Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

സീരിയലുകള്‍ കണ്ട് നെറ്റി ചുളിക്കേണ്ട കാര്യമില്ല!! നമ്മള്‍ നേരിട്ട് പറയാന്‍ മടിക്കുന്നത് പച്ചക്ക് സീരിയിലിലൂടെ പറയുന്നു എന്ന് മാത്രം: സീരിയലുകൾക്ക് നിലവാര തകര്‍ച്ചയുണ്ടോ?? മറുപടിയുമായി കുടുംബവിളക്കിലെ അച്ഛച്ചൻ

24 JANUARY 2022 01:33 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ ഏറ്റവും ഹിറ്റ് സീരിയലാണ് കുടുംബവിളക്ക്. റേറ്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്ന സീരിയലിന് എല്ലായിടത്ത് നിന്നും വലിയ ജനപ്രീതിയാണ് ലഭിക്കാറുള്ളത്. സീരിയലിലെ നായിക സുമിത്രയ്ക്കും അവരുടെ അമ്മായിയച്ഛന്‍ ശിവദാസ മേനോനുമാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്നത്.

സീരിയലിലെ അച്ഛച്ചന്‍ ആയ ശിവദാസ മേനോനെ അവതരിപ്പിക്കുന്നത് നടന്‍ എഫ് ജെ തരകനാണ്. 37 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് തരകന്‍ അഭിനയത്തിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ, പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ കുടുംബവിളക്ക് സീരിയലിനെ കുറിച്ച് സംസാരിക്കുകയാണ് താരം. അതിനൊപ്പം സീരിയലുകളുടെ നിലവാര തകര്‍ച്ചയെ സംബന്ധിച്ച് ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി താന്‍ കുടുംബവിളക്കില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷം തുടര്‍ച്ചയായി ഏഷ്യാനെറ്റില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള സീരിയലാണ് 'കുടുംബവിളക്ക്'.

സാത്വികനും നിഷ്‌കളങ്കനുമാണ് ശിവദാസമേനോനെ (അച്ഛച്ഛന്‍). അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം എല്ലാവരും ഇഷ്ടന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. എനിക്കും ഏറെ ഇഷ്ടമുള്ളതും, അഭിമാനം ഉണ്ടാക്കുന്നതുമായ ഒരു ഉത്തമ കഥാപാത്രം കൂടിയാണ് ശിവദാസ മേനോന്‍. അതേ സമയം കുടുംബവിളക്കിലെ നെഗറ്റീവ് കഥാപാത്രങ്ങളെ പോലും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് താരം പറയുന്നത്.

സീരിയലിലെ മറ്റ് പ്രധാന കഥാപാത്രങ്ങളും വില്ലന്‍ വേഷം ചെയ്യുന്നവരുമായ സിദ്ധാര്‍ഥ്, സരസ്വതിയമ്മ, വേദിക, അനിരുദ്ധ് തുടങ്ങിയവരെ ഒക്കെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. തനിക്ക് ഏറെ പ്രശസ്തിയും അഭിനയമുഹൂര്‍ത്തവും സമ്മാനിച്ച പരമ്പര കൂടിയാണ് കുടുംബവിളക്ക്. അതിന് ഏഷ്യാനെറ്റ് ചാനലിനോടും, നിര്‍മ്മാതാക്കളോടും, അവസരം നല്‍കിയ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസ് പേരൂര്‍ക്കടയോടും കടപ്പെട്ടിരിക്കുന്നുവെന്നാണ് എഫ് ജെ തരകന്‍ പറയുന്നത്.

അതേ സമയം ടെലിവിഷന്‍ സീരിയല്‍ നിരോധിക്കണമെന്ന് അഭിപ്രായമുള്ളവരെ കുറിച്ചും താരം സംസാരിച്ചിരുന്നു. എന്റെ അഭിപ്രായത്തില്‍ ആ വാദഗതി തികച്ചും കാപട്യമാണ്. സീരിയലുകളില്‍ വരുന്ന കഥകള്‍ നമ്മുടെ ചുറ്റുപാടും നടക്കുന്ന നിരവധി സംഭവങ്ങളെ ആധാരമാക്കി രചിച്ചവയാണ്. സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചിട്ട് മറ്റ് സ്ത്രീകളുടെ കൂടെ പോകുന്നവര്‍ ഇല്ലേ? അങ്ങനെ പോകുന്നവരെ ന്യായീകരിക്കുന്ന അച്ഛനമ്മാര്‍, ഒപ്പം പോകുന്ന മക്കള്‍ ഒക്കെ അനവധിയാണ്.

ഭര്‍ത്താവിനെയും, പിഞ്ചുകുഞ്ഞുങ്ങളെയും നിഷ്‌ക്കരുണം തള്ളിയിട്ടു പോകുന്ന എത്രയോ സ്ത്രീകളെ നമ്മള്‍ കാണുന്നു ദിനംതോറും. അസൂയ കുത്തിനിറച്ച മനസ്സുമായി സ്വന്തം സഹോദരന്റെ ധര്‍മപത്‌നിക്ക് ദോഷം മാത്രം ആഗ്രഹിച്ചു നടക്കുന്ന എത്രയോ സ്ത്രീകളെ കാണുന്നു.

അതുപോലെ നിരവധി സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. നമ്മള്‍ നേരിട്ട് പറയാന്‍ മടിക്കുന്നത് പച്ചക്ക് സീരിയിലിലൂടെ പറയുന്നു എന്ന് മാത്രം. കുടുംബവിളക്കില്‍ തന്നെയുള്ള കഥ തികച്ചും നടക്കുന്നതും നടക്കാനിരിക്കുന്നതുമായ സംഭവങ്ങളാണ്. സീരിയലുകള്‍ കണ്ട് നെറ്റി ചുളിക്കേണ്ട കാര്യമില്ല.

കുടുംബവിളക്കില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷം നൂറുകണക്കിന് ആളുകളുടെ മെസേജുകള്‍ തന്നെ തേടി വരാറുണ്ട്. ഭൂരിപക്ഷവും, 'അങ്കിളേ കുടുംബവിളക്ക് എന്റെ കഥയാണ്. ഞാനും ഒരു സുമിത്രയാണ്, മീരചേച്ചിയെ ചോദിച്ചതായി പറയുമോ' എന്നൊക്കെ ആയിരിക്കും. നമ്മുടെസമൂഹത്തില്‍ വിരളമായതു ശിവദാസമേനോന്മാരാണ് എന്നാണ് താരം വ്യക്തമാക്കുന്നത്.

2014 മുതല്‍ ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന താരം ആദ്യമായി അഭിനയിക്കുന്നത് സൂര്യ ടിവിയിലെ ഭാഗ്യലക്ഷ്മി എന്ന സീരിയലാണ്. പിന്നീട് ഏഷ്യാനെറ്റിലെ പരസ്പരം, ചന്ദനമഴ, എന്നീ സീരിയലുകളും ഈശ്വരന്‍ സാക്ഷിയായി, അയലത്തെ സുന്ദരി, തോന്ന്യാക്ഷരങ്ങള്‍, വാനമ്പാടിഎന്നിങ്ങനെ നിരവധി സീരിയലുകളില്‍ അഭിനയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends