ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും സിനിമയിലേക്ക് വന്ന ആളാണ്; രണ്ട് മൂന്ന് സിനിമ കഴിഞ്ഞ് ഡോക്ടർ ആവണം എന്നൊക്കെ വിചാരിച്ചു; പക്ഷേ അതിഷ്ടപ്പെട്ടു; കുറച്ച് നാൾ കഴിഞ്ഞപ്പോൾ തൻ്റെ പേരിൽ അവശ്യമില്ലാത്ത ഗോസിപ്പുകൾ വരാൻ തുടങ്ങി; ഒരു പോയ്ന്റ് കഴിഞ്ഞപ്പോൾ ഈ സ്ഥലം വെറുക്കാൻ തുടങ്ങി; ആരോപണങ്ങൾ വരുമ്പോൾ പിടിച്ചു നിൽക്കുന്നത് ബുദ്ധിമുട്ടാണ്; പക്ഷെ ഒരു ദിവസം അവസാനിക്കുമ്പോൾ! തുറന്നടിച്ച് മീരാ ജാസ്മിൻ

മീരാ ജാസ്‍മിൻ എന്ന നടി മലയാള പ്രേഷകർക്ക് നിരവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ വീണ്ടും താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് ചിത്രം ‘മകളി”ലാണ് മീര ഏറ്റവും പുതിയതായി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
സിനിമകളിൽ നിറഞ്ഞു നിന്ന സമയത്തും താരത്തെ കേന്ദ്രീകരിച്ചുള്ള ഗോസിപ്പുകൾക്കും കുറവൊന്നും വന്നിട്ടില്ല. തനിക്കെതിരെ വന്ന ആരോപണങ്ങൾക്ക് മീര നേരത്തെ തന്നെ മറുപടി നൽകിയിട്ടുണ്ടായിരുന്നു. വീണ്ടും സോഷ്യൽ മീഡിയയിൽ മീരയുടെ അന്നത്തെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.
നേരത്തെ ഒരു അഭിമുഖത്തിൽ അതിഥിയായി എത്തിയപ്പോൾ ഇത്തരം ആരോപണങ്ങൾക്ക് മറുപടിയും സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെക്കുറിച്ചും മീര പറഞ്ഞത് ഇപ്രകാരമാണ്. സിനിമാ രംഗത്തെ ചില പ്രവണതകളോട് തനിക്ക് ഒത്തുപോവാൻ സാധിക്കില്ല. ഒരു ഘട്ടമെത്തിയപ്പോൾ സിനിമാ ലോകം താൻ വെറുത്തെന്നും മീര പറഞ്ഞു.
ഒരു സാധാരണ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും സിനിമയിലേക്ക് വന്ന ആളാണ്. രണ്ട് മൂന്ന് സിനിമ കഴിഞ്ഞ് ഡോക്ടർ ആവണം എന്നൊക്കെ വിചാരിച്ചു. പക്ഷേ അതിഷ്ടപ്പെട്ടു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ തൻ്റെ പേരിൽ അവശ്യമില്ലാത്ത ഗോസിപ്പുകൾ വരാൻ തുടങ്ങി. ഒരു പോയ്ന്റ് കഴിഞ്ഞപ്പോൾ ഈ സ്ഥലം വെറുക്കാൻ തുടങ്ങി.
ആരോപണങ്ങൾ വരുമ്പോൾ പിടിച്ചു നിൽക്കുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ ഒരു ദിവസം അവസാനിക്കുമ്പോൾ ഇനി എന്ത് സംഭവിച്ചു എന്ന് പറഞ്ഞാലും താൻ ഉറങ്ങുന്നതിന് മുമ്പ് ഒരു വ്യക്തിയോട് സമാധാനം പറഞ്ഞിട്ട് തനിക്ക് ഉറങ്ങണം. ആ വ്യക്തിയുടെ ചോദ്യങ്ങൾക്കും ആ വ്യക്തിയുടെ സംശയങ്ങൾക്കും താൻ ഉത്തരം പറഞ്ഞിരിക്കണം. എന്നാലേ എനിക്ക് സമാധാനമായി ഉറങ്ങാൻ പറ്റൂ. അത് എന്റെ മനസാക്ഷിയോടാണെന്നും അവർ വ്യക്തമാക്കി.
‘ഇന്നേവരെ തന്റെ മനസാക്ഷിക്ക് എതിരായിട്ട് ഒരു കാര്യവും താൻ ചെയ്തിട്ടില്ല. വേണമെന്ന് വെച്ചിട്ട് ആരെയും വേദനിപ്പിച്ചിട്ടില്ല. താൻ അങ്ങനെയൊരാളല്ലെന്നും. നെഗറ്റീവ് ആളുകളെ ഇഷ്ടമല്ലെന്നും മീര ജാസ്മിൻ വ്യക്തമാക്കി.
ലോഹിതദാസിൻ്റെ സിനിമയിലൂടെ മലയാളത്തിന് ലഭിച്ച നടിയാണ് മീര ജാസ്മിൻ. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട മീര അഭിനയരംഗത്ത് സജീവമായി നിൽക്കെയാണ് ഇടവേള എടുക്കുന്നത്.
https://www.facebook.com/Malayalivartha