തമ്പിയുടെ കൊടും ക്രൂരത അറിയുന്നത് ആര്?? ജഗന്നാഥനെ പപ്പടമാക്കി ബാലേട്ടൻ, സാന്ത്വനം വീട്ടിൽ വീണ്ടും പ്രശ്നങ്ങളോ...

പ്രശ്നങ്ങൾ ഓരോന്നായി അവസാനിക്കുമ്പോൾ വീണ്ടും പ്രശ്നങ്ങൾക്ക് തുടക്കമിടാനുള്ള ആളുകൾ എത്തും. ഇതാണിപ്പോൾ, സാന്ത്വനം വീടും. പൊതുവെ സീരിയലുകൾ എല്ലാം അങ്ങനെയാണ്.. എങ്കിലല്ലേ, കഥയൊരു ഒഴുക്കിൽ മുന്നോട്ട് പോകൂ.. പക്ഷെ, സാന്ത്വനം വീട്ടിലുള്ള എല്ലാവരും ഇപ്പോൾ സങ്കടത്തിലാണ്. വീട്ടിലുള്ളവർ മാത്രമല്ല.. പ്രേക്ഷകരും ഏതാണ്ട് ഇതേ അവസ്ഥയിലാണിപ്പോൾ...
ശിവനും ജഗന്നാഥനുമായുള്ള പ്രശ്നങ്ങളും തുടർന്നുള്ള സംഭവ വികാസങ്ങളുമാണിപ്പോൾ സീരിയലിൽ നടക്കുന്നത്. ശിവനെ പൊലീസ് പിടിച്ചതും... ജയിലിൽ വെച്ച് ആവശ്യത്തിലധികം തള്ളിയതുമൊക്കെ ബാലനെ ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ബാലേട്ടനല്ലേ.. എല്ലാ അനിയന്മാരെയും സംരക്ഷിക്കുന്ന ചേട്ടൻ.. എന്തായാലും പകരം ചോദിക്കാതിരിക്കില്ല.
ബാലേട്ടനും, സേതുവും ഹരിയും കൂടി ചേർന്ന് പകരം ചോദിയ്ക്കാൻ പോകുന്നതും തുടർന്ന് നടക്കുന്ന പ്രശ്നനങ്ങളുമൊക്കെ പ്രൊമോയിൽ കണ്ടതാണ്. പക്ഷെ, പ്രശ്‌നം അവിടെയും തീരുന്നില്ല.. ഇന്നത്തെ എപ്പിസോഡിൽ വീണ്ടും ചില [പ്രശ്നങ്ങൾ തുടങ്ങുകയാണ്.
എല്ലാത്തിനും പിന്നിൽ തമ്പിയുടെ കുബുദ്ധിയാണെന്ന് ആരെങ്കിലും ഒരാൾ അറിയണം, എങ്കിലല്ലേ.. കഥ മുന്നോട്ട് കൊണ്ട് പോകാൻ കഴിയൂ. ഇപ്പോഴത്തെ പോക്കനുസരിച്ച് ഹരി അറിയുന്നതാണ് നല്ലത്. അമ്മായിയപ്പന്റെ, തനി സ്വരൂപത്തെ കുറിച്ച് ഹരി പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.. എങ്കിലും ഇക്കാര്യങ്ങൾ ഹരി അറിഞ്ഞാൽ കുറച്ച് നല്ലതായിരിക്കും.
പക്ഷെ, അങ്ങനെയൊന്നും റൈറ്റർ സാർ കൊണ്ട് പോകുമെന്ന് പ്രതീക്ഷിക്കേണ്ട, തമ്പിയുടെ കുബുദ്ധിയും.. അതിന് മുന്നിൽ നിന്ന് പ്രവൃത്തിച്ചതു മാത്രമാണ് താനെന്ന് ജഗന്നാഥൻ തന്നെ പറയുകയാണെങ്കിൽ കുറച്ചും കൂടി പൊളി ആയിരിക്കും. പിന്നെ, ജഗന്നാഥനും തമ്പിയുടെ കൊമ്പു കോർക്കുന്നതു കാണാം. അതുപോലെ തന്നെയാണ്... തമ്പിയും സാന്ത്വനം വീട്ടുകാരും തമ്മിലുള്ള പുതിയ പ്രശ്നനങ്ങൾ ആരംഭിക്കുന്നതിന് ഇത് കാരണമാകും.
പിന്നെ, സാന്ത്വനം വീട്ടുലുള്ള ഒട്ടു മിക്കപേരും നന്മ മരങ്ങളായതുകൊണ്ട് ഏത് രീതിയിലാണ് കഥ കൊണ്ട് പോകുന്നത് എന്നുള്ള കാര്യത്തിന് മാത്രം യാതൊരു വിധ ഉറപ്പും നല്കാൻ കഴിയില്ല. പക്ഷെ, ഒരു കാര്യം ഉറപ്പാണ്. തമ്പിയും ബാലേട്ടനും തമ്മിൽ യുദ്ധം തുടങ്ങാൻ പോകുകയാണ്. അതിനി പ്രത്യക്ഷത്തിൽ ആയിരിക്കുമോ... പരോക്ഷമായിരിക്കുമോ.. എന്നുള്ള കാര്യങ്ങളൊക്കെ നമുക്ക് കണ്ടു തന്നെ അറിയാം.
https://www.facebook.com/Malayalivartha
























