Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

എന്നാണ് നീ ഷർട്ടിട്ട് അഭിനയിക്കുക!! ഒന്നുകില്‍ ഷര്‍ട്ടില്ല അല്ലെങ്കില്‍ മണ്ടന്‍! ഒടുവിൽ വിമർശനങ്ങളെയെല്ലാം പോസിറ്റിവ് ആയി എടുത്തു: മൗനരാഗത്തിലെ ബൈജുവിന്റെ ജീവിതം ഇങ്ങനെ...

15 JANUARY 2022 07:59 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളാണ് കുടുംബവിളക്കും മൗനരാഗവും. പരമ്പരയിലെ താരങ്ങളും അവരുടെ കഥാപാത്രവുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. സോഷ്യല്‍ മീഡിയയിലൂടെയായി താരങ്ങള്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

മൗനരാഗത്തില്‍ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാര്‍ത്തിക് പ്രസാദും കുടുംബവിളക്കിലെ ഡോക്ടര്‍ അനിരുദ്ധും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആദ്യം ബൈജുവായെത്തിയപ്പോള്‍ എനിക്ക് കാര്‍ത്തിക് പ്രസാദിനോടാണ് സംസാരിക്കേണ്ടതെന്നായിരുന്നു ആനന്ദ് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയായാണ് ആനന്ദ് കാര്‍ത്തിക്കിനൊപ്പമുള്ള വിശേഷങ്ങള്‍ പങ്കിട്ടത്.


അഭിനയജീവിതത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. സ്‌കൂളില്‍ പാഠഭാഗം വായിക്കാന്‍ പറയുമ്പോള്‍ മോഡുലേറ്റ് ചെയ്താണ് വായിക്കുക. അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എങ്ങനെ അത് സാധ്യമാക്കുമെന്ന് അറിയില്ല.

 

അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു, അതിനെന്താ, നീ ഗള്‍ഫ് ബസാറിലെ ഈ ഷോപ്പില്‍ പോയി ഇദ്ദേഹത്തെ കണ്ടാല്‍ മതിയെന്ന് പറഞ്ഞ് ഒരാളെക്കുറിച്ച് പറഞ്ഞു. നല്ല ഡ്രസൊക്കെയിട്ടാണ് ചാന്‍സ് ചോദിക്കാന്‍ പോയത്. മോനെ ഞാന്‍ കല്യാണ വീഡിയോ എടുക്കുന്നയാളാണ്, നിന്റെ കല്യാണമുണ്ടെങ്കില്‍ അത് പറഞ്ഞോളൂയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൂട്ടുകാരന്‍ തന്ന പണിയാണ് അതെന്നായിരുന്നു കാര്‍ത്തിക് പറഞ്ഞത്.

ഒരുപാട് പേരോട് ചാന്‍സ് ചോദിച്ചിട്ടുണ്ട്. മൗനരാഗത്തിലെ ബൈജുവിന്റെ അഭിനയവും സ്ലാഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാദൃശ്ചികമായാണ് ബൈജുവേട്ടനിലേക്ക് താന്‍ എത്തിയതെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു. ഓണക്കാലത്തായിരുന്നു ജോസേട്ടന്റെ കോള്‍ വന്നത്. 3 ദിവസത്തെ വര്‍ക്കുണ്ട്, തിരുവനന്തപുരം എത്താന്‍ പറ്റുമോയെന്നായിരുന്നു ചോദിച്ചത്. എത്താമെന്ന് പറഞ്ഞു.

ലൊക്കേഷനിലെത്തിയപ്പോഴാണ് കഥാപാത്രത്തെക്കുറിച്ച് മനസിലായത്. സ്‌ക്രിപ്റ്റ് കിട്ടിയപ്പോളാണ് കോഴിക്കോട് സ്ലാഗും പരീക്ഷിച്ചത്. എപ്പിസോഡ് വന്നപ്പോള്‍ എനിക്ക് ഭയങ്കര വിളി വന്നു. പിന്നെയാണ് അടുത്ത ഷെഡ്യൂളിലും നീയുണ്ടെന്ന് പറഞ്ഞത്.

ബൈജുവായിട്ട് തന്നെ കാര്‍ത്തികിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ കാര്‍ത്തികിന് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. നടുറോഡില്‍ വെച്ച് ഡ്രസ് മാറാനും താന്‍ തയ്യാറാണെന്നായിരുന്നു കാര്‍ത്തിക് പറഞ്ഞതെന്നായിരുന്നു ആനന്ദ് പറഞ്ഞത്. നീ ജീവിക്കുകയാണല്ലോയെന്നായിരുന്നു സുഹൃത്തുക്കള്‍ ചോദിച്ചത്. അധികം അഭിനയിക്കേണ്ടി വരില്ലല്ലോയെന്നൊക്കെ പറയാറുണ്ട്.

വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാണ് നീ ഷര്‍ട്ടിട്ട് അഭിനയിക്കുക എന്നായിരുന്നു ഒരുകാലത്ത് ചോദിച്ചത്. ഒന്നുകില്‍ പുരാണകഥാപാത്രം അല്ലെങ്കില്‍ മണ്ടന്‍ എന്നൊക്കെ പറയാറുണ്ട്. അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു.

വിമര്‍ശനങ്ങളെയെല്ലാം പോസിറ്റീവായി എടുക്കുന്നയാളാണ് താനെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു. ആല്‍ബത്തില്‍ അഭിനയിച്ചതിന് ശേഷം തന്നെ തിരിച്ചറിഞ്ഞ് കുറേ കുട്ടികള്‍ ഓട്ടോഗ്രാഫ് ചോദിച്ച സംഭവം മറക്കാനാവാത്തതാണെന്നും കാര്‍ത്തിക് പ്രസാദ് പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (13 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (28 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (5 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

Malayali Vartha Recommends