അച്ഛനെയും അമ്മയേയും ഒരുപാട് ഇഷ്ടം, വേഗം വീട്ടിലേയ്ക്ക് വരണേ... വൈറലായി സിത്താരയുടെ മകൾ സാവൻ ഋതുവിന്റെ കത്ത്

ഒന്നിന് പിറകെ ഒന്നായി ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിക്കുന്നത് ഒരു ശീലമാക്കി മാറ്റിയ ഗായികയാണ് സിത്താര കൃഷ്ണ കുമാർ. അതും ഓരോന്നും മറ്റൊന്നിൽ നിന്ന് അങ്ങേയറ്റം വ്യത്യസ്തം. ഏതു പാട്ടും സിതാരയുടെ കൈയിൽ ഭദ്രമാണ്. സിതാരയെ പോലെ തന്നെ മകൾ സായു എന്ന സാവൻ ഋതുവിനേയും ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്. ഇപ്പോഴിതാ മകൾ തനിക്കും ഭർത്താവിനുമെഴുതിയ കത്ത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗായിക.
അച്ഛനെയും അമ്മയേയും തനിക്ക് ഒരുപാടിഷ്ടമാണെന്നും വേഗം വീട്ടിലേക്ക് വരണമെന്നുമാണ് സായുവിന്റെ കത്തിലുള്ളത്. കവർ തുറന്ന് കത്ത് വായിക്കുന്ന വീഡിയോയാണ് സിത്താര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ഈ മനോഹരമായ ചെറിയ അക്ഷരങ്ങളും സന്ദേശങ്ങളുമാണ് എന്നെ മുന്നോട്ടു നീങ്ങാൻ സഹായിക്കുന്നത്. എന്നോടുള്ള കരുതൽ ആണിത്. നീ എന്നെ ശാന്തയാക്കിയിരുത്തുന്നു... കുഞ്ഞുമണിയേ, നീ വളരാതിരിക്കൂ.' എന്ന അടിക്കുറിപ്പോടെയാണ് സിത്താര വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha