ദിലീപ് കൂടുതല്‍ കൂടുതല്‍ ഇന്നസെന്റ് ആണെന്ന് തെളിഞ്ഞ് കൊണ്ടിരിക്കുകയാണ്: ജനപ്രിയനെ കുടുക്കാന്‍ ശ്രമിക്കുന്ന കഥ, ഇനിയെങ്കിലും എതിർക്കുന്നവർ അറിയണം- രാഹുല്‍ ഈശ്വര്‍

നടന്‍ ദിലീപിനെയും ഹണി എം വര്‍ഗീസിനെയും കരിവാരിത്തേക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കോടതിയിലുള്ളവരുടെ തിരിച്ചറിവാണ് അതിജീവിതയുടെ ആവശ്യം തള്ളി കേസിൽ ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരാൻ അനുവദിച്ചതെന്ന് ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍. ഇത് കോടതിയിലെ ചിലര്‍ക്ക് മാത്രമല്ല, അഭിഭാഷക സമൂഹത്തിന് തന്നെ ഇക്കാര്യം വ്യക്തമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അമേരിക്കയിലെ ക്യൂ ആനോണ്‍ തിയറി പോലെയോ സ്‌റ്റോക്ക് ദ സ്റ്റീല്‍ എന്ന് ട്രംപ് പറയുന്ന തിയറി പോലെയോ ആയി കേരളത്തില്‍ മാറിക്കഴിഞ്ഞു ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്ന കഥ എന്ന തിരിച്ചറിവിലേക്ക് ഇനിയെങ്കിലും ദിലീപിനെ എതിര്‍ക്കുന്നവര്‍ എത്തണമെന്നതാണ് എനിക്ക് പറയാനുള്ളതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതായത് അവര്‍ പറയുന്ന കാര്യം മാത്രമാണ് ശരിയെന്ന് കരുതുകയും ലോകത്തിലെ ആള്‍ക്കാര്‍ തങ്ങളുടെ കൂടെയാണെന്ന് തെറ്റിദ്ധരിക്കുകയും തങ്ങളെ സപ്പോര്‍ട്ട് ചെയ്യാത്തവര്‍ എല്ലാവരും വലിയൊരു ഗ്രാന്‍ഡ് കോണ്‍സ്പിറസി, ഗ്രാന്‍ഡ് നരേറ്റീവിന്റെ ഭാഗമായി മാറുകയോ, ഞങ്ങള്‍ക്കെതിരെയോ അതിജീവിതക്കെതിരെയോ ഗൂഡാലോചന നടത്തുകയാണോ എന്ന് പറയുന്ന കാര്യത്തിലേക്ക് ദിലീപിനെ ഇഷ്ടമല്ലാത്തവര്‍ പോയ് കഴിഞ്ഞു.
ഇതൊക്കെ പുറത്ത് കാണുന്ന വലിയൊരു സമൂഹമില്ലേ, ഈ വേളയിൽ നിന്ന് കാണുന്ന നമ്മുടെ സമൂഹത്തിന് അറിയാം ദിലീപിന്റെ ഗ്രാഫ് ഉയര്‍ന്നിട്ടുണ്ടോ എന്ന്. ഈ കേസ് വളരെ ആഴത്തില്‍ എല്ലാവരും പഠിച്ചിട്ടുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ വളരെ ആഴത്തില്‍ കേസ് പഠിക്കുന്നുണ്ട്. അതുകൊണ്ട് സുപ്രീം കോടതി തന്നെ പറയുകയുണ്ടായി ഈ കേസിന് വളരെ മാധ്യമ ശ്രദ്ധ കിട്ടിയെന്ന്.
എല്ലാവരും ഈ കേസിന്റെ വിവരങ്ങളിലേക്ക് പോകുകയാണ്. അപ്പോള്‍ ഓരോരുത്തരും ഈ കേസില്‍ അവരവരുടേതായ ജഡ്ജ്‌മെന്റിലേക്ക് എത്തുന്നുണ്ട്. ആ ജഡ്ജ്‌മെന്റിനുള്ളില്‍ ദിലീപ് കൂടുതല്‍ കൂടുതല്‍ ഇന്നസെന്റാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കൂടാതെ ശ്രീജിത്ത് പെരുമന പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാ ചെറിയ കാര്യങ്ങളെയും പിടിച്ച് കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കരുതെന്നാണ് അദ്ദേഹം കുറിപ്പില്‍ പങ്കുവച്ചതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാധ്യമ ചർച്ചയ്‌ക്കിടെയായിരുന്നു രാഹുലിന്റെ ഈ പ്രസ്താവന.
https://www.facebook.com/Malayalivartha