ഉണ്ണിയേട്ടനെ പോലീസ് പിടിച്ച പോസ്റ്റ് കണ്ടുവെന്ന് ആരാധകൻ: ആഹ്, ഞാൻ ഇപ്പോൾ ജയിലിലാണ്... നിങ്ങളും വന്നോളൂ എന്ന് നടൻ ഉണ്ണി മുകുന്ദൻ

ബലാത്സംഗ കേസിൽ ടിക് ടോക്ക് താരം ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ വിനീതിന്റെ മുൻകാല വീഡിയോകൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കാൻ തുടങ്ങി. നടൻ ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങളാണ് ഇയാൾ കൂടുതലും ചെയ്തിരുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ പലരും ഉണ്ണിമുകുന്ദന്റെ പേജിൽ കമന്റ് ചെയ്യാൻ തുടങ്ങി.
അത്തരത്തിൽ രസകരമായ ഒരു ചോദ്യവും അതിനുള്ള താരത്തിന്റെ ഉത്തരവുമാണ് ഇപ്പോൾ വൈറലാകുന്നത്. ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ 'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു'. എന്നൊരു കമന്റ് എത്തി,പൊതുവെ കമന്റുകളോട് പ്രതികരിക്കുന്നത് കുറവാണെങ്കിലും ഈ ചോദ്യത്തിന് ‘ആഹ്, ഞാൻ ഇപ്പോൾ ജയിലിലാണ്. ഇവിടെ ഇപ്പോൾ ഫ്രീ വൈഫൈ ആണ്. നിങ്ങളും വന്നോളൂ’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഉണ്ണിയുടെ രസകരമായ മറുപടിക്ക് പിന്തുണയുമായി ആരാധകർ എത്തിയിരുന്നു.
റീൽസിലൂടെ താരമായി മാറിയ ആളാണ് വിനീത്. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വിനീതിന് നിരവധി ഫോളോവേഴ്‌സ് ഉണ്ട്. ഒരു കാർ വാങ്ങാൻ തന്നോടൊപ്പം വരാൻ പറഞ്ഞ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വിനീതിന്റെ വലയിൽ നിരവധി സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. നിരവധി സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സ്വകാര്യ ചാറ്റുകൾ റെക്കോർഡ് ചെയ്ത് ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തി വിലപേശൽ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ മോഷണം നടത്തിയ കേസിലും കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയ കേസിലും വിനീത് നേരത്തെ പ്രതിയായിരുന്നു.
പൊലീസില്‍ ജോലി ഉണ്ടായിരുന്ന താന്‍ ചില ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊള്‍ ഒരു പ്രമുഖ ചാനലില്‍ ജോലി ചെയ്യുന്നു എന്നുമാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ റീല്‍സ് ഇടുന്നത് അല്ലാതെ ഇയാള്‍ക്ക് മറ്റ് ജോലികള്‍ ഒന്നും തന്നെയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇയാളുടെ ഫോൺ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. നിരവധി സ്ത്രീകളുമായി, പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകളുമായി ഇയാൾക്ക് ധാരാളം ബന്ധങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച മറ്റ് യുവതികളുമായുള്ള ചാറ്റുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ടിക് ടോക്ക് അടക്കമുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ വീനീത് ഏറെ പ്രശസ്തനാണ്. വലിയൊരു ഫാന്‍സ് വലയം തന്നെ ഇയാളുണ്ടാക്കിയിട്ടുണ്ട്. വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള ടിപ്‌സ് പറഞ്ഞുനല്‍കിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ട് വഴിയാണ് കൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്.
ടിക് ടോക് ചെയ്ത് വൈറലാക്കുന്നതിന്റെ ടിപ്സുകൾ നൽകാമെന്ന് പറഞ്ഞായിരുന്നു ചാറ്റുകളുടെ തുടക്കം.പിന്നീട് വീഡിയോ കോൾ ചെയ്യുകയും പെൺകുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തമ്പാനൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ഇയാളുടെ വലയിൽ അകപ്പെട്ട മറ്റ് യുവതികളിൽ നിന്ന് പരാതികൾ ലഭിക്കും എന്ന് കരുതുന്നതായി പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha