Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

'കുറുപ്പിനെ നല്‍കി സഹായിച്ചിട്ടും ഫിയോക്ക് ദുല്‍ഖറിനെ ചതിച്ചു, മോഹന്‍ലാല്‍...പൃഥ്വിരാജ് തുടങ്ങിയ മറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തപ്പോള്‍ ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ ഉണ്ടായതില്‍ സംശയം, ഫിയോക്കിനെതിരെ കലിത്തുള്ളി ദുല്‍ഖര്‍ ഫാന്‍സ്... മലയാളി വാര്‍ത്തയോട് പ്രതികരിക്കുന്നു

16 MARCH 2022 04:50 PM IST
മലയാളി വാര്‍ത്ത

തീയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനെതിരെ ദുല്‍ക്കര്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്. ചതി നടത്തിയത് ദുല്‍ഖറല്ല മറിച്ച് ഫിയോക്കാണെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷന്റെ സ്റ്റേറ്റ് പ്രസിഡന്റായ ഡി.ക്യൂ ഷാരൂഖ് മലയാളി വാര്‍ത്തയോട് പ്രതികരിച്ചത്. 'കുറുപ്പ് സിനിമ 50 ശതമാനം ഒക്കുപന്‍സിയില്‍ നല്ല തിരക്കിലാണ് തീയ്യേറ്ററുകളില്‍ ഓടിയിരുന്നത്. എന്നാല്‍ ഫിയോക്ക് സംഘടനയുടെ കീഴിലുള്ള തീയ്യേറ്ററുകള്‍ 100 ശതമാനം ഒക്കുപന്‍സിയില്‍ ആളെ കയറ്റി 50 ശതമാനം ആളുകളുടെ കണക്ക് മാത്രമേ പുറത്തുവിട്ടിരുന്നുള്ളൂ'-- ഡി.ക്യൂ ഷാരൂഖ് പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് ദുല്‍ഖറിനെതിരെ ഫിയോകിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നിലപാട് ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ മറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തപ്പോള്‍ ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ ഉണ്ടായതില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്നും ഷാരൂഖ് ചൂണ്ടിക്കാട്ടി. ദുല്‍ഖറിന്റെ വളര്‍ച്ച ഇഷ്ടമില്ലാത്തവരുടെ കരങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം എന്നും സ്റ്റേറ്റ് പ്രസിഡന്റായ ഡി.ക്യൂ ഷാരൂഖ് മലയാളി വാര്‍ത്തയോട് അഭിപ്രായപ്പെട്ടു.

ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് എന്ന സിനിമ ഒടിടിക്ക് നല്‍കിയതെന്നും താരങ്ങള്‍ നന്ദികേട് കാണിക്കുന്നു എന്നുമുള്ള ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറിന്റെ പ്രസ്താവനയും ഷാരൂഖ് തള്ളിക്കളഞ്ഞു. സല്യൂട്ട് യഥാര്‍ത്ഥത്തില്‍ തീയേറ്ററിലും അതിന് പിന്നാലെ ഒടിടിയിലും റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ജനുവരിയില്‍ തീയേറ്ററുകളില്‍ വരാനിരുന്നതുമാണ്. എന്നാല്‍ അതിനിടെ കൊവിഡ് വന്നതോടെ എല്ലാ പദ്ധതികളും താറുമാറാകുകയാണ് ഉണ്ടായത്. അങ്ങനെയാണ് കാര്‍ പ്രകാരം ഒടിടി റിലീസിലേക്ക് എത്തിയത്. മാത്രമല്ല സിനിമ മാര്‍ച്ച് 18 ന് തന്നെ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ദുല്‍ഖറിന്റെ ചിത്രങ്ങള്‍ ഇനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന് ഫിയോക് അറിയിച്ചത്. കൂടാതെ തുടര്‍ച്ചയായി ഒടിടിയിലേക്ക് സിനിമ നല്‍കുന്ന താരങ്ങള്‍ ഭാവി സിനിമകളും ഒടിടിയിലേക്ക് നല്‍കിയാല്‍ മതിയെന്ന രീതിയിലാണ് കെ.വിജയകുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്തായാലും 30 ന് ചേരുന്ന ചേരുന്ന ഫിയോക് ജനറല്‍ ബോഡി യോഗത്തില്‍ വ്യക്തമായ ഒരു ധാരണ ഉണ്ടായേക്കും.


വാര്‍ത്തയുടെ പൂര്‍ണ്ണരൂപം കാണാം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends