കോടതി മുറിയിൽ അയാളുടെ 'മാസ് എൻട്രി-' വിറച്ച് രാമൻപിള്ളയും കൂട്ടരും: ആ ചോദ്യങ്ങളിൽ ഉരുകി ദിലീപ്- കോടതിയിൽ നാടകീയ രംഗങ്ങൾ

കേരള സമൂഹം ചർച്ച ചെയ്ത ഏറ്റവും വലിയ വിഷയമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. ആ കേസ് അന്വേഷിച്ച് കൊണ്ടിരുന്ന വിചാരണ കോടതിൽ നിന്ന് വരെ തനിക്ക് ഒരുപാട് അനിഷ്ട സംഭവങ്ങൾ ഉണ്ടായെന്ന് അതിജീവിത പരസ്യമായി പ്രതികരിച്ചിരുന്നു. നടി തന്നെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വരികയും ചെയ്തു. ഇതിന് പിന്നാലെ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി വിചാരണ കോടതി ജഡ്ജിയായി ഹണി എം വർഗീസ് തന്നെ തുടരുമെന്ന് അറിയിക്കുകയും ചെയ്തു.
രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാരായിരുന്നു തങ്ങൾക്ക് ഈ കേസ് വാദിക്കണ്ട എന്നും പറഞ്ഞ് വെച്ചൊഴിഞ്ഞ് പോയത്. ഇവിടെയാണ് അവസാനമായി ദൈവൂദതനെ പോലെ അഡ്വ. അജകുമാർ എന്ന വ്യക്തി പബ്ലിക്ക് പ്രോസിക്യൂട്ടറായി ചുമതലയേല്‍ക്കുന്നത്. കോടതിയിലെത്തിയ അജകുമാർ ആദ്യ ദിവസം തന്നെ കോടതിയില്‍ നടത്തിയത് ശക്തമായ വാദമുഖങ്ങളെന്ന് വെളിപ്പെടുത്തുകയാണ് ബൈജു കൊട്ടാരക്കര. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെ. അഡ്വക്കറ്റ് രാമന്‍പിള്ളയെന്നെ മഹാമേരുവിനെ വിറപ്പിച്ചുകൊണ്ടായിരുന്നു അജകുമാറിന്റെ അരങ്ങേറ്റമെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.
അഡ്വ.അജകുമാർ എന്ന് പറയുന്നത് ഈ കേസിനെ കുറിച്ച് വളരെ വ്യക്തമായി പഠിച്ച ഒരു വ്യക്തിയാണ്. ഈ കേസ് ഈ കോടതിയില്‍ നടത്താന്‍ കഴിയുമോയെന്നായിരുന്നു അഡ്വ. അജകുമാർ ചോദിച്ചത്. ഏത് സാഹചര്യത്തിലാണ് കേസ് കോടതി മാറി വന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള പോലും വിചാരിച്ചില്ല, കോടതിയില്‍ ഈ രീതിയില്‍ വാദം നടക്കുമെന്ന്. അജകുമാർ തനിക്ക് ചോദിക്കാനുള്ള കാര്യങ്ങള്‍ വ്യക്തമായി തന്നെ ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തില്‍ കോടതി പ്രതിഭാഗത്തിനോട് മറുപടി പറയാന്‍ ആവശ്യപ്പെടുകയും കേസ് 11-ാം തിയതിയിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. എന്തൊക്കെയാണെങ്കിലും അഡ്വ. അജകുമാറിന്റെ അരങ്ങേറ്റം ഗംഭീരമായി എന്ന് വേണം പറയാം. ഈ കേസിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായി അറിയാം. നേരത്തേയുണ്ടായിരുന്നു പ്രോസിക്യൂട്ടർമാരെല്ലാം തങ്ങള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞ സ്ഥാനത്ത് നട്ടെല്ലോടെ ചങ്കുവിരിച്ച് നിന്ന് ഈ കേസിനെ സധൈര്യം നേരിടാമെന്ന് പറഞ്ഞ അജകുമാറിനാണ് ഒരു ബിഗ് സല്യൂട്ട് കൊടുക്കേണ്ടത്. എന്തായാലും 11-ാം തിയതി കോടതി മാറിയതിന്റെ കാര്യങ്ങള്‍ മനസ്സിലാവും. പ്രതിഭാഗത്തിന് എന്തായാലും ഈ കേസ് സെഷന്‍ കോടതിയില്‍ തന്നെ വാദിക്കാനാണ് താല്‍പര്യം അതേകുറിച്ചൊന്നും ഞാനൊന്നും പറയുന്നില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.
കേസ് പരിഗണിച്ച വിചാരണ കോടതിയില്‍ നിന്ന് വരെ ഒരുപാട് അനിഷ്ട സംഭവങ്ങള്‍ തനിക്കുണ്ടായെന്ന് അതിജീവിത പരാതിപ്പെട്ടു. ഹൈക്കോടതിയില്‍ പോരും പരാതി കൊടുത്തു. അവസാനം അതും പരിഗണിക്കപ്പട്ടില്ല. ഇതിനിടയിലാണ് വിചാരണക്കോടതി ജഡ്ജി അവിടെ നിന്നും പ്രമോഷനായി പോവുന്നത്. അപ്പോള്‍ കൂടെ ഈ കേസും കൊണ്ടുപോവുന്നു. അതാണ് വെള്ളിടിയായി അതിജീവിതയുടേയും കൂടെ നില്‍ക്കുന്നവരുടേയും തലയില്‍ വീണതെന്നും ബൈജു കൊട്ടാരക്ക അഭിപ്രായപ്പെട്ടുന്നു.
https://www.facebook.com/Malayalivartha