Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

നടി മാലാ പാര്‍വതിയുടെ അമ്മ എന്നതിനപ്പുറം, ഡോ. കെ. ലളിത കേരളത്തിലെ എണ്ണം പറഞ്ഞ ഗൈനക്കോളജിസ്റ്റ്മാരിൽ ഒരാൾ.. ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയിൽ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രശസ്ത ഗൈനക്കോളജിസ്റ്റ്...ഗൈനക്കോളജി മേഖലയിലെ വിശ്വാസ്യതയുടെ മുഖമായിരുന്ന ലളിത അവസാനകാലത്തും സ്വന്തം മേഖലയിൽ സജീവമായിരുന്നു.... പ്രിയപ്പെട്ട അമ്മയെ ശുശ്രൂഷിക്കാനും പരിചരിക്കാനും മാലാ പാർവതിക്ക് ലഭിച്ചത് 22 ദിവസം മാത്രം...

04 AUGUST 2022 02:54 PM IST
മലയാളി വാര്‍ത്ത

 


‘‘അമ്മ യാത്രയായി! തിരുവനന്തപുരം, പട്ടം എസ്‌യുടി ആശുപത്രിയില്‍ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ് അറിഞ്ഞത് 12ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശുശ്രൂഷിക്കാൻ 22 ദിവസമേ കിട്ടിയൊള്ളു.’’– എന്നായിരുന്നു മാലാ പാർവതിയുടെ ഫേസ്ബുക് പോസ്റ്റ്.നടി മാലാ പാര്‍വതിയുടെ അമ്മ എന്നതിനപ്പുറം, ഡോ. കെ. ലളിത കേരളത്തിലെ എണ്ണം പറഞ്ഞ ഗൈനക്കോളജിസ്റ്റ്മാരിൽ ഒരാളായിരുന്നു.മഹാകവി കുമരാനാശാന്റെ ഭാര്യ ഭാനുമതിഅമ്മയുടെ പുനർവിഭാഗത്തിൽ പിറന്ന മകളാണ് ലളിത.

 

 

 

 

 

 

ആശാന്റെ മരണശേഷം പതിമ്മൂന്ന് വർഷം കഴിഞ്ഞ് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ കാർത്തികപ്പള്ളി സ്വദേശി സി ഒ കേശവനുമായുള്ള ആ വിവാഹത്തിലൂടെ പിറന്ന നാലുമക്കളിൽ മൂത്തമകളാണ്. പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനും ഖാദി ബോർഡ് സെക്രട്ടറിയും വയലാർ രാമവർമ്മ സാഹിത്യ ട്രസ്റ്റിന്റെ ജീവാത്മാവുമായിരുന്ന പരേതനായ സി വി ത്രിവിക്രമനാണ് ഭർത്താവ്. മാനേജ്മെന്റ് വിദഗ്ധയായ ലക്ഷ്മി എസ് കുമാരൻ, പ്രമുഖ നടി മാലാ പാർവതി എന്നിവരാണ് മക്കൾ.

 

 

 

 

 


1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസിനു നാലാം റാങ്കോടെയാണ് ലളിത പാസ്സായത്. പി ജിക്ക് ഗൈനക്കോളജിക്കാണ് ചേർന്നത്. അന്ന് ഗൈനക്കോളജിസ്റ്റുകൾ കുറവായിരുന്നു. ഇന്റേൺഷിപ്പ് കാലത്താണ് ആദ്യ പ്രസവം എടുക്കുന്നത്. 85ാം വയസിലും സേവനം തുടർന്നുവരികയായിരുന്നു. മൃദുഭാഷിയായ ഡോ. ലളിത മികച്ച അധ്യാപികയുമായിരുന്നു. പ്രമുഖരായ ഒട്ടേറെ ഡ‍ോക്ടർമാർ ലളിതക്ക് കീഴിൽ പഠിച്ചു.

 

 

 

 

 

ആദ്യം സംസ്ഥാന ഹെൽത്ത് സർവീസിലായിരുന്നു.1964 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. എസ് എ ടി സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992 ലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. അടുത്ത ദിവസം തന്നെ എസ് യു ടിയിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ മരണം വരെ സേവനം തുടർന്നു. കൈ വിറയ്ക്കാത്തിടത്തോളം നിവർന്നുനിൽക്കാൻ പറ്റുന്നിടത്തോളം പ്രൊഫഷനിൽ തുടരണമെന്നാണ് ഡോ.ലളിത ആഗ്രഹിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (8 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (20 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (58 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends