മുംബൈ നഗരത്തിൽ സ്റ്റൈലിഷായി നടന്നുനീങ്ങി ദിലീപ്; വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണത്തിനിടെ സ്റ്റൈലിഷ് ലുക്കിൽ നടക്കുന്ന ദിലീപിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു, ഏറ്റെടുത്ത് ആരാധകർ

പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷം ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. മുംബൈയിലാണ് പുതിയ ഷെഡ്യൂളിന് തുടക്കമായിരിക്കുന്നത്. മുംബൈ നഗരത്തിലൂടെ സ്റ്റൈലിഷ് ലുക്കിൽ നടക്കുന്ന ദിലീപിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഇടയ്ക്കു വച്ച് താൽക്കാലികമായി നിർത്തിവയ്ക്കുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുകയാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിതിൻ സ്റ്റാനിലസ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റർ ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്.
https://www.facebook.com/Malayalivartha