ദേവിക അമ്മയാകുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച് ഗായകൻ വിജയ് മാധവ്: മാഷ് അല്ലാതെ വേറെ ആരാണ് ഇതിന് കാരണക്കാരന്‍? രസകരമായ വീഡിയോയുമായി താരദമ്പതികൾ

നടി ദേവിക നമ്പ്യാര്‍ അമ്മയാകുന്നുവെന്ന സന്തോഷം പങ്കുവച്ച് ഭർത്താവും ഗായകനുമായ വിജയ് മാധവ്. ഈ വര്‍ഷം ജനുവരിയിലാണ് ഗായകന്‍ വിജയ് മാധവും ദേവികയും വിവാഹിതരാവുന്നത്. ഇരുവരുടെയും വിവാഹത്തിന് പിന്നാലെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരുന്നത്. ഇരുവരുടെയും വിവാഹത്തിന് പിന്നാലെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി രണ്ടാളും വ്‌ളോഗ് ചെയ്തിരുന്നില്ല. താരദമ്പതിമാര്‍ക്ക് ഇതെന്ത് പറ്റിയെന്ന ചോദ്യം വന്നപ്പോഴും പുതിയൊരു വളോഗുമായി രണ്ടാളും എത്തി. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്നും വൈകാതെ അച്ഛനും അമ്മയുമാവുമെന്നുമാണ് താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...
നായികയെ കണ്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ? നമ്മുടെ നായിക ഒരു ഗര്‍ഭിണിയാണെന്ന് വിജയ് പറയുന്നു. ഇതെന്ത് വര്‍ത്തമാനമാണ് പറയുന്നതെന്ന് ദേവിക ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതെങ്ങനെയാണ് പറയുക എന്ന് എനിക്ക് അറിയില്ലെന്ന് വിജയ് പറയുമ്പോള്‍ 'മാഷ് അല്ലാതെ വേറെ ആരാണ് ഇതിന് കാരണക്കാരന്‍' എന്ന് ആളുകള്‍ കമന്റിലൂടെ ചോദിക്കുമെന്ന് വേദിക പറയുന്നു. അയ്യോ കാരണക്കാരന്‍ ഞാന്‍ തന്നെയാണെന്നും വിജയ് പറഞ്ഞു.
വ്‌ളോഗ് ചെയ്യാതിരുന്നത് ഗര്‍ഭിണിയായത് കൊണ്ടല്ല. ഗര്‍ഭകാലത്തിന്റെ ആദ്യ ഘട്ടത്തിലൂടെ കടന്ന് പോവുകയാണ് ഞാനും. അത് കുറച്ച് കുഴപ്പം പിടിച്ച അവസ്ഥയാണ്. മറ്റുള്ളവരെ പോലെ എനിക്കും ചില പ്രശ്‌നങ്ങളുണ്ടെന്ന് ദേവിക പറയുമ്പോള്‍ എനിക്കും ഇത് കാരണം പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്ന് വിജയ് കൂട്ടിച്ചേര്‍ത്തു. കഴിക്കുക, ഛര്‍ദ്ധിക്കുക, കിടക്കുക എന്ന അവസ്ഥയിലൂടെയാണ് ദേവികയിപ്പോള്‍ പോവുന്നത്. ഒന്നൊന്നര മാസമായി ഒരേ കിടപ്പായിരുന്നു. ഫോണ്‍ പോലും നോക്കാന്‍ പറ്റുന്നില്ലായിരുന്നു. പലരും മെസേജ് അയച്ചെങ്കിലും അതിന് മറുപടി കൊടുക്കാനോ ഇന്‍സ്റ്റാഗ്രാ നോക്കാനെ ഒന്നും പറ്റിയില്ല. രണ്ട് മൂന്ന് ഷോ കളും നഷ്ടപ്പെട്ടു.
ഖത്തര്‍, ദുബായ് ട്രിപ്പുകളൊക്കെ മിസ് ആയി. ലോകം ചുറ്റി ഹണിമൂണ്‍ ആഘോഷമാക്കി വരികയായിരുന്നു. അപ്പോഴെക്കും കിടപ്പിലായി പോയി. ചില ദിവസങ്ങള്‍ കുഴപ്പമില്ല, ചില ദിവസങ്ങളില്‍ വല്ലാത്ത ക്ഷീണമായിരിക്കും. ഇങ്ങനെ കിടന്നാല്‍ ശരിയാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെയാണ് വ്‌ളോഗ് വീണ്ടും തുടങ്ങുന്നത്. മൂന്ന് മാസം കഴിഞ്ഞിട്ട് ഇക്കാര്യം എല്ലാവരെയും അറിയിക്കാം എന്നാണ് കരുതിയത്. വീട്ടുകാരും കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. അങ്ങനെ മൂന്ന് മാസം ആയിരിക്കുകയാണ്. ഇനിയങ്ങോട്ട് നായികയുടെ ആരോഗ്യാവസ്ഥ നോക്കിയിട്ട് വ്‌ളോഗ് ചെയ്യാം. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടാവണമെന്നും വിജയ് മാധവും ദേവികയും പറയുന്നു.
https://www.facebook.com/Malayalivartha