Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കാന്താരിയുടെ ഐഡിയ കേട്ട് കണ്ണ് തള്ളി ശിവൻ! അപ്പുവിനെ നിർത്തി പൊരിച്ച് ഹരി; ലച്ചു അപ്പച്ചിയുടെ സാഹസിതകൾ അവസാനിക്കുന്നില്ല: രണ്ടു വള്ളത്തിൽ നിൽക്കാതെ സ്വന്തമായി അപ്പു അഭിപ്രായം പറയുമോ??

08 MARCH 2022 02:19 PM IST
മലയാളി വാര്‍ത്ത

സാന്ത്വനത്തിൽ ഈ ആഴ്ചയോടുകൂടി ലച്ചു അപ്പച്ചിയുടെ സീനുകൾ അവസാനിക്കുമെന്ന വിശ്വാസത്തിൽ എല്ലാവരും കാത്തിരിക്കുകയാണ്, ഇന്നലത്തെ ഒരൊറ്റ എപ്പിസോഡ് കണ്ടപ്പോൾ തന്നെ മനസിലായി, ലച്ചു അപ്പച്ചിയുടെ സാഹസികതകൾ ഈ ആഴ്ചയിലൊന്നും അവസാനിക്കില്ലെന്ന്. അപ്പു ചിന്തിച്ച് പ്രവൃത്തിച്ചാൽ തീരാവുന്ന പ്രശ്നമാണ് ഇപ്പോൾ സാന്ത്വനത്തിലുള്ളത്. പക്ഷെ, സ്വന്തമായി ഒരു അഭിപ്രായവും പറയാതെ, തന്റെ മേൽ എല്ലാവരുംഅടിച്ചേൽപ്പിക്കുന്ന കാര്യങ്ങൾ അതുപോലെ ചെയ്യുകയാണ് അപ്പു.

ഇനി വരുന്ന എപ്പിസോഡുകളിലാണ്, അപ്പു ലച്ചു അപ്പച്ചിയുടെ താളത്തിനനുസരിച്ച് പ്രവൃത്തിക്കുന്നത് കാണാൻ പോകുന്നത്. ലച്ചു പാചകം നടത്തിയതും അപ്പുവിന് മാത്രം കൊണ്ട് പോയി മുറിയിൽ കൊടുത്തതൊന്നും ഹരിയ്ക്ക് ഇഷ്ട്ടമായിട്ടില്ല. അതിനുള്ള കലക്കൻ മറുപടികൾ ഇന്ന് കൊടുക്കുന്നുണ്ട്.

ലച്ചുവിനെയും... ആ ഗ്യാസ് അടുപ്പിനെയും ഹരി മുറ്റത്തേയ്ക്ക് ഉടൻ തന്നെ എടുത്തെറിയുമെന്നാണ് തോന്നുന്നത്.

"സാന്ത്വനം വീട്ടിലുള്ളവരെ ഇനിമുതൽ അപ്പു സ്നേഹിക്കണമെന്ന് നിർബന്ധമില്ല. ദയവു ചെയ്ത് ആരെയും ഉപദ്രവിക്കരുത്."

എന്നാണ് ഹരിയുടെ വാദം. ഹരിയുടെ, വാക്കുകൾ കേട്ടെങ്കിലും ലച്ചുവിനോട്, സാന്ത്വനം വീട്ടിൽ ഇനിയും നിൽക്കുകയാണെങ്കിൽ.. പ്രശ്നനങ്ങൾ ഒന്നും ഉണ്ടാക്കരുത്... അല്ലെങ്കിൽ ഇവിടെ നിന്നും പോകണമെന്ന് അപ്പു പറഞ്ഞാൽ കൊള്ളാമായിരുന്നു.

പിന്നെ, തമ്പിയും സഹോദരിയും കൂടി പ്ലാനും പദ്ധതിയുമെല്ലാം മുൻകൂട്ടി തയ്യാറാക്കിയതുപോലെയാണ് ലച്ചു പ്രവൃത്തിക്കുന്നതെന്ന്, ബാലൻ പറയുന്നുണ്ട്. അതിനെ ശെരിവെക്കുന്നൊരു മറുപടിയാണ് ദേവിയും കൊടുക്കുന്നത്. എന്നിട്ടും എനിക്ക് മനസിലാകാത്ത കാര്യം, ഇവരിങ്ങനെ ഒന്നും മനസിലാകാത്തതുപോലെ ലച്ചുവിന്റെ മുന്നിൽ പ്രവൃത്തിക്കുന്നത് എന്തിനാണ്? ദേവി ലച്ചുവിനോട് തുറന്നങ്ങു പറയണം. അല്ലാതെ, അയ്യോ... പാവമായിട്ടിരുന്നാൽ പണികളത്രയും വാങ്ങാൻ മാത്രമേ കഴിയൂ.

ഇതൊക്കെയും നടക്കുമ്പോൾ, ഇന്നലെ കണ്ണനുമായി ഗൂഢാലോചന നടത്തിയതിന്റെ ബാക്കി പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് അഞ്ജു. ലച്ചുവിനെ പുറത്ത് ചാടിക്കാൻ ശിവന് കുറച്ച് ഐഡിയകളൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്. ഭാര്യയുടെ തന്ത്രപരമായ ഐഡിയ കേട്ട് ഒന്നും മിണ്ടാനാകാതെ അന്തം വിട്ടു നിൽക്കുകയാണ് ശിവൻ.

ഏതായാലും ഇന്നത്തെ എപ്പിസോഡിലെ താരം അഞ്ചു തന്നെയാണ്. ഇനി സാന്ത്വനം വീട്ടിൽ എന്തെങ്കിലും മാറ്റം സംഭവിക്കണമെങ്കിലും ലക്ഷ്മിയമ്മ അല്ലെങ്കിൽ അഞ്ചു വിചാരിക്കണം, ബാക്കിയുള്ളവരൊക്കെയും വാ മൂടികെട്ടിയിരിക്കുകയാണല്ലോ...

പിന്നെ, ഇവരുടെ രണ്ടുപേരുടെയും കൂട്ടിന് പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷത്തിൽ കണ്ണൻ കൂടി കാണും. എല്ലാവരും നിൽക്കുമ്പോൾ, കണ്ണൻ എന്തെങ്കിലും സംസാരിച്ചാൽ, മുതിർന്നവർ സംസാരിക്കുമ്പോൾ കണ്ണൻ മിണ്ടല്ലെന്നല്ലേ, എല്ലാവരിൽ നിന്നും വരുന്ന ഓർഡർ.

ഇന്നലേ ലച്ചുവിനെ പുകച്ചു പുറത്തു ചാടിക്കാൻ കണ്ണനും അഞ്ജുവും കൂടി നടത്തിയ ചർച്ച അടിപൊളി ആയിരുന്നു. പക്ഷെ, കണ്ണന്റെ പദ്ധതികളെല്ലാം കുറച്ചധികം പഴയതായി പോയി എന്നാണ് എനിക്ക് തോന്നിയത്. അതെല്ലാം ഇന്നലെ അഞ്ജുവും പറഞ്ഞിരുന്നു. ഇതെല്ലം കഴിഞ്ഞിട്ട് അഞ്ചു ഇന്ന് ശിവനോട് കുറച്ച് പദ്ധതികൾ പറയുന്നുണ്ട്.. അത് കേട്ടാൽ ചിരിയായിരിക്കും വരുന്നത്. ഇന്നലത്തെ എപ്പിസോഡിലെ കിടിലൻ കോംബോ ആയിരുന്നതും കണ്ണനും അഞ്ജുവും തന്നെയാണ്.

പിന്നെ, അപ്പു കഴിക്കാൻ വിസമ്മതിച്ചപ്പോൾ അപ്പച്ചി ഡാഡിയെ വിളിക്കട്ടെന്ന് ചോക്കുന്നുണ്ടായിരുന്നു, എനിക്കപ്പോൾ ഓർമ വന്നത് കൊച്ചുകുട്ടികൾ food കഴിക്കാൻ വേണ്ടി അമ്മമാർ ഉമ്മാക്കിയേ വിളിച്ചു പേടിപ്പിക്കുന്നതാണ്. എന്നിട്ട് അവസാനം തമ്പിയുടെ ഒരു ഡയലോഗും.

"ഇനി അപ്പു ആഹാരം കഴിച്ചോളുമെന്ന്..."

ഉള്ളതുപറഞ്ഞാൽ, ഒരു കുടുംബം എങ്ങനെ തകർക്കാം എന്ന് മാത്രം ചിന്തിക്കുന്നവർ ആണ് അപ്പുവിന്റെ അപ്പച്ചിയും, ഡാഡിയും. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചില്ലേൽ എന്താ ഇറങ്ങില്ലേ എന്ന് ചോദിക്കുന്ന അപ്പച്ചി.ഇങ്ങനെ ഉള്ള സ്ത്രീ യഥാർത്ഥ ജീവിതത്തിൽ കാണാൻ കഴിയും.....!!! പണം, പൊങ്ങച്ചം അങ്ങനെ ഉള്ള ആളുകൾ ഉണ്ട്. മറ്റുള്ളവരെ കൊച്ചക്കുന്ന സ്വഭാവം. പഴഞ്ചൻ രീതികളൊക്ക പുച്ഛിച്ചു തള്ളുന്നവർ... അവർക്ക് കുടുംബം എന്ന വാക്കിന്റെ അർത്ഥം അറിയില്ല അതായിരിക്കാം അങ്ങനെ പെരുമാറുന്നത്. അതൊക്കെ ഒന്ന് മനസിലാക്കാൻ വേണ്ടി അഞ്ചു കുറച്ചു വേദോപദേശങ്ങളൊക്കെ നടത്തുന്നുണ്ട്. അതെല്ലാം വെറുതെ ആണെന്ന് ലച്ചുവിന്റെ പ്രവൃത്തിയിൽ നിന്ന് തന്നെ വ്യക്തമല്ലേ...

ഹരി, ഇന്നലെ തന്നെ എല്ലാ കാര്യത്തിനുമൊരു തീരുമാനം ഉണ്ടാക്കുമായിരുന്നു. അപ്പോഴല്ലേ.. ബാലന്റെ ഉപദേശങ്ങൾ,

"ഹരി, ആഹാരത്തിന് മുന്നിൽ നിന്നും എഴുനേറ്റു പോകരുത്.. ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിച്ചതിനെ കുറിച്ചൊക്കെ പിന്നീട് ചോദിക്കാമെന്ന്."

എന്റെ, ബാലേട്ടാ... ഹരിയെ അവന്റെ ഇഷ്ടത്തിന് വിടൂ.. അയാളുടെ ഭാര്യയോട് സംസാരിക്കാനും. പ്രശ്നങ്ങൾ പരിഹരിക്കാനും അയാൾക്ക് ഇഷ്ട്ടമുള്ള സമയത്തിനു പോകട്ടെ... ഹരി എന്തുകാര്യത്തിന് ഇറങ്ങി തിരിച്ചാലും കേൾക്കുന്നതാണ് ഇപ്പോൾ കടയിൽ പോകാം. അല്ലെങ്കിൽ ഭക്ഷണം കഴിക്കാം. ഇതിൽ നിന്നും ഒരു മോചനമില്ലേ...

ഇന്നത്തെ എപ്പിസോഡിൽ ഹരി അപ്പുവിനോട്, നന്നായിട്ടു തന്നെ സംസാരിക്കുന്നുണ്ട്. അപ്പോഴെങ്കിലും രണ്ടു സൈഡിൽ നിൽക്കാതെ ശെരി ഏതാണെന്ന് ചിന്തിച്ചു പ്രവൃത്തിച്ചാൽ മതിയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends