സിനിമ ചിത്രീകരണത്തിനിടെ നടൻ കിടിലം ഫിറോസിന് പരിക്ക്, ശരീരത്തില്‍ കുത്തിക്കയറിയ ഗ്ലാസ് ചില്ലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു

സിനിമ ഷൂട്ടിംഗിനിടെ നടൻ കിടിലം ഫിറോസിന് പരിക്കേറ്റു. പട്ടം കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച നടന്റെ ശരീരത്തില്‍ കുത്തിക്കയറിയ വാഹനത്തിന്റെ ഗ്ലാസ് ചില്ലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തു.
എല്‍3 എന്റര്‍മെന്റ് ബാനറില്‍ രാഹുല്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന 'അപ്പോസ്തലന്മാരുടെ പ്രവര്‍ത്തികള്‍' എന്ന ചിത്രത്തില്‍ ഒരു സുപ്രധാന മുഴുനീളകഥാപാത്രം അവതരിപ്പിക്കുന്ന കിടിലം ഫിറോസിന് ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് സംഭവം. നോബി മാര്‍ക്കോസുമായുള്ള സംഘട്ടന രംഗത്തിലാണ് തലയ്ക്കും വലതു കയ്യിലും ഫിറോസിന് പരിക്കുണ്ടായത്.
എട്ടോളം ഫൈറ്റ് സീക്വന്‍സുകള്‍ ഉള്ള അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ എന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, അപ്പാനി ശരത്, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, സുധീര്‍ കരമന, നിയ,ഡയാന ഹമീദ്, നെല്‍സന്‍, കലാഭവന്‍ നന്ദന, ബിജുക്കുട്ടന്‍, റിയാസ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
https://www.facebook.com/Malayalivartha