിജയമാകുന്നു എന്നറിയുന്നതില്‍ സന്തോഷം. മലയാള സിനിമയുടെ ഒന്നാമതുകളില്‍ എല്ലാം മോഹന്‍ലാലാണ്. ആദ്യ 100 കോടി സിനിമ, 200 കോടി സിനിമ, 365 ദിവസം ഓടിയ ചിത്രം- എല്ലാം. ആ ചരിത്രം മരക്കാറിലും ആവര്‍ത്തിക്കുന്നു. സ്‌ക്രീനില്‍ മറ്റു താരങ്ങള്‍ക്ക് ഇടം കൂടുതല്‍ കിട്ടുന്നതില്‍ പരിഭവിക്കുന്നയാളല്ല ലാലേട്ടന്‍. മരക്കാറില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. തിരുവിന്റെ ക്യാമറ, വിഷ്വല്‍ എഫക്ട്‌സ്, മ്യൂസിക്. ഇത്രയും വലിയ പ്രൊജക്ടിനെ നയിക്കാന്‍ പ്രിയദര്‍ശനല്ലാതെ മറ്റാര്‍ക്ക് സാധിക്കും; ലാലേട്ടനല്ലാതെ മറ്റാര് ആ സ്വപ്നം യാഥാർഥ്യമാക്കും!

ലാലേട്ടന്റെ ഫാന്‍ബോയ് സിനിമയേ അല്ല മരക്കാര്‍. ആ പ്രതീക്ഷയോടെ തിയറ്ററില്‍ പോകാതിരിക്കുക എന്നതാണ് മരക്കാര്‍ ആസ്വദിക്കാനുള്ള മാര്‍ഗം. മലയാള സിനിമയ്ക്ക് ലോകത്താകമാനം റിലീസിങ്ങ് സ്‌ക്രീനുകള്‍ ഉണ്ടാകുന്നത് കൂടുതല്‍ വലിയ സിനിമകള്‍ക്ക് കാരണമാകും. ഒടിടി തിയറ്റര്‍ എന്നിങ്ങനെ കൂടുതല്‍ വിശാലമായ സാധ്യതയാണ് സിനിമകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരേ ദിവസം നാല്‍പ്പതോളം രാജ്യങ്ങളില്‍ മലയാള സിനിമ റിലീസ് ചെയ്യുന്നു. ഹോളിവുഡ് സിനിമ കേരളത്തില്‍ റിലീസ് ചെയ്യുന്നതു പോലെ മലയാളം അവിടെയും. ഒരുപാട് പ്രദര്‍ശനങ്ങള്‍ നമുക്ക് കിട്ടുന്നു. മുന്‍പൊക്കെ തമിഴ്‌നാട്ടില്‍ നൂണ്‍ഷോയ്ക്ക് പ്രദര്‍ശനം കിട്ടിയാലായി എന്നതു മാറി ഇരുന്നൂറോളം തിയറ്ററുകള്‍ നമുക്ക് കിട്ടുന്നു. തമിഴ്- തെലുങ്ക്- ഹിന്ദി സിനിമകള്‍ കേരളത്തില്‍ നിന്ന് കളക്ട് ചെയ്യുന്നതില്‍ കുറച്ചെങ്കിലും മലയാളത്തിനും അവിടെ നിന്നെല്ലാം ലഭിക്കുന്നു. ഒടിടിയിലൂടെ മലയാളികള്‍ മാത്രമല്ലാതെ പ്രേക്ഷകര്‍ പെരുകുകയാണ്. മൂവി ബിസിനസിലും അവസരങ്ങളുടെ കാര്യത്തിലും ഈ നേട്ടം നാടിന് ഗുണകരമാണ്.

സ്മാർട് ഫോണ്‍ അടക്കമുള്ള സ്‌ക്രീനുകള്‍ക്കോ സ്പീക്കറുകള്‍ക്കോ തരാനാവാത്ത ദൃശ്യ- ശ്രാവ്യ അനുഭവം നല്‍കുന്ന സിനിമകള്‍ക്കാകും ഇനി തിയറ്ററില്‍ കൂടുതല്‍ സാധ്യത. സിനിമ കാഴ്ചയ്ക്കപ്പുറം അനുഭവമായി മാറണം. സാങ്കേതികമേന്മയുള്ള സിനിമകള്‍ക്കു മാത്രമേ തിയറ്ററുകളെ ആ നിലയ്ക്ക് നിലനിര്‍ത്താനാകു. മരക്കാര്‍ ആ നിലയ്ക്ക് തിയറ്റര്‍ അനുഭവം നല്‍കുന്ന സിനിമയാണ്. വാനപ്രസ്ഥവും കാലാപാനിയും യാഥാര്‍ത്ഥ്യമായത് മോഹന്‍ലാല്‍ എന്ന നിര്‍മ്മാതാവ് ഉണ്ടായതിനാലാണ്. സിനിമയില്‍ നിന്ന് സമ്പാദിച്ചത് സിനിമയില്‍ നിക്ഷേപിക്കുന്ന ലാലേട്ടന്‍. ദേശീയ രാജ്യാന്തര പുരസ്‌ക്കാരം നേടിയ വാനപ്രസ്ഥമടക്കം, ലാലേട്ടന്‍ അക്കാലത്ത് കോടികള്‍ മുടക്കി നിര്‍മ്മിച്ച സിനിമകള്‍ എന്നും ഭാഷയ്ക്ക് അഭിമാനമാണ്.

തിയറ്ററിലും സോഷ്യല്‍ മീഡിയയിലും മരക്കാറിനെതിരെ കേട്ട അപശബ്ദങ്ങള്‍ ആരുടേതാണ് എന്നാണ് സിനിമ കഴിഞ്ഞപ്പോള്‍ ചിന്തിച്ചത്. അത് കേരളത്തിന്റെ പൊതുശബ്ദമായി കരുതാനില്ല. പ്രത്യേകതരം മാനസികാവസ്ഥയുടെ ശബ്ദമാണത്. കൊലവിളിയാണത്. ബോധപൂര്‍വമായ കടന്നാക്രമണം ഒരു ബിസിനസ് സംരംഭത്തിന് എതിരെ നടക്കുമ്പോള്‍, അതിനെ ചെറുക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്.

എനിക്ക് ഇഷ്ടപ്പെടാത്തത് മറ്റാരും കാണണ്ട, എന്ന നിലയ്ക്കാണ് ഹിംസാത്മകമായ ആക്രോശം ഉയരുന്നത്. കേരളം പോലെ ഒരു സംസ്ഥാനത്തിന് ചേര്‍ന്നതല്ല ഈ അസഹിഷ്ണുത. എന്തോ കാണാന്‍ പോയി, അതു കിട്ടിയില്ല- എന്നതിന് പിന്നണിക്കാരായ മഹാപ്രതിഭകളെ കടന്നാക്രമിക്കുകയല്ല വേണ്ടത്. അപശബ്ദം ഉയര്‍ത്തുന്നവര്‍ സ്വയം വെളിപ്പെടുത്തുകയാണ്. ആ അപശബ്ദം കേട്ട് ചിരിക്കുകയും പടര്‍ത്തുകയും ചെയ്യുന്നവരും അതേ മാനസികാവസ്ഥയിലാണ്. വിമര്‍ശനം എന്നതു തന്നെ ഒരു കലയാണ്. ആസ്വാദകന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നത് വധിക്കാനുള്ള അവകാശമല്ല.

കേരളത്തിന് ശത്രുക്കളുണ്ട്, ഈ നാട് ഗതിപിടിക്കരുത് എന്നു കരുതുന്നവര്‍. കേരളത്തിന്റെ ശത്രുക്കളാണ് മരക്കാറിനെതിരെ ക്വട്ടേഷന്‍ എടുത്തതു പോലെ പെരുമാറുന്നത്. മലയാള സിനിമയില്‍ വരുന്ന നിക്ഷേപം കേരളത്തിന്റെ വ്യവസായ നിക്ഷേപം തന്നെയാണ്. ആ നിക്ഷേപം സംരക്ഷിക്കപ്പെടണം. മരക്കാറിന്റെ യഥാര്‍ത്ഥ മുതല്‍മുടക്ക് പണമായി നിക്ഷേപിക്കപ്പെട്ടതു മാത്രമല്ല, പ്രതിഭകള്‍ അതില്‍ നടത്തിയ കല കൂടിയാണ്. അങ്ങനെ വരുമ്പോള്‍ മരക്കാറിന്റെ മൂല്യം 500 കോടിക്ക് മുകളിലാണെന്നു കണക്കാക്കി നോക്കൂ. അത്രയേറെ മൂല്യം സിനിമയിലൂടെ തിരിച്ചു പിടിക്കേണ്ടതുണ്ട്. പൗരന്റെ ജീവനും സ്വത്തിനും നല്‍കേണ്ട സംരക്ഷണമുണ്ട്. ആ സംരക്ഷണം ഓരോ സംരംഭങ്ങളും അര്‍ഹിക്കുന്നുന്നുണ്ട്.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാകാന്‍ നാം ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. തിയേറ്ററില്‍ കയറി സിനിമയുടെ ക്ലിപ്പ് മൊബലില്‍ പകര്‍ത്തി, ആ വ്യവസായത്തിന് നാശമാകുന്ന വിധത്തില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. സിനിമയിലെ ഒരു ഡയലോഗ് ഭാഗം മൊബലില്‍ മോഷ്ടിച്ചു കൊണ്ടുവന്നത് കുറ്റം. അത് പ്രചരിപ്പിച്ചത് അതിലേറെ കുറ്റം. ഇതു ചെയ്തവരാരും അതിനെ കുറ്റമായി കാണുന്നില്ല. അതവരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കരുതുന്നു. മരക്കാറിനെതിരെ ഇത്രയേറെ കുറ്റകൃത്യം നടന്നിട്ടും അതുകണ്ടു നില്‍ക്കുകയാണ് ഉത്തരവാദപ്പെട്ടവര്‍.

 

‘വെട്ടിയിട്ട വാഴത്തണ്ടു പോലെ’- എന്ന ഡയലോഗ് സിനിമയില്‍ ഏറ്റവും വൈകാരികമായി ഉപയോഗിക്കപ്പെട്ടതാണ്. ആ നിമിഷത്തിൽ ആര്‍ക്കാണ് ഒരാളുടെ കരച്ചില്‍ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നത്. പരിഹസിക്കാന്‍ തോന്നുന്നത്. അങ്ങനെ തോന്നുന്ന മാനസികാവസ്ഥ ചിലരില്‍ ഉണ്ടാകുന്നു എങ്കില്‍ അവരോട് കടപ്പാടുള്ളവര്‍ തീര്‍ച്ചയായും മെഡിക്കലായ പരിഹാരത്തിന് ശ്രമിക്കണം. മോഷ്ടിച്ച ക്ലിപ്പ്, പ്രചരിപ്പിക്കുമ്പോള്‍ ഇത് ചെയ്യരുതാത്തതാണ് എന്ന് പറഞ്ഞു കൊടുക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ഷോ കഴിഞ്ഞ ശേഷമുള്ള തിയറ്ററിന്റെ ചിത്രങ്ങളും ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങളുമെല്ലാം ഈ പടത്തിന്റേതെന്നു പറഞ്ഞു കാണിക്കുന്നതടക്കം മരക്കാര്‍ കാണരുത് എന്ന നിര്‍ബന്ധ ബുദ്ധിയോടെയുള്ളതാണ്.

മരക്കാറിന്റെ നിര്‍മാതാക്കള്‍ ഒരു കേസു കൊടുത്താല്‍ മോഷണ ക്ലിപ്പ് പ്രചരിപ്പിച്ച എല്ലാവരും കുടുങ്ങും. കോടികള്‍ നഷ്ടപരിഹാരവും കൊടുക്കേണ്ടി വരും എന്നു മറക്കാതിരിക്കുക.

ചേരി തിരഞ്ഞും വര്‍ഗ്ഗീയ സ്വഭാവത്തോടെയും സിനിമകളെ ആക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണം. 365 ദിവസം ഓടിയ ഒരു മലയാള സിനിമയുണ്ടെങ്കില്‍ അത് പ്രിയന്റെയാണ്. കിലുക്കം മുതല്‍ കാഞ്ചീവരം വരെയുള്ള വ്യത്യസ്ത സിനിമകള്‍. ബോളിവുഡിലെ സൂപ്പര്‍ ഡയറക്ടര്‍ സ്ഥാനം- പ്രിയദര്‍ശന്‍ മലയാളിയുടെ അഭിമാനമാണ്.

 

അക്ഷയ്കുമാറിനെ ഹിന്ദിയില്‍ സൂപ്പര്‍ സ്റ്റാറാക്കിയ ആളാണ് പ്രിയദര്‍ശന്‍. അജയ് ദേവ്ഗണടക്കം പ്രിയദര്‍ശന്റെ സിനിമകളിലൂടെ ഹിറ്റായവര്‍ എത്രയോ. ഒരുകാലത്ത് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ സാറടക്കം പ്രിയേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു.

പ്രിയദര്‍ശന്റെ സ്വപ്‌നത്തിനൊപ്പം നിന്ന എല്ലാവരോടും നന്ദി. ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ മരക്കാര്‍ അടക്കമുള്ള സിനിമകള്‍ക്കായി വലിയ ഫണ്ടാണ് കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ വിജയം മലയാളം സിനിമാ വ്യവസായത്തിന് ആകമാനം മുതല്‍ക്കൂട്ടാണ്. മലയാള സിനിമയുടെ ക്യാന്‍വാസ് വലുതാക്കിയ ചരിത്ര നിയോഗമാണ് മരക്കാര്‍ സിനിമ. മലയാളമാണ് വലുതായത്.‌

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (17 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (42 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends