Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രണ്ട് പേരും ഇല്ല! അവർ എന്റെ മനസ്സിൽ മരണമില്ലാതെ ജീവിക്കുകയാണ്; ശരണ്യയ്ക്കായി വർഷങ്ങളോളം ചെയ്ത കാര്യങ്ങൾ പുറത്തറിയിച്ചിട്ടില്ല! അങ്ങനെ തോന്നിയിട്ടില്ല, നന്ദുവിനു ഞാന്‍ സ്വന്തം അമ്മയെ പോലെയായിരുന്നു: പ്രിയപ്പെട്ടവരെ കുറിച്ച് സീമ

09 MARCH 2022 04:09 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടി ശരണ്യയും സിനിമാ സീരിയൽ നടി സീമ ജി നായരും തമ്മിലുള്ള ആത്മബന്ധം വർണനാതീതമാണ്. ക്യാൻസറിനെ മന:ശ്ശക്തികൊണ്ട് നേരിട്ട് ഏറെ ശ്രദ്ധേയയായ സിനിമാ സീരിയൽ താരം ശരണ്യ ശശി ഓര്‍മ്മയായപ്പോൾ സീമയ്ക്ക് വലിയ മാനസിക ആഘാതമായിരുന്നു. മൂന്ന് തവണ ട്യൂമറിനെ തോല്‍പ്പിച്ചു കൊണ്ട് പ്രതീക്ഷയുടെ നാളമായ ശരണ്യ എന്ന കണ്ണൂരുകാരി ജീവിതത്തിലേക്ക് വന്നതായിരുന്നു.

വീണ്ടും ട്യൂമര്‍ വന്നതോടെയാണ് കാര്യങ്ങള്‍ ഗുരുതരമായി മാറിയത്. അതോടൊപ്പം കൊവിഡ് പോസിറ്റീവായിരുന്നു. പത്തുവര്‍ഷത്തോളം അര്‍ബുദത്തോട് പൊരുതിയ ശരണ്യയുടെ വിയോഗം സിനിമാസീരിയൽ ലോകത്തും കലാസ്നേഹികളുടെയിടയിലും വലിയ വേദനയായിരുന്നു. അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ ജി നായര്‍.

അര്‍ബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വിഷമഘട്ടങ്ങളിലെല്ലാം ഇവര്‍ക്കൊപ്പം സീമയുമുണ്ടായിരുന്നു. ഇപ്പോഴിതാ ശരണ്യയെ കുറിച്ച് സീമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാകുന്നത്.

ആത്മയുടെ സജീവപ്രവർത്തകയായിരുന്ന കാലത്താണ് ശരണ്യ ശശിയുടെ അസുഖ വിവരം താൻ അറിഞ്ഞത്. കേട്ടപ്പോൾ വലിയ സങ്കടമായി. അങ്ങനെ ഒരു ടെഡി ബെയറൊക്കെ വാങ്ങി കാണാൻ പോയി. അപ്പോൾ എനിക്ക് ശരണ്യയുടെ അവസ്ഥയെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നുവെന്ന് വപ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സീമ ജി നായർ തനിക്ക് ശരണ്യയുമായുള്ള ബന്ധത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുന്നത്. വീട്ടിൽ ചെന്ന്, ടെഡി ബെയറൊക്കെ കൊടുത്ത് സംസാരിക്കുമ്പോഴാണ് ശരണ്യയുടെ അമ്മ അവരുടെ സാഹചര്യങ്ങളും പരാധീനതകളും എന്നോട് പറഞ്ഞതെന്ന് സീമ പറഞ്ഞു.

ആദ്യ സർജറി കഴിഞ്ഞ സമയത്തായിരുന്നു താനാദ്യം ശരണ്യയെ കാണുന്നത്. പിന്നീട് തുടർച്ചയായി ഞാൻ അവരുടെ കാര്യങ്ങൾ തിരക്കാനും സാധിക്കുന്നത്ര സഹായങ്ങൾ ചെയ്യാനുമാരംഭിച്ചു. വർഷങ്ങളോളം ശരണ്യയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങൾ ഞാൻ പുറത്ത് അറിയിച്ചിട്ടില്ല. അറിയിക്കണമെന്ന് തോന്നിയില്ല. ഏഴാമത്തെ സർജറിയുടെ സമയമായപ്പോഴാണ് അത് പുറം ലോകം അറിഞ്ഞത്. നടിയുടെ വാക്കുകൾ.

എനിക്കും സാമ്പത്തികമായി സഹായിക്കാനാകാതെ വന്നപ്പോഴാണ് സുമനസ്സുകളുടെ സഹായം തേടിയതെന്നും സീമ വ്യക്തമാക്കി. അതുവരെ കുറച്ച് പേർക്കു മാത്രമായിരുന്നു ഇതിനു പിന്നിൽ ഞാൻ ഉണ്ടെന്ന് അറിയാമായിരുന്നത്. നന്ദു മഹാദേവയുടെ ചികിത്സയ്ക്കുള്ളത് അവൻ തന്നെ കണ്ടെത്തുകയായിരുന്നു എന്നും നടി പറയുന്നു.

സാമ്പത്തികമായി താൻ സഹായിച്ചിട്ടില്ല. അവനു ഞാന്‍ സ്വന്തം അമ്മയെ പോലെയായിരുന്നു. അമേരിക്കയിൽ നിന്ന് അവന്റെ ചികിത്സയ്ക്കായി പണം കിട്ടും എന്ന ഘട്ടം വന്നപ്പോൾ സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു രണ്ടു പേർക്ക് ആ പണം കൊടുക്കണം എന്ന് അവൻ പറയുകയായിരുന്നു. ആ കുട്ടിയുടേത് അത്ര നല്ല മനസ്സാണ്.

ഇപ്പോൾ രണ്ട് പേരും ഇല്ല, അവർ എന്റെ മനസ്സിൽ മരണമില്ലാതെ ജീവിക്കുകയാണ്. ഞാൻ എന്റെ ജീവിതത്തിൽ സഹായിച്ചിട്ടുള്ള 90 ശതമാനം ആൾക്കാരും ഇപ്പോഴും എന്റെ ജീവിതയാത്രയിൽ കൂടെയുണ്ട്. അവർ എന്നെ വിട്ടു പോയിട്ടുമില്ലെന്നും ഞാൻ അവരെ വിട്ടു കളഞ്ഞിട്ടുമില്ലെന്നും സീമ ജി നായർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends