എന്റെ പാപ്പൻ ആയതിന് നന്ദി: സുരേഷ് ഗോപിയെ കുറിച്ചുള്ള നടിയുടെ വാക്കുകൾ വൈറൽ

മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. നിരവധി ആരാധകരാണ് അദ്ദേഹത്തിന് സിനിമയിലും, കേരളത്തിലുമായി ഉള്ളത്. അദ്ദേത്തിന്റെ കഴിഞ്ഞ മാസം എത്തിയ ചിത്രമാണ് പാപ്പൻ. മാത്രമല്ല സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പാൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഈ അവസരത്തിൽ ചിത്രത്തിലെ പ്രധാന നായിക നീത പിള്ള പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാം ചിത്രത്തിൽ വിൻസി എബ്രഹാം ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീതാ പിള്ളയും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. എന്നാൽ ഇപ്പോഴിതാ, നീതാ പിള്ളയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
''സൂപ്പർ സ്റ്റാറിനൊപ്പമുള്ള പ്രത്യേക നിമിഷങ്ങൾ. സുരേഷ് ഗോപി സാർ, നിങ്ങളെ പരിചയപ്പെടാനും ഒപ്പം പ്രവർത്തിക്കാനും സാധിച്ചത് അഭിമാനമായാണ് കാണുന്നത്. എന്റെ പാപ്പൻ ആയതിന് നന്ദി. ഒരുപാട് സ്നേഹം'' എന്നാണ് സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീത കുറിച്ചത്. ഇതിനു പിന്നാലെ കമന്റുകളുമായി സിനിമാസ്വാദകരും എത്തി.
https://www.facebook.com/Malayalivartha