മണികുട്ടനോട് ഉള്ളത് സഹതാപം മാത്രം! ജീവിതത്തിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്‌തെന്ന് ബിഗ്‌ബോസ് താരം ഡിംപല്‍ ഭാൽ

മണിക്കുട്ടനെ ജീവിതത്തിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്‌തെന്ന് ബിഗ്‌ബോസ് താരം ഡിംപല്‍ ഭാൽ. സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റ് പറ്റിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ പോയി ഫ്രൂട്ട്‌സ് കാണുമ്പോള്‍ നല്ലതാണെന്ന് കരുതി വീട്ടിലേക്ക് കൊണ്ട് വരും. മുറിച്ച് നോക്കുമ്പോള്‍ ആണ് മനസ്സിലാകുക അതിലെന്താണ് എന്നത്. അത്രയേ ഉളളൂ ജീവിതത്തിലും'.
''എല്ലാവര്‍ക്കും അഭിനയിക്കാന്‍ അറിയില്ല. പക്ഷേ എല്ലാവരും ജീവിതത്തില്‍ ആര്‍ട്ടിസ്റ്റുകളാണ്. പക്ഷേ ഇയാള്‍.. ജീവിതം സിനിമയല്ല ഭായ്. എനിക്ക് സഹതാപമാണ് ഉളളത്. ഇത്തരക്കാരോട് എനിക്ക് സഹതാപമാണ് തോന്നാറുളളത്- ഡിംപല്‍ മണിക്കുട്ടൻ കുറിച്ച് പറയുന്നു.
നമ്മള്‍ നമ്മളെ ഫൂളാക്കി ജീവിക്കുന്നതിന് കുഴപ്പമില്ല. നമ്മള്‍ മറ്റുളളവരെ ഫൂളാക്കി ജീവിക്കുന്നത് ശരിയല്ല. നമ്മള്‍ കമ്പ്യൂട്ടറില്‍ നിന്നും ഡിലീറ്റ് അടിക്കും. അത് കഴിഞ്ഞ് റീസൈക്ലിംഗില്‍ നിന്ന് ഡിലീറ്റ് അടിക്കും. ഇത് തന്നെ സംബന്ധിച്ച് അതാണ്.
തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ. പക്ഷേ അച്ഛനമ്മമാരെയോ സഹോദരിമാരെയോ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ തന്നെ സംബന്ധിച്ച് പിന്നെ ആ മനുഷ്യനില്ലെന്നും ഡിംപല്‍ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.
https://www.facebook.com/Malayalivartha