അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലെത്തി സംവൃത സുനിൽ; സൃഹൃത്തുക്കളുമായുള്ള ആ ചിത്രങ്ങൾ പങ്കു വച്ച് താരം

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. വിവാഹ ശേഷം അമേരിക്കയിലാണ് സംവൃത. എന്നാൽ ഇപ്പോൾ ഇതാ അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലെത്തിയിരിക്കുകയാണ് താരം.
ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ സംവൃത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയുണ്ടായി. ‘എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ’ എന്നാണ് സംവൃത ഇവരെ വിശേഷിപ്പിക്കുന്നത്.
ദിലീപിന്റെ നായികയായിട്ടാണ് വെള്ളിത്തിരയിൽ സംവൃതയെത്തിയത്. വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച് വിദേശത്ത് കഴിയുകയായിരുന്നു താരം. മകന്‍ വലുതായതിന് പ്പോൾ അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തി.
ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത താമസിക്കുന്നത്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം നടന്നത്. 2019ല്‍ തിയറ്ററുകളിൽ എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലാണ് സംവൃത വീണ്ടും നായികയായി എത്തിയത്.
https://www.facebook.com/Malayalivartha