ആ മഹാനടൻ ഇറക്കിയത് കോടികൾ...ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത് !വില്ലൻ ദിലീപ് അല്ല... എല്ലാം ജനപ്രിയ നടിക്ക് വേണ്ടി: ആരോപണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്

യുവ നടി ആക്രമിക്കപ്പെട്ട കേസിൽ പല കളികളും നടക്കുന്നുണ്ടെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. കേസിലെ ആദ്യത്തെ ഏഴ് പ്രതികൾ രക്ഷപ്പെട്ടാലും, എട്ടാം പ്രതി ദിലീപ് ശിക്ഷിക്കപ്പെടണമെന്നത് ചിലരുടെ ആവശ്യമാണെന്ന് ശാന്തിവിള ദിനേശ് തുറന്നടിക്കുന്നു. ഇതിന്റെ ഭാഗമായാണ് വിചാരണ കോടതി ജഡ്ജി പ്രമോഷനായി പോകുന്നതുവരെ ഈ കേസിന്റെ വിചാരണ നീട്ടിയതെന്നും അദ്ദേഹം പറയുന്നു. തന്റെ യുട്യൂബ് ചാനലിലെ ലൈറ്റ്സ് ക്യമാറ ആക്ഷൻ എന്ന പരിപാടിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മലയാള സിനിമയിലെ ഒരു ചെറിയ വിഭാഗമാണ് ദിലീപിനെ കുടുക്കിയത്. പക്ഷെ അതിലൊരു വലിയ നടനുണ്ട്. അയാൾ ഇതിനായി കോടികൾ മുടക്കി. സാക്ഷിയായി വിസ്തരിക്കാനിരുന്നൊരു സംവിധായകനെ വാദത്തോട് അടുത്തപ്പോൾ വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കാരണം വാദി പ്രതിയാകുമെന്ന് ഉറപ്പായിരുന്നു. എല്ലാവരും ആരാധനയോടെ കാണുന്ന നടിയുമുണ്ട് ദിലീപിനെതിരായ കേസിന് പിന്നിലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
വിചാരണ കോടതി ജഡ്ജി, പ്രമോഷൻ നേടി പോകുന്നവരെ ഈ കേസിന്റെ വിചാരണ നീട്ടുകയെന്നത് തന്നെയാണ് പ്രോസിക്യൂഷന്റെ ഉദ്ദേശം. ഇതിനകത്ത് പല കളികളും നടക്കുന്നുണ്ട്. മധ്യമ വിചാരണയിൽ പരമാവധി ദിലീപിനെ തേജോവധം ചെയ്ത് കഴിഞ്ഞു. പുരോഗമന മഹിളാവാദികളും മുൻ പോലീസ് ഉദ്യോഗസ്ഥരുമാണ് അന്തി ചർച്ചകളിൽ വന്നിരുന്നു ദിലീപിനെതിരെ സംസാരിക്കുന്നത്.
പൾസർ സുനിയോട് നടിയെ ആക്രമിക്കുമ്പോൾ റെക്കോർഡ് ചെയ്‌തെന്ന് പറയപ്പെടുന്ന ഫോൺ എവിടെയാണെന്ന് ഇതുവരെ അന്വേഷണ സംഘം ചോദിച്ചിട്ടില്ല. പോലീസുകാർ ആ ഫോൺ കണ്ടെത്താത്തതിൽ ഇരയ്ക്കും യാതൊരു പരിഭവവുമില്ല. ഫോൺ കണ്ടെത്തിയാലേ കേസ് ജയിക്കൂവെന്ന് ഇന്ന് വരെ ആവശ്യപ്പെടാൻ ഇര തയ്യാറായിട്ടില്ല. ദിലീപിനെ പെടുത്തുക മാത്രമാണല്ലോ ലക്ഷ്യം എന്ന് ശാന്തിവിള ദിനേശ് പറയുന്നു.
കോടതിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് വിവോ ഫോണിൽ ഇട്ട് ഉപയോഗിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിനൊന്നും ക്രൈബംബ്രാഞ്ചിന് താത്പര്യമില്ല. കോടിയിൽ വിചാരണ നടക്കെ അന്നേ ദിവസം ഉണ്ടായിരുന്നവരിൽ നിന്നും വിവോ ഫോണിന്റെ ഉടമയെ കണ്ടെത്താൻ യാതൊരു പ്രയാസവും ഉണ്ടാകില്ല. പക്ഷേ അത് അന്വേഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കാവ്യയ്ക്കും അമ്മയ്ക്കും എല്ലാ കാര്യങ്ങളും അറിയാമെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. ഇപ്പോൾ കാവ്യ ചിത്രത്തിലേ ഇല്ല. ക്യാനഡയിൽ നടിയുടെ വീഡിയോ കണ്ട നാല് പേർ ഉണ്ടെന്ന് മറ്റൊരു സംവിധായകൻ പറഞ്ഞു. അവർ സിമ്മുമായി വരുമെന്ന് പറഞ്ഞിട്ട് അവർ വന്നോ? ഈ കേസിൽ ഒരു മാഡം ഉണ്ടെന്നാണ് പറഞ്ഞത്? ഇപ്പോൾ ആ മാഡം എവിടെ?' എന്നും സംവിധായകൻ ചോദിക്കുന്നു.
പൾസറിന്റെ അമ്മയ്ക്ക് ദിലീപ് 10000 രൂപയുടെ അഡ്വാൻസ് കൊടുത്തെന്ന് ഒരു ആരോപണം ഉണ്ടായിരുന്നു. ഇതിനായി തന്റെ ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചെന്നും പറഞ്ഞു. ആ ഓഫീസ് മുഴുവൻ അരിച്ച് പെറുക്കി. പിന്നെയാണ് അറിഞ്ഞത് പൾസറിന്റെ അമ്മ അത് കുടുംബശ്രീയിൽ നിന്നും എടുത്ത തുകയാണെന്ന്. കാണാൻ പാടില്ലാത്ത പലതും കണ്ട ദിലീപിന്റെ ആദ്യ ഭാര്യ ഫോൺ ആലുവ പുഴയിലേക്ക് എടുത്തെറിഞ്ഞെന്ന് അന്തി ചർച്ചയിലെ ഒരു വിഷയമായിരുന്നു. പോലീസ് ഇക്കാര്യം അന്വേഷിച്ചോ?
ഇത്തരത്തിൽ മണ്ടത്തരങ്ങളുടെ പരമ്പരയിൽ കെട്ടിപ്പൊക്കിയതാണ് ഈ കേസ്. കേസിനെ കുറിച്ച് മണ്ടത്തരങ്ങൾ മാത്രം പറഞ്ഞവരെയെല്ലാം ഒരു വിഭാഗത്തിന് വലിയ വിശ്വാസമാണ്. കാരണം അവർക്കൊക്കെ ഒരു ആവശ്യമേയുള്ളൂ, ദിലീപ് ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha