നടൻ സാബുമോന്റെ മാതാവ് അന്തരിച്ചു, അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ

നടനും ടെലിവിഷന്‍ അവതാരകനുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ. എച്ച് അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
വാർധക്യ സഹജമായ രോഗങ്ങൾ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. കായംകുളം കയ്യാലക്കൽ ഹൗസിൽ (പട്ടന്റെ പറമ്പിൽ) അബ്ദുസമദിന്റെ ഭാര്യയാണ്. ലിജിമോൾ, ബാബുമോൻ എന്നിവരാണ് മറ്റു മക്കൾ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കായംകുളം ശഹീദാർ പള്ളിയിൽവെച്ച് നടക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha