മോഹൻലാലിൻറെ വളർച്ചയ്ക്ക് കാരണം അദ്ദേഹം ജനിച്ച സമയം: ജാതകം നോക്കിയ ജ്യോതിഷി രജിത്ത് കുമാറിനോട് പറഞ്ഞത്...

മോഹൻലാലിൻറെ വളർച്ചയ്ക്ക് കാരണം അദ്ദേഹം ജനിച്ച സമയമാണെന്ന് ബിഗ് ബോസ് മലയാളം സീസൺ ടൂ മത്സരാര്‍ഥിയായിരുന്ന രജിത്ത് കുമാർ. മോഹൻലാലിൻറെ ജാതകം നോക്കിയ അപ്പൂപ്പനെ തനിക്ക് അറിയാമെന്നും, രജിത്ത് പറയുന്നു. ലാലേട്ടന്‍ ജനിച്ച സമയം എന്ന് പറഞ്ഞാല്‍ ചെറിയ ശ്രമങ്ങളിലൂടെ കാര്യങ്ങള്‍ ചെയ്താലും വലിയ ഹൈപ്പ് ലഭിക്കും അല്ലെങ്കിൽ എത്ര കഷ്ടപെട്ടാലും കാര്യമുണ്ടാകണമെന്നില്ലെന്ന് രജിത്ത് പറയുന്നു. താരപ്രൗഢിയിൽ നിന്ന താൻ സാധാരണ ജീവിതം നയിക്കാൻ തുടങ്ങിയതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു രജിത്ത് കുമാർ മോഹൻലാലിനെക്കുറിച്ച് വാചാലനായത്.
രണ്ടര വർഷക്കാലം തനിക്ക് കണ്ടകശനി ആയിരുന്നെന്നും. അതുകൊണ്ട് ബിഗ് ബോസിൽ നിന്ന് തനിക്ക് ലഭിച്ച നല്ല പേര് എല്ലാം നഷ്ടമായി എന്ന് രജിത്ത് കുമാർ പറയുന്നു. മോഹൻലാൽ രണ്ടു സിനിമകളിൽ അവസരം തരാമെന്ന് പറഞ്ഞിരുന്നു. പക്ഷെ അത് നടക്കാതെ പോയി. ഇനി ആണെങ്കിലും അദ്ദേഹം വിളിക്കും എന്ന പ്രതീക്ഷയും രജിത് കുമാർ പങ്കുവയ്ക്കുന്നു. രജിത്തിന്റെ വാക്കുകൾ ഇങ്ങനെ...
ബിഗ് ബോസ് സീസൺ 2 കഴിഞ്ഞ് വരുമ്പോൾ മോഹന്‍ലാല്‍ എനിക്ക് രണ്ടു സിനിമകൾ ഓഫര്‍ ചെയ്തിരുന്നു. അത് അടക്കം 17 സിനിമകളുടെ ഓഫര്‍ എനിക്ക് വന്നതാണ് എന്നാല്‍ ഞാന്‍ ഒരു ഭാഗ്യം ഇല്ലാത്ത മനുഷ്യന്‍ ആണ്. പക്ഷേ, ആ അവസരങ്ങള്‍ എല്ലാം എനിക്ക് വന്ന് ചേരും, കാരണം എനിക്ക് ഈശ്വാരാധീനം വളരെ കൂടുതലാണ്, 'ലാലേട്ടന്റെ വളര്‍ച്ചയ്ക്ക് കാരണം അദ്ദേഹം ജനിച്ച സമയം ആണ്. അദ്ദേഹത്തിന്റെ ജാതകം നോക്കിയ അപ്പൂപ്പനെ എനിക്ക് അറിയാം.
അദ്ദേഹത്തിന്റെ നല്ല ബെസ്റ്റ് ജാതകമാണ്. ലാലേട്ടന്‍ ജനിച്ച സമയം എന്ന് പറഞ്ഞാല്‍ ചെറിയ ശ്രമങ്ങളിലൂടെ കാര്യങ്ങള്‍ ചെയ്താലും വലിയ ഹൈപ്പ് ലഭിക്കും അല്ലെങ്കിൽ എത്ര കഷ്ടപെട്ടാലും കാര്യമുണ്ടാകണമെന്നില്ല.' ഞാന്‍ ഇപ്പോള്‍ വലിയ ദൈവവിശ്വാസിയാണ്. നേരത്തെ എസ്എഫ്ഐ ചെയർമാൻ ഒക്കെ ആയിരുന്നു. എനിക്ക് രണ്ടരവർഷം കണ്ടകശനി ആയിരുന്നു. അതുകൊണ്ട് ബിഗ്‌ബോസില്‍ നിന്ന് എനിക്ക് ഉണ്ടായ നല്ലപേരും ഹൈപ്പും എല്ലാം കംപ്ലീറ്റ് പോയി. എന്നെയും കൊണ്ട് പോകേണ്ടതായിരുന്നു'
മോഹന്‍ലാല്‍ ഓഫര്‍ ചെയ്ത സിനിമകൾ നടക്കാതെ പോയത് കോവിഡ് കാരണമാണെന്നും രജിത് കുമാര്‍ പറഞ്ഞു. 'പക്ഷേ, ആ വേഷം ഉറപ്പായും ലാലേട്ടന്‍ എനിക്ക് തരും. ലാലേട്ടന്‍ പറഞ്ഞാല്‍ പറഞ്ഞതാണ്. ആ വേഷം ഉറപ്പായും അദ്ദേഹം എനിക്ക് തരും. അദ്ദേഹത്തെ എനിക്ക് കോണ്‍ടാക്ട് ചെയ്യാന്‍ പറ്റാറില്ല. പക്ഷേ, അവരുടെ മനസ്സില്‍ എന്നും ഞാന്‍ ഉണ്ട്,' രജിത് കുമാർ പറഞ്ഞു. കോവിഡ് മൂലം ഷോ പകുതിക്ക് വച്ച് നിർത്തിയ ശേഷവും മറ്റു മത്സരാർത്ഥികളേക്കാൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നത് രജിത് കുമാറിനെ കുറിച്ചായിരുന്നു. കേരളം മുഴുവൻ ഫാൻസ് ഉള്ള രജിത് കുമാർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. എന്നാൽ പതിയെ അതെല്ലാം കെട്ടടങ്ങി. താരപ്രൗഢിയിൽ നിന്നിരുന്ന രജിത് കുമാർ സാധാരണ ജീവിതം നയിക്കാൻ തുടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha