Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ശിവൻ സ്റ്റൈൽ പ്രണയത്തിന് ട്രോൾ പെരുമഴ; കലിപ്പന്റെ കാന്താരി ഹിറ്റ് കോമ്പിനേഷൻ ; ചായയിൽ പഞ്ചസാര വേണ്ടെന്ന പ്രേമത്തിന് ശേഷം വീണ്ടും തുണി പിഴിയാൻ അഞ്ജലിയ്‌ക്കൊപ്പം ശിവൻ; പ്രേക്ഷകരുടെ പ്രിയപ്പെട്ട സാന്ത്വനം സീരിയൽ!

07 MARCH 2022 09:09 AM IST
മലയാളി വാര്‍ത്ത

സാന്ത്വനം ഒരു പ്രത്യേക തരം പ്രണയ കഥയാണ് പറയുന്നത്. ഞാൻ ഇപ്പോഴും പറയാറുണ്ട്, സാന്ത്വനം ഒരു കൂട്ട് കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സീരിയൽ ആണെന്നും അതിന്റെതായ ഒരു ഭംഗിയും അതുപോലെ കുറെ കഥാപാത്രങ്ങൾ കൊതിയും നുണയും കുത്തിത്തിരിപ്പും , അസൂയയും ഒക്കെ കാട്ടും. അതൊക്കെ വളരെ മനോഹരമായി നമുക്ക് മുന്നിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇതൊക്കെ ഇന്നത്തെ യൂത്തിനിടയിൽ എങ്ങനെയാണ് ക്ലിക്ക് ആവുക എന്നറിയില്ല. എതെയാലും പുത്തൻ പ്രൊമോയിലെ പ്രണയ രംഗങ്ങൾ ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.

 

ഉറപ്പായും എപ്പിസോഡ് വരുമ്പോൾ ശിവാജ്ഞലി പ്രണയം കലിപ്പാന്റെ കാന്താരി പേജുകളിൽ നിറയും . ആൾറെഡി നമ്മുടെ ചായ പ്രണയം വൈറലായിട്ടുണ്ട്.

ചായ വേണോ ഗുയ്‌സ്. മധുരം കൂട്ടി. എന്ന ക്യാപ്‌ഷനിൽ കലിപ്പാന്റെ കാന്താരി ഫേസ്ബുക്ക് പേജിൽ ശിവാജ്ഞലി ചായ കുടിക്കൽ പ്രണയം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പിന്നെ ഈ തുണി കഴുകുന്നതും പിഴിയുന്നതുമൊക്കെ ഇപ്പോൾ ശിവന് ശീലമായിട്ടുണ്ട്.

ഈ തുണി അലക്കണത്തും പിഴിയണതും ആണോ ശിവാജ്ഞലിയുടെ തീവ്രപ്രണയം എന്ന് ചോദിക്കുന്നവരിയോട് ഇവർക്ക് രണ്ടാൾക്കും ആ സ്പെയ്സ് മാത്രമാണ് നമ്മുടെ റൈറ്റർ ഇതുവരെ കൊടുത്തിട്ടുള്ളു. ഇത് സാന്ത്വനം ആണ്. അല്ലാതെ അലീനയും അമ്പാടിയും വിനീതും അപർണ്ണയും ഋഷിയും സൂര്യയും വേളി കടപ്പുറത്തുപോയ പോലെ ശിവനും അഞ്ജലിയും എങ്ങനെ പോകാനാണ്.

 

ഇത് നാല് ചുവരുകൾക്കുള്ളിൽ നടക്കുന്ന ഒരു കുടുംബത്തിന്റെ കഥയല്ലേ ഗെയ്‌സ്... തുണി പിഴിയൽ, അലക്കൽ, കൂട്ടിമുട്ടി ചിരിക്കൽ, കട്ടിൽ-പായയിൽ വായിനോക്കി കിടക്കൽ ഇതൊക്കെ മാത്രമാണ് ഈ നാല് ചുവരുകൾക്കുള്ളിൽ നടത്താൻ സാധിക്കുന്ന പ്രണയ നിമിഷങ്ങൾ. ഹാ പിന്നെ റോഡിൽ ടു വീലറിൽ പ്രണയിക്കാം എന്നും നിങ്ങൾക്ക് കാണിച്ചുതന്നില്ലേ...

 

 

 

പിന്നെ സാന്ത്വനത്തിലെ അവസ്ഥ എടുക്കുകയാണെങ്കിൽ ഇനി ലച്ചു അപ്പച്ചിയെ വച്ചോണ്ടിരിക്കുന്ന പ്രശ്നം ഇല്ല. കളികൾ കൈ വിട്ടു പോകുന്ന മട്ടാണ് . അഞ്ചു കളത്തിൽ ഇറങ്ങേണ്ട നേരമായിരിക്കുന്നു.. ആ വീട്ടിൽ ആകെ അഞ്ചു ആണ് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്നത്. അഞ്ചിവിനു ആരെയും പേടിയില്ല. പക്ഷെ അഞ്ചു വേണ്ട വേണ്ട എന്ന് വെക്കുന്നത് ആ അപ്പുവിനെ ഓർത്തിട്ടാണ്.

 

പിന്നെ അപ്പു പെട്ടന്ന് മാറുന്നു എന്നൊക്കെ പ്രൊമോയിൽ പറഞ്ഞില്ലേ.. ഓ അതൊക്കെ വെറുതെ ആണ്. ശരിക്കും അപ്പു ഒരു പാവം കുട്ടിയാണ്. ഈ കഷ്ടപ്പാടുകൾ ഒന്നും അറിയാതെ ഒരു അണുകുടുംബ പശ്ചാത്തലത്തിൽ വളര്ന്ന കുട്ടിയായിട്ടാണ് അപ്പുവിനെ കഥയിലോ കാണിക്കുന്നത്. അപ്പോൾ ലച്ചു അപ്പച്ചി തനിക്ക് എല്ലാം ആണ് എന്നൊക്കെ പറഞ്ഞാലും കാര്യത്തോട് അടുക്കുമ്പോൾ അപ്പു ഉറപ്പായും സാന്ത്വനം വീട്ടുകാർക്കൊപ്പം നില്കും.

അതൊരു പതിവ് കാഴ്ചയാണല്ലോ.. ഇതിനു മുന്നേ തമ്പി എന്തൊക്കെ അടവുകൾ പയറ്റിയതാണ്. എന്നിട്ടും അപ്പു ഹരിയ്‌ക്കൊപ്പം സാന്ത്വനത്തിൽ തന്നെയല്ലേ നിൽക്കുന്നത്. ഇനി സാന്ത്വനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തന്നെയാണ് നല്ലത്. കാരണം സാന്ത്വനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് ശിവാജ്ഞലി പ്രണയം തീവ്രമാകുന്നത്.

 

അപ്പച്ചിയുടെ മുഖത്തു അലക്കിയ വെള്ളം അഞ്ജു തെർപ്പിച്ച സീനും അത് പരാതിയായി ലച്ചു പറയാൻ പോകുന്നതും ചോദിക്കാനായി അപ്പു വരുന്നതും ഒക്കെ അപാര സീൻ തന്നയാണ്.

എന്നാലും ആ ചായയ്ക്ക് എങ്ങനെ മധുരം കൂടി എന്ന് മനസിലാകുന്നില്ലല്ലോ ? ഈ ടെക്കനിക്ക് പിടികിട്ടിയിരുന്നെങ്കിൽ നമുക്ക് പഞ്ചസാര വാങ്ങൽ ഒഴിവാക്കാമായിരുന്നു. എന്തൊക്കെ ട്രോള് വന്നാലും മലയാളികളുടെ നമ്പർ വൺ സീരിയൽ ആണ് സാന്ത്വനം . ഇത് ഞാൻ പറഞ്ഞതല്ല. ഏഷ്യാനെറ്റ് ചാനൽ പ്രൊമോയുടെ വ്യൂസ് പറഞ്ഞതാണ്. നിങ്ങൾ തന്നെ നോക്കിക്കേ.. സാന്ത്വനം പ്രൊമോ മാത്രമാണ് എല്ലായിപ്പോഴും വൺ മില്യൺ വ്യൂസ് ആകുക. ഇപ്പോഴുള്ള ജനറൽ പ്രൊമോ വൺ മില്ല്യൺ കഴിഞ്ഞു . അതാണ് കലിപ്പാന്റെ കാന്താരി പവർ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (26 minutes ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (47 minutes ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (1 hour ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (2 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (3 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (3 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (3 hours ago)

തൃശൂരിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം... മൂന്നുപേർക്ക് പരിക്ക്  (4 hours ago)

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്കായി വിരിപ്പന്തലുകൾ  (4 hours ago)

Malayali Vartha Recommends