ആദ്യമായി അച്ഛനൊപ്പം അഭിനയിക്കുമ്പോള്‍ നാണം തോന്നിയില്ല; എന്റെ കല്യാണത്തിന് ഞാന്‍ നാണിച്ചിരിക്കുകയൊന്നുമില്ല; എനിക്ക് നാണമില്ല; എനിക്ക് പ്രപ്പോസല്‍സ് വന്നിട്ടുണ്ട്; അങ്ങനെ പ്രപ്പോസല്‍ വരുമ്പോള്‍ ക്രൂരമായി റിജക്ട് ചെയ്യാന്‍ തോന്നാറില്ല; പകരം ഞാൻ ചെയ്യുന്നത് മറ്റൊന്ന്! അപ്പോഴേക്കും അവര്‍ക്ക് കാര്യം മനസ്സിലാവും; ഇഷ്ടമല്ലെന്ന് പറയുന്നതിനേക്കാൾ അതാണ് കുറെ കൂടെ എളുപ്പം; തുറന്നടിച്ച് മാളവിക ജയറാം

ജയറാം-പാർവതി മകൾ മാളവികയെ എല്ലാവർക്കും പരിചിതമാണ്. ഒരു സിനിമയിലും അഭിനയിച്ചില്ല എങ്കിലും ജയറാമിന്റെ മകള്‍ ചക്കി എന്ന മാളവികയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ്.ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മാളവിക തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാകുകയാണ്.
തന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ചെറുപ്പം മുതലേ ഒരു ടെലിവിഷന്‍ ഷോ കണ്ട് എന്റെ കല്യാണം അങ്ങിനെയായിരിക്കണം ഇങ്ങനെ ആയിരിക്കണം എന്നൊക്കെ അമ്മയും ഞാനും പറയുമായിരുന്നു. വലുതായപ്പോള്‍, എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോള്‍ ആ കേസ് അങ്ങ് പോയി .
എന്റെ കല്യാണത്തിന് ഞാന്‍ നാണിച്ചിരിക്കുകയൊന്നുമില്ല. അധിക പക്ഷവും ഡപ്പാകൂത്ത് ഡാന്‍സ് ചെയ്യുകയായിരിക്കും. നാണം എന്ന സംഭവമേ എനിക്കില്ല. ആദ്യമായി അച്ഛനൊപ്പം അഭിനയിക്കുമ്പോള്‍ നാണം തോന്നിയില്ല. ആദ്യമായി ചെയ്യുമ്പോഴുള്ള ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നല്ലാതെ നാണം എന്ന സംഭവം എനിക്കില്ല. എന്റെ കല്യാണത്തിനും അതുണ്ടാവില്ല എന്നാണ് മാളവിക പറഞ്ഞത്.
കല്യാത്തെ കുറിച്ച് പറയുന്ന ആള്‍ ആരെയെങ്കിലും അങ്ങോട്ട് പ്രപ്പോസ് ചെയ്തിട്ടില്ല. പക്ഷെ തനിക്ക് പ്രപ്പോസല്‍സ് വന്നിട്ടുണ്ട്. അങ്ങനെ പ്രപ്പോസല്‍ വരുമ്പോള്‍ ക്രൂരമായി റിജക്ട് ചെയ്യാന്‍ എനിക്ക് തോന്നാറില്ല. പതിയെ അവരെ ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാവും. അല്ലെങ്കില്‍ ഫോണില്‍ നമ്പറ് ബ്ലോക്ക് ചെയ്യും. അതാണ് കൂറേ കൂടെ എളുപ്പമെന്നും മാളവിക ജയറാം പറഞ്ഞു.
https://www.facebook.com/Malayalivartha