ലൈറ്റപ്പ് ചെയ്തു നോക്കിയപ്പോഴാണ് നിറച്ച് പാമ്പുകൾ, ഇറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഗീതു രാത്രി മുഴുവന്‍ കരച്ചിലായിരുന്നു: പിന്നീട് സംവിധായകൻ തന്നെ തലകറങ്ങി വീണു: പകൽപ്പൂരം സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചത് വെളിപ്പെടുത്തി സന്തോഷ് ദാമോദരന്‍

പകൽപ്പൂരം സിനിമയുടെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവച്ച് സന്തോഷ് ദാമോദരന്‍. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... നല്ല ഓര്‍മ്മകളേ ആ സിനിമയിലുള്ളൂ. മുഴുവന്‍ ഹ്യൂമര്‍ ചെയ്യാന്‍ പറ്റുന്ന താരങ്ങളായിരുന്നു. പിന്നെ ഓര്‍ക്കാന്‍ പറ്റുന്നത് തവളയാണ്. ആ സിനിമയില്‍ തവണ വളരെ പ്രധാനപ്പെട്ട ഒന്നാണ്. സിജിഐ ഒന്നുമായിരുന്നില്ല. ഒറിജിനല്‍ തവളയായിരുന്നു. ആലപ്പുഴയില്‍ നിന്നും ആറേഴ് തവളകളെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു.
അതിനെയൊക്കെ കയ്യില്‍ എടുത്ത് ജഗതിച്ചേട്ടന്‍ അതിലൂടെ നടക്കുമായിരുന്നു. ഗീതു മോഹന്‍ദാസ് കരഞ്ഞൊരു അനുഭവമുണ്ട്. അവിടെ ഒരു കുളമുണ്ട്. അമ്പലത്തിനോട് ചേര്‍ന്നിട്ട്. രാത്രിയാണ് ഷൂട്ട് ചെയ്യുന്നത്. ഫുള്‍ ലൈറ്റപ്പ് ചെയ്തിട്ടാണ് ഷൂട്ട്. കുളത്തില്‍ മുങ്ങിയിട്ട് പൊന്തുന്നതാണ് ഷോട്ട്. നല്ല തണുപ്പായിരുന്നു. ലൈറ്റപ്പ് ചെയ്തു നോക്കിയപ്പോഴാണ് നിറച്ച് പാമ്പുകളും അതും ഇതുമൊക്കെ കാണുന്നത്. എനിക്ക് ഇറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഗീതു രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അവസാനം ആ പാവം കുട്ടി ഇറങ്ങി. ആര്‍ട്ടിലുളളവര്‍ കുളം ക്ലീന്‍ ചെയ്യുകയൊക്കെ ചെയ്യും.
എന്നാലും എന്തൊക്കെയുണ്ടെന്ന് അറിയാന്‍ പറ്റില്ല. ഗീതു മോഹന്‍ദാസ് നല്ല ഡേഡിക്കേറ്റഡ് ആയ നടിയാണ്. അവര്‍ക്കൊപ്പം ഞാന്‍ പിന്നീടൊരു സിനിമ കൂടി ചെയ്തിട്ടുണ്ട്. അടിസ്ഥാനപരമായി ഞാനൊരു ബിസിനസുകാരനാണ്. സിനിമ പണ്ടേ മനസിലുണ്ട്. നിര്‍മ്മാതാവുക എന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് ലെനിന്‍ രാജേന്ദ്രനുമായി സൗഹൃദം ഉണ്ടാകുന്നത്. ഞങ്ങള്‍ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു. സുരേഷ് ഗോപിയാണ് നായകന്‍. പെട്ടെന്ന് തുടങ്ങാനായി ഞാന്‍ ദുബായില്‍ നിന്നു വന്നു. വയനാട് ലൊക്കേഷന്‍ നോക്കി. മോഹന്‍സിത്താര രണ്ട് പാട്ടും ചെയ്തു. പൂജ കഴിഞ്ഞു. പക്ഷെ സിനിമ തുടങ്ങുന്നതിന് മുമ്പ് ആ സിനിമ നീട്ടിവെക്കേണ്ടി വന്നു.
അങ്ങനെയിരിക്കുമ്പോഴാണ് അനില്‍ മുരളി രാജന്‍ കിരിയത്തിനെ പരിചയപ്പെടുന്നത്. രാജന്‍ ആണ് പകല്‍പ്പൂരത്തിന്റെ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് അതില്‍ രസം തോന്നി. ഹൊറര്‍ ഹ്യൂമര്‍ സാധാരണ വരാത്തതാണ്. അങ്ങനെ സംവിധായകന്‍ അനില്‍ ബാബുവിനെ വരുത്തി. കഥ മുഴുവന്‍ കേട്ടതും കമ്മിറ്റ് ചെയ്തു. പത്ത് ദിവസത്തിനുള്ളില്‍ ഷൂട്ട് ചെയ്യാനുള്ള ഒരുക്കമൊക്കെ തീര്‍ത്തു.
അനില്‍ തന്നെയാണ് എല്ലാവരേയും വിൡക്കുന്നതൊക്കെ. മുകേഷ് വരുന്നു, മറ്റ് താരങ്ങളൊയൊക്കെ റെഡിയാക്കി. പ്രധാനപ്പെട്ടൊരു വേഷം ചെയ്യേണ്ടത് അമ്പിളി ചേട്ടനായിരുന്നു. അദ്ദേഹത്തെ പോയി കണ്ടു. കിട്ടുമോ ഇല്ലയോ എന്ന് സംശയമുണ്ടായിരുന്ന ഡേറ്റ് അദ്ദേഹത്തിന്റെ മാത്രമായിരുന്നു. പിന്നെ തെങ്കാശിയില്‍ പോയി ലൊക്കേഷനൊക്കെ നോക്കി.
പത്താം ദിവസം ഷൂട്ട് തുടങ്ങി. നായിക ഒരു പ്രശ്‌നമായി. കുറേ നടന്നിട്ടാണ് ഗീതുവിലേക്ക് എത്തുന്നത്. കഥ കേള്‍ക്കുമ്പോള്‍ നിസാരം എന്ന് തോന്നിയെങ്കിലും അത് വലിയൊരു പ്രൊഡക്ഷന്‍ ആയിരുന്നു. രാത്രിയും പകലും ഷൂട്ടുണ്ടായിരുന്നു. നാല്‍പ്പത്തിയഞ്ച് ദിവസമെങ്ങാനും ഷൂട്ടുണ്ടായിരുന്നു. സംവിധായകന്‍ തന്നെ മുപ്പതാം ദിവസം തലകറങ്ങി വീണു. ഉറക്കമില്ലാതെ ഷൂട്ട് ചെയ്യുകയായിരുന്നു. രവീന്ദ്രന്‍ മാസ്റ്ററായിരുന്നു മ്യൂസിക് ചെയ്തത് എന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha