മമ്മൂട്ടിയുടെ കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ഭീഷ്മപര്‍വം അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടി

മമ്മൂട്ടിയുടെ കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ഭീഷ്മപര്‍വം അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടി. ആക്ഷനും പ്രണയവും ഡ്രാമയും ഫാമിലി സെന്റിമെന്റ്‌സുമെല്ലാം ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ഭീഷ്മപര്‍വം മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ക്കുകയാണ്.
ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ഭീഷ്മ പര്‍വം. കേരളത്തില്‍ മാത്രമല്ല ലോകം മുഴുവനും ചിത്രം തരംഗമായി കഴിഞ്ഞു. ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ചിത്രം ഷെയര്‍ നേടിയെന്ന് കഴിഞ്ഞ ദിവസം ഫിയോക് പ്രസിഡന്റ് പറഞ്ഞിരുന്നു.
കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുള്‍ ആയി തുടരുകയാണ് സിനിമ. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മപര്‍വം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.
സിനിമയുടെ ഓസ്‌ട്രേലിയന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപര്‍വത്തിന് ലഭിച്ചതെന്ന് അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























