സീരിയലിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഞാൻ അങ്ങനെയാണ്:- വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായി - സീരിയൽ നടി മരിയ പ്രിൻസ്

തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും, ദാമ്പത്യ ജീവിതത്തെക്കുറിച്ചും മനസ് തുറന്ന് നടി മരിയ പ്രിൻസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. തന്റെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായെന്ന് ഇടുക്കി സ്വദേശിനിയായ മാറിയ പറയുന്നു. പക്ഷേ ഞാന്‍ വിവാഹിതയാണെന്ന് പറയുമ്പോള്‍ ആളുകള്‍ക്കതൊരു ഞെട്ടലാണ്. തിയറ്റര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് ഞാന്‍ കരിയര്‍ തുടങ്ങുന്നത്.
ഞാനും ഭര്‍ത്താവ് പ്രിന്‍സും ഒരു ജനപ്രിയ നാടക ടീമിനൊപ്പം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ആ അവസരം ഞങ്ങള്‍ ശരിക്കും മുതലെടുത്തു. പ്രണയത്തിലായതോടെ പതിനെട്ട് വയസുള്ളപ്പോള്‍ തന്നെ ഞങ്ങള്‍ വിവാഹിതരുമായി. അതുകൊണ്ട് തന്നെ എനിക്കെന്റെ ബിരുദം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അന്ന് മുതല്‍ നാടകമാണ് എന്റെ സ്‌കൂള്‍. ഞാന്‍ അവിടെ നിന്നും ജീവിതത്തെ കുറിച്ചും കലയെയും കുറിച്ച് പഠിച്ചുവെന്ന് മരിയ പറയുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂവ്, സ്ത്രീപഥം, എന്നിങ്ങനെ പല സീരിയലുകളിലും ഞാന്‍ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പതിയെ എന്റെ കഥാപാത്രങ്ങളെല്ലാം നെഗറ്റീവായി മാറി കൊണ്ടിരുന്നു. ഇതോടെ പ്രേക്ഷകരും എന്നെ വെറുത്ത് തുടങ്ങി. സത്യം പറഞ്ഞാല്‍ അതൊക്കെ എന്നെ ഭയപ്പെടുത്തി. ഇപ്പോള്‍ അമ്മ മകള്‍ സീരിയലിലാണ് അഭിനയിക്കുന്നത്. അതിലെ അനുവും ഞാനും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. പക്ഷേ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച പെണ്‍കുട്ടി എന്ന നിലയില്‍ സാമ്യപ്പെടുത്താന്‍ പറ്റും- മരിയ പറയുന്നു.
https://www.facebook.com/Malayalivartha