Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'മധ്യവയസ് കടന്ന് വാർദ്ധക്യത്തിലെത്തിയ നായകന് പൂണ്ടു വിളയാടി പെർഫോം ചെയ്യാൽ പാകത്തിന് കല്ലുകടിയേതുമില്ലാതെ സംഘട്ടനമൊരുക്കിയ സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദറിനും ഒരു കൈയ്യടി കൊടുക്കാം. ഏറ്റവും പ്രിയപ്പെട്ട അമൽ നീരദ് ചിത്രം ഇയ്യോബിന്റെ പുസ്തമായിരുന്നു, ഇപ്പോളത് ഭീഷ്മപർവ്വവും കൂടിയാണ്. ഒറ്റ വാചകത്തിൽ, വർഷങ്ങൾക്കു ശേഷം തൃപ്തിയോടെ തീയെറ്ററിൽ നിന്ന് കണ്ടിറങ്ങിയ ഒരു മമ്മൂട്ടി ചിത്രം...' വൈറലായി കുറിപ്പ്

08 MARCH 2022 09:19 AM IST
മലയാളി വാര്‍ത്ത

തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഭീഷ്മപര്‍വ്വം എന്ന സിനിമ. റിലീസ് ചെയ്ത രാജ്യങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ചിത്രം ഓവർസീസ് ബിസിനസ്സിലും റെക്കോഡ് സൃഷ്ടിക്കുകയാണ് എന്ന വാർത്തകൾ പോലും പുറത്ത് വന്നുകഴിഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു ആരാധകന്റെ കുറിപ്പാണ് വൈറലാകുന്നത്.

'സത്യം പറയാമല്ലോ, ഒരു മമ്മൂക്കച്ചിത്രം കണ്ട് തൃപ്തിയോടെ തീയേറ്ററിൽ നിന്നിറങ്ങിയിട്ട് എത്രയോ കാലമായിരിക്കുന്നു. കാമ്പും കഴമ്പുമില്ലാത്ത തല്ലിപ്പൊളി പടങ്ങളിൽ മാസെന്ന പേരിൽ പുള്ളിക്കാരനെക്കൊണ്ട് ഓരോന്ന് കാണിച്ചു കൂട്ടുന്നത് കണ്ടിരിക്കുന്നതിന് ഒരു പരിധിയുണ്ടല്ലോ ആർക്കായാലും. ഏതായാലും ആ ഒരു പരാതി, നിരാശ അങ്ങു മാറിക്കിട്ടി ഭീഷ്മ പർവ്വത്തിലൂടെ. ക്രെഡിറ്റ് പൂർണമായും അമൽ നീരദിനാണ്,ഇക്കയ്ക്ക് ആൾ കൊടുത്തിരിക്കുന്നത് നല്ലൊരു ട്രിബ്യൂട്ട് തന്നെയാണ്.

അമൽ നീരദ് മനസ്സിൽ കണ്ട, ആനന്ദ് സി ചന്ദ്രൻ ക്യാമറയിൽ പകർത്തിയ രംഗങ്ങൾ പ്രേക്ഷകന്റെയുള്ളിൽ ആഴത്തിൽ പതിപ്പിക്കുന്നതിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് കുറച്ചൊന്നുമല്ല,എന്താ എനർജി' എന്ന് കുറിക്കുകയാണ് വിഷ്ണു അനിൽ എന്ന യുവാവ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മലയാളത്തിലെന്നല്ല ഒട്ടുമിക്ക ഭാഷകളിലും സൂപ്പർതാരചിത്രങ്ങൾ പലപ്പോഴും വളരെ അഡ്ജസ്റ്റ് ചെയ്ത് കണ്ടിരിക്കേണ്ടി വരാറാണ് പതിവ്. ഉദാഹരണത്തിന് അഞ്ചോ പത്തോ വയസുകാരന്റെ അച്ഛനായ മുപ്പതു കടക്കാത്ത യുവാവായി മമ്മൂക്കയെ സങ്കല്പിച്ച് കണ്ടിരിക്കേണ്ടി വരുന്നതും, കല്യാണപ്രായം പോലുമാകാതെ പ്രേമിച്ച് നടക്കുന്ന ലാലേട്ടനെ കണ്ടിരിക്കേണ്ടി വരുന്നതും ഇതെല്ലാം ചേർത്ത് രജനീകാന്തിനെ കണ്ടിരിക്കേണ്ടി വരുന്നതുമായ അവസ്ഥകളെല്ലാം പലപ്പോഴും അരോചകമായിത്തന്നെ തോന്നിയിട്ടുണ്ട്.

അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇവരെയെല്ലാം മാസായി, ക്ലാസായി ആസ്വദിച് കണ്ടിരിക്കാൻ എനിക്ക് വ്യക്തി പരമായി സാധിച്ചത് കാർതിക് സുബരാജ് പേട്ട ചെയ്തപ്പോഴും പൃത്വിരാജ് സുകുമാരൻ ലൂസിഫർ ചെയ്തപ്പോഴും ആയിരുന്നു. രജനിയുടെയും ലാലേട്ടന്റെയും പ്രായത്തെ മാനിച്ചു കൊണ്ടും അവരുടെ സ്റ്റാർഡവും ഐകോണിക്കായ സ്റ്റൈലും പൂർണമായി ഉപയോഗിച്ചു കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ കൊമേഷ്യൽ ചേരുവകളെല്ലാമടങ്ങിയ ചിത്രങ്ങൾ എന്നു തന്നെ പറയാം.മമ്മൂക്കയെ അങ്ങനെ ഒന്ന് മനസറിഞ്ഞ് കാണാൻ കാത്തിരുന്നത് വർഷങ്ങളോളമാണ്.

സത്യം പറയാമല്ലോ, ഒരു മമ്മൂക്കച്ചിത്രം കണ്ട് തൃപ്തിയോടെ തീയേറ്ററിൽ നിന്നിറങ്ങിയിട്ട് എത്രയോ കാലമായിരിക്കുന്നു. കാമ്പും കഴമ്പുമില്ലാത്ത തല്ലിപ്പൊളി പടങ്ങളിൽ മാസെന്ന പേരിൽ പുള്ളിക്കാരനെക്കൊണ്ട് ഓരോന്ന് കാണിച്ചു കൂട്ടുന്നത് കണ്ടിരിക്കുന്നതിന് ഒരു പരിധിയുണ്ടല്ലോ ആർക്കായാലും. ഏതായാലും ആ ഒരു പരാതി, നിരാശ അങ്ങു മാറിക്കിട്ടി ഭീഷ്മ പർവ്വത്തിലൂടെ. ക്രെഡിറ്റ് പൂർണമായും അമൽ നീരദിനാണ്,ഇക്കയ്ക്ക് ആൾ കൊടുത്തിരിക്കുന്നത് നല്ലൊരു ട്രിബ്യൂട്ട് തന്നെയാണ്. അമൽ നീരദ് മനസ്സിൽ കണ്ട, ആനന്ദ് സി ചന്ദ്രൻ ക്യാമറയിൽ പകർത്തിയ രംഗങ്ങൾ പ്രേക്ഷകന്റെയുള്ളിൽ ആഴത്തിൽ പതിപ്പിക്കുന്നതിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് കുറച്ചൊന്നുമല്ല,എന്താ എനർജി!

മധ്യവയസ് കടന്ന് വാർദ്ധക്യത്തിലെത്തിയ നായകന് പൂണ്ടു വിളയാടി പെർഫോം ചെയ്യാൽ പാകത്തിന് കല്ലുകടിയേതുമില്ലാതെ സംഘട്ടനമൊരുക്കിയ സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദറിനും ഒരു കൈയ്യടി കൊടുക്കാം.
ഇനി കഥയിലേയ്ക്ക് വന്നാൽ, ഒന്നല്ല ഒരായിരം സിനിമയ്ക്കുള്ള കഥാംശങ്ങളടങ്ങിയ മഹാഭാരതമാണ് റഫറൻസെന്ന് കേട്ടത് സത്യം തന്നെയാണ്. ആ കഥാതന്തുവിനെ എക്സിക്യൂട് ചെയ്യാൻ കടമെടുത്തിരിക്കുന്നത് ലോക സിനിമയിൽ തന്നെ ബൈബിളെന്നു വിശേഷിപ്പിക്കുന്ന ഗോഡ് ഫാദറും. ഓരോ കഥാപാത്രങ്ങളെ ശൃഷ്ടിച്ചിരിക്കുന്നതും അവരെ പ്ലേസ് ചെയ്തിരിക്കുന്നതും ഈ രണ്ടു റഫറൻസ് വെച്ച് തന്നെയാണെന്ന് ഉറപ്പാണ്. ഇനി പറയുന്നത് സ്പോയ്ലറാണ്. പടം കണ്ടവർ മാത്രം വായിച്ച് അഭിപ്രായം പറയുക.

xxxxxxxxxxxxxxxxx

എന്റെ മരണം ഞാൻ തീരുമാനിക്കുമ്പോഴാണെന്ന് മമ്മൂക്കയുടെ മൈക്കിൾ നേരിട്ടു തന്നെയും അയാൾ ഉത്തരായനം കാത്തു കിടക്കുകയാണെന്ന് മൈക്കിളിനെ പറ്റി മറ്റൊരു കഥാപാത്രവും പറയുമ്പോൾ ഭീഷ്മർ മൈക്കിൾ തന്നെയെന്നത് പ്രത്യക്ഷത്തിൽ വ്യക്തമാകുന്നുണ്ട്. അപ്പോൾ സ്വാഭാവികമായും ആളുടെ സഹോദരന്മാരായ മൂന്നുപേർ ഭീഷ്മരുടെ സഹോദര പുത്രന്മാരായ പാണ്ഡുവും ദൃദരാഷ്ട്രരും വിദുരരുമാണെന്ന് അനുമാനിക്കാം. അംബാലികാ പുത്രനായ പാണ്ഡു മരിച്ചുപോയ പൈലി തന്നെയാണ്, കാരണം പാണ്ഡവരഞ്ചു പേരെയും അജാസ് എന്ന അയാളുടെ മകനിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ശക്തിയും ബുദ്ധിയും സ്വഭാവവുമെല്ലാം.

അബിംകയുടെ പുത്രനും അന്ധനുമായ ദൃദരാഷ്ട്രർ മത്തായിയും, ഗാന്ധാരി അയാളുടെ ഭാര്യയായ കറുത്തഗ്ലാസ് വെച്ച മോളിയുമാണ്. കൗരവരുടെ മുഴുവൻ സ്വഭാവങ്ങളും അവരുടെ മക്കളായ പീറ്ററിലും പോളിലും നിറഞ്ഞു കാണുകയും ചെയ്യാം. എന്നും ന്യായത്തിൽ വിശ്വസിച്ച വിദുരരായി പ്ലേസ് ചെയ്തിരിക്കുന്നത് പള്ളിലച്ചനായ സൈമണെയാണെങ്കിൽ അതുമാത്രം കണ്ടിരിക്കുമ്പോൾ ഒരു ആശയക്കുഴപ്പമുണ്ടാക്കി.

ഇത്രയുമാകുമ്പോൾ വക്രബുദ്ധിക്കാരനായ ശകുനിയാരെന്നതിൽ സംശയമില്ലല്ലോ, ദിലീഷ് പോത്തന്റെ എം.പി ജയിംസ് തന്നെ, ശകുനി ഗാന്ധാരിയുടെ സഹോദരനാണെന്നതു പോലെ അയാൾ മോളിയുടെ സഹോദരനുമാണല്ലൊ.

ഏറെ ബിൽഡപ്പോടെ വന്ന സുദേവ് നായർ പക്ഷേ ആരാണെന്നതിൽ ഇപ്പോഴും ഉറപ്പായില്ല, ഭീഷ്മരെ ചതിച്ച് ആയുധം താഴ്ത്താൻ മുന്നിൽ നിർത്തിയ ശിഖണ്ഡി മാത്രമായിരുന്നോ?

 

ഏതായാലും ഈ കഥാപാത്രങ്ങളെയെല്ലാം കഥാതന്തുവിൽ കോർത്തു കെട്ടിയിരിക്കുന്നത് ഗോഡ് ഫാദറിന്റെ സമാനമായ രസച്ചരടുകൊണ്ടാണ്. വിറ്റോ കൊർലിയോൺ എന്നതൊരു വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് ആദ്യം തന്നെ ഗോഡ്ഫാദറിൽ കാണിച്ചു തരുന്നതിന്റെ നേർപകർപ്പായ മൈകിളിന്റെ ഇൻട്രോ സീൻ മുതൽ അവസാനം മകൻ മൈക്കിൾ കോർലിയോനെപ്പോലെ അജാസ് പരാതി കേൾക്കുന്ന സീൻ വരെ ആ തുടർച്ച വ്യക്തമായി, വൃത്തിയായി എക്സിക്യൂട് ചെയ്തിരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട അമൽ നീരദ് ചിത്രം ഇയ്യോബിന്റെ പുസ്തമായിരുന്നു, ഇപ്പോളത് ഭീഷ്മപർവ്വവും കൂടിയാണ്. ഒറ്റ വാചകത്തിൽ, വർഷങ്ങൾക്കു ശേഷം തൃപ്തിയോടെ തീയെറ്ററിൽ നിന്ന് കണ്ടിറങ്ങിയ ഒരു മമ്മൂട്ടി ചിത്രം.
#BheeshmaParvam
#personalopinion
VISHNU ANIL

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends