'1000' കോടി ഒഴുകാൻ പോകുന്നു... കേസ് അനന്തമായി നീണ്ട് പോയതോടെ അയാൾ ഇപ്പോൾ സുപ്രീം കോടതിയിൽ ഹർജി നൽകി: അളമുട്ടിയാൽ ചേര കടിക്കുമെന്നാണല്ലോ!!! കേസ് നീട്ടുന്നതിന് പിന്നിൽ ആ 'രണ്ട് ഗൂഢലക്ഷ്യങ്ങൾ'

എല്ലാ തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് അറസ്റ്റ് ചെയ്ത പോലീസ് ആറ് വർഷമായിട്ടും ദിലീപിനെതിരെയുള്ള തെളിവുകൾ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈംഗിക പീഡന കേസിൽ രണ്ട് വർഷം കൊണ്ട് വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന സുപ്രീം കോടതി നിർദ്ദേശം നിലനിൽക്കെയാണ് നടി ആക്രമിക്കപ്പെട്ട കേസ് ഇത്തരത്തിൽ വിചാരണ അനന്തമായി നീണ്ട് പോകുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
കഴിഞ്ഞ ആറ് വർഷക്കാലമായി നടി ആക്രമിക്കപ്പെട്ട കേസിൽ പല പ്രകോപനങ്ങളും ഉണ്ടായിട്ടും ദിലീപ് പ്രതികരിച്ചിട്ടില്ല.കേസ് കഴിയട്ടെ എന്ന് കരുതി അയാൾ മൗനം പാലിച്ചു. എന്നാൽ കേസ് അനന്തമായി നീണ്ട് പോയതോടെ അയാൾ ഇപ്പോൾ സുപ്രീം കോടതിയിൽ ഒരു ഹർജി നൽകി. അളമുട്ടിയാൽ ചേര കടിക്കുമെന്നാണല്ലോ...
ദിലീപ് തന്നെയാണ് ഇത് ചെയ്തതെന്നാണ് ചാനലുകൾ മലയാളികളുടെ മനസിൽ അടിച്ചുറപ്പിച്ചിരിക്കുന്നത്. ഇക്കണക്കിന് കോടതി വെറുതെ വിട്ടാലും ഒരു വിഭാഗം പറയും അത് പണം കൊടുത്ത് നേടിയെടുത്ത വിധിയാണെന്ന്. അവൻ പെണ്ണ് പിടിയനാണ്, കള്ളനാണ്, വളഞ്ഞ വഴിയിൽ പൈസ സമ്പാദിക്കുന്നവനാണെന്നൊക്കെ ചർച്ച ചെയ്ത് അയാളെ പൊതുസമൂഹത്തിന് മുന്നിൽ ഇനി ഇതിൽ കൂടുതൽ ആക്ഷേപിക്കാനില്ലെന്നും അദ്ദേഹം പറയുന്നു.
കേസിൽ ഇതുവരെ 200 ഓളം സാക്ഷികളെയാണ് വിസ്തിരിച്ചത്. ഇപ്പോൾ പറയുന്നു ഇനിയും 101 പേരെ വിസ്തരിക്കാൻ ഉണ്ടെന്ന്. കാവ്യ മാധവൻ അടക്കമുള്ളവരാണ് സാക്ഷികളെന്നതാണ് വലിയ തമാശ. ദിലീപിനെതിരെ മൊഴി നൽകാൻ അദ്ദേഹത്തിന്റെ ഭാര്യ കാവ്യയെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി ഇനി കോടതിയിൽ ഇവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കാവ്യ എതിർപ്പ് അറിയിക്കുമ്പോൾ പ്രോസിക്യൂഷൻ അടിച്ചിറക്കും കാവ്യ കൂറുമാറിയെന്ന്.
വിധി വന്നാൽ 1000 കോടിക്ക് വരെ ദിലീപിന്റെ മാനനഷ്ടക്കേസ് വരും എന്ന് പേടിക്കുന്ന ആരോ ഇതിനകത്ത് ഉണ്ട്. കേസ് വിധി പറയാതെ നീട്ടി കൊണ്ട് പോയി ദിലീപിനെ അത്തരത്തിൽ ശിക്ഷിക്കണം എന്നാണ് ഇപ്പോഴത്തെ പ്രോസിക്യൂഷൻ നീക്കങ്ങളിൽ നിന്ന് മനസിലാക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ അന്നത്തെ ഡിജിപിയായിരുന്ന സെൻകുമാർ പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥ സത്യസന്ധമായല്ല പ്രവർത്തിച്ചത് എന്നാണ്.
ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള യാതൊരു തെളിവും തന്റെ മുന്നിൽ സമർപ്പിച്ച ഫയലിൽ ഇല്ലെന്നും സെൻകുമാർ പറഞ്ഞിരുന്നു. സെൻകുമാർ ദിലീപിന്റെ ആരാധകനായത് കൊണ്ടാണ് അത് പറഞ്ഞതെന്നായിരുന്നു ആക്ഷേപം. ലോക്നാഥ് ബെഹ്റയ്ക്കെതിരെയും അത്തരമൊരു ആക്ഷേപം ഉണ്ടായിരുന്നു'.ചാനലിൽ നിരന്തരം കോടതയലക്ഷ്യം പ്രതികരണങ്ങൾ നടത്തിയ ആളെയാണ് നടിയുടെ വാക്ക് കേട്ട് സർക്കാർ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയോഗിച്ചത്.ഒരു പക്ഷത്തിന്റെ വക്താവായി ചാനലിൽ വന്നിരുന്ന് ജഡ്ജിയെ അടക്കം അനാവകശ്യം പറയുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമ്പോൾ സർക്കാർ ആലോചിക്കണമായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
https://www.facebook.com/Malayalivartha