Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് അച്ഛന്റെ കൈപിടിച്ച് കല്യാണി വിവാഹ നിശ്ചയത്തിനിറങ്ങി; സ്വർണ്ണം കണ്ടതോടെ മതിമറന്ന് മൂങ്ങ, തകർന്ന് തരിപ്പണമാകാൻ പോകുന്നത് സരയു

08 MARCH 2022 08:08 PM IST
മലയാളി വാര്‍ത്ത

ഒരുപാട് നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം കല്യാണിയുടെ വിവാഹ നിശ്ചയം നടക്കാൻ പോകുകയാണ്. കഴിഞ്ഞ ആഴ്ചയിലെ ജനറൽ പ്രൊമോയിലായിരുന്നു വിവാഹ നിശ്ചയവും. തുടർന്ന് സംഭവ വികാസങ്ങളുമൊക്കെ കാണിച്ചത്, എന്നിട്ടത് പ്രാവൃത്തികമാക്കാൻ ഈ ആഴ്‌ച വേണ്ടിവന്നു. അപ്പോൾ, ഇപ്പോൾ കാണിച്ച കല്യാണവും.. സരയു ജയിലിൽ ആകുന്നതുമൊക്കെ അടുത്ത ആഴ്ചയിൽ സംപ്രേക്ഷണം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട.

എല്ലാവരും കാത്തിരുന്ന വിവാഹ നിശ്ചയത്തിന്റെ ആദ്യ പടികളായിരുന്നു ഇന്നലെ കണ്ടത്. ഇന്നത് നടത്തുകയാണ്. കല്യാണി ആഗ്രഹിച്ചതുപോലെ തന്നെ, പ്രാകാശൻ തന്നെയാണ് ചേർത്തുപിടിച്ച് വിവാഹ നിശ്ചയത്തിന് വേണ്ടി കാല്യാണിയെ കൂട്ടികൊണ്ടുവരുന്നത്. അതിനോടൊപ്പം "എന്റെ മകൾ" എന്ന് ഉരുവിടാനും മറന്നിട്ടില്ല. പണം കിട്ടുമല്ലോ.. അപ്പോൾ, മകളെന്ന് പറഞ്ഞു കൊണ്ടിരിക്കും.

പിന്നെ, സ്വർണം കണ്ടതോടെ വീട്ടിലുള്ള എല്ലാവരുടെയും കണ്ണ് തള്ളിയിട്ടുണ്ട്. ഇനി, കിരണിന്റെയും കൂടി കല്യാണം കഴിഞ്ഞാൽ അതെല്ലാം സരയുവിന് കിട്ടുമെന്ന് പറഞ്ഞ്, സമാധാനം പോയിരിക്കുന്നത് മൂങ്ങയ്ക്കാണ്. ഇന്നലത്തെ എപ്പിസോഡിൽ തന്നെ മൂങ്ങ പറയുന്നുണ്ട്, ഇതെല്ലം വിക്രമിന് കിട്ടേണ്ടതാണ്.. കുറച്ചു സ്വർണം എടുത്ത് വിക്രം മോൻ കൊടുത്തു കൂടെയോ എന്ന്.

ഇത് കേട്ടാൽ ദീപ വെറുതെ ഇരിക്കുമോ?? കുറച്ചാക്കേണ്ട മുഴുവനും എടുത്തോളാനാണ് ദീപ മറുപടി കൊടുത്തത്.

ഇങ്ങനെ സ്വർണത്തിന്റെ പേരും പറഞ്ഞ് അടികൂടുമ്പോൾ ചിരി വരുകയാണ്. സ്വർണമെല്ലാം തന്ത്രപൂർവ്വം സരയു എടുത്ത് മാറ്റിയിട്ടുണ്ടല്ലോ... ഇനി സത്യങ്ങളെല്ലാം എപ്പോൾ ആയിരിക്കുമോ എന്തോ പുറത്ത് വരുന്നത്.

പിന്നെ, കാല്യാണിയോട് കിരണിനെ ഇനി ഒരിക്കലും കാണരുതെന്നും സംസാരിക്കരുതെന്നുമൊക്കെ പറഞ്ഞ് സരയു നല്ലതുപോലെ ഭീഷണി മുഴക്കുന്നൊക്കെയുണ്ട്. അവിടെയും കല്യാണിയ്ക്ക് പകരം മറുപടി കൊടുക്കുന്നത് ദീപയാണ്.

സരയുവും ശാരിയും വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് ഇതേ ഭീഷണിയുടെ സ്വരം തന്നെയായിരുന്നു കിരണിനോടും. പക്ഷെ, ഇവരുടെ ഒരു കളികളും കിരണിന്റെ മുൻപിൽ നടക്കില്ലലോ.. അതുകൊണ്ട് തന്നെ കണക്കിന് പരിഹസിച്ചാണ് കിരൺ പറഞ്ഞു വിട്ടത്. അങ്ങനെ, കിരണിനെ വിട്ടു കൊടുക്കണമെന്നും, കിരണുമായിട്ടുള്ള കല്യാണം ഉടനെ നടക്കുമെന്നൊക്കെ വീരവാദം, മുഴക്കിക്കൊണ്ട് നടക്കുന്നുണ്ടെങ്കിലും അവസാനം എല്ലാം തകർന്ന് തരിപ്പണമായിരിക്കുന്ന സരയുവിനെ നമുക്ക് എല്ലാവർക്കും ഉടനെ തന്നെ കാണാം.

എന്നാൽ, അച്ഛന്റെ പ്ലാൻ പൊളിയുമൊന്ന് കിരണിന് നല്ല പേടിയുണ്ട്... ഒരിക്കലും പാളില്ലെന്നൊക്കെ പറഞ്ഞ് നല്ല ഹൈപ്പ് കൊടുത്ത് നിർത്തിയിട്ടുണ്ട് പാറുമോൾ. ഇനി എല്ലാ തവണത്തേയും പോലെ അവസാനം എല്ലാം തകർന്ന് കല്യാണം നടക്കാതിരിക്കുമോ.. എന്നും ചെറിയ സംശയമുണ്ട്. കാരണം മൗനരാഗം തുടങ്ങിയതുമുതൽ എല്ലാവരും കേൾക്കുന്നതും, അതുപോലെ ആഗ്രഹിക്കുന്നതുമാണ് കിരണിന്റെയും കല്യാണിയുടെയും വിവാഹം. എല്ലാ പ്രാവശ്യവും, അവസാന എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ സംഭവിച്ച് വിവാഹം മുടങ്ങുന്നതാണ് കാണുന്നത്. ഇത്തവണയും വിവാഹം മുടങ്ങിയാൽ, പ്രേക്ഷകർ ഈ സീരിയലിനെ ഇനിയും കൂടുതൽ വെറുക്കും. അതുകൊണ്ട്, ഇത്തവണ സന്തോഷപരമായി ആ വിവാഹം നടത്തണമെന്നാണ് എല്ലാ ആരാധകരുടെയും അഭിപ്രായം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends