സൗഹൃദത്തിന്റെ കാര്യത്തില്‍ റോണ്‍സനെ വെല്ലാന്‍ ആരുമില്ല! വയനാട് ട്രിപ്പിനിടയിൽ ജാസ്മിനും, നിമിഷയ്ക്കും സർപ്രൈസ് ഒരുക്കി റോണ്‍സന്റെ ഭാര്യ

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് സീസൺ 4ലെ മത്സരാർത്തകളായിരുന്നു സീരിയൽ നടൻ റോൺസനും, ജാസ്മിനും, നിമിഷയും. ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷവും അടുത്ത സൗഹൃദമാണ് ഇവർക്കുള്ളത്. സൗഹൃദത്തിന്റെ കാര്യത്തില്‍ റോണ്‍സനെ വെല്ലാന്‍ ആരുമില്ലെന്ന കാര്യം നടന്‍ തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
നിലവില്‍ താരങ്ങള്‍ വയനാട്ടിലേക്ക് ട്രിപ്പ് പോയതിന്റെ വിശേഷങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജാസ്മിനും, നിമിഷയ്ക്കും റോണ്‍സന്റെ ഭാര്യയൊരുക്കിയ സര്‍പ്രൈസ് സമ്മാനമാണ്. വയനാട് ട്രിപ്പിനിടയിലായിരുന്നു സന്തോഷകരമായ ആ സംഭവം നടന്നത്.
വര്‍ണക്കടലാസില്‍ പൊതിഞ്ഞ രണ്ട് സമ്മാനങ്ങളാണ് നീരജ കൈയ്യില്‍ കരുതിയത്. നിമിഷയ്ക്കും ജാസ്മിനും അതൊരുമിച്ച് കൈമാറുകയും ചെയ്തു. അവിടുന്ന് തന്നെ പൊതി അഴിച്ച് നോക്കിയപ്പോള്‍ പട്ടിക്കുട്ടിയുടെ ബൊമ്മയായിരുന്നു.
പെറ്റിനെ സ്‌നേഹിക്കുന്നവര്‍ക്കുള്ള ചെറിയൊരു സമ്മാനം എന്ന് പറഞ്ഞാണ് ഈ വീഡിയോ റോണ്‍സണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമ്മാനം കിട്ടിയ സന്തോഷത്തില്‍ ജാസ്മിനും നിമിഷയും ബൊമ്മ കളിപ്പിക്കുന്നതും കാണാം. യഥാര്‍ഥ സൗഹൃദം ഇതാണെന്ന് പറഞ്ഞാണ് ആരാധകരും വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha