എനിക്ക് അത് ബോറടിക്കാറുണ്ട്; അത് കണ്ടിരിക്കുക എന്നത് ബോറടിയാണ്; എളിമയല്ല, സത്യമാണ് അതൊക്കെ എനിക്ക് ചമ്മലാണ്; എനിക്ക് കൂടുതലായി അത് ചെയ്യാനറിയില്ല; ഒന്നും നോക്കാതെ ആ രഹസ്യം തുറന്നടിച്ച് മഞ്ജു വാര്യർ; ഞെട്ടൽ മാറാതെ ആരാധകർ

മഞ്ജു വാര്യർ എന്ന വ്യക്തി നടി എന്നതിലുപരി സ്വന്തം വ്യക്തിത്വം കൊണ്ട് കൂടെ പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ വളരെയധികം ശ്രദ്ധേയമാകുകയാണ്. സ്വന്തം അഭിമുഖങ്ങൾ തനിക്ക് ബോറടിക്കാറുണ്ട് എന്നാണ് മഞ്ജു പറഞ്ഞിരിക്കുന്നത്. തന്റെ അഭിമുഖങ്ങൾ അത്ര മികച്ചതായി തനിക്ക് തോന്നാറില്ല.
ഒരുപാട് സംസാരിക്കാൻ അറിയാത്ത ആളായത് കൊണ്ട് എനിക്ക് എന്റെ അഭിമുഖങ്ങൾ കണ്ടിരിക്കുക ബോറടിയാണ്. എന്നാൽ മഞ്ജു തന്റെ എളിമ കൊണ്ട് പറയുന്നതാണ് ഇങ്ങനെയെന്നാണ് അവതാരക പ്രതികരിച്ചത്. എന്നാൽ ‘എളിമയല്ല, സത്യമാണ്. ഇന്റർവ്യൂസൊക്കെ എനിക്ക് ചമ്മലാണ് എന്ന് മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ ഈ വാക്കുകൾ ആരാധകർക്ക് വളരെ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.
അതേസമയം അജിത് നായകനാകുന്ന തമിഴ് ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.
തമിഴ് നടൻ അജിത്തിനൊപ്പം ബൈക്കിൽ റൈഡ് നടത്തിയതിന്റെ വിശേഷങ്ങൾ മഞ്ജു വാര്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് ശ്രദ്ധ നേടിയിരുന്നു. ആദ്യമായി ഇരുചക്ര വാഹനത്തിൽ ഒരു യാത്ര നടത്തിയതിന്റെ സന്തോഷം പങ്കുവച്ച് മഞ്ജു തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha