മഞ്ജുവും കാവ്യയും ഭാര്യമാരായി; ദിലീപിനോട് കുശുമ്പ് കൂടി; സത്യാവസ്ഥ പുറത്ത് വന്നു ; കൊല്ലം തുളസി പറയുന്നു

ദിലീപിനെ അനുകൂലിച്ച്വീണ്ടും നടൻ കൊല്ലം തുളസി. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് വിശ്വാസമുണ്ടെന്ന് നടൻ പറഞ്ഞു. മാത്രമല്ല സിനിമ മേഖലയിൽ നിന്ന് ദിലീപിന് ശത്രുക്കൾ ഉണ്ടെന്ന് നടൻ തുറന്നടിച്ചു. കൂടാതെ നടനെ അസൂയയോടെ നോക്കി കാണുന്ന നിരവധി പേർ സിനിമയിൽ ഉണ്ടെന്നും കൊല്ലം തുളസി പറഞ്ഞു.
അതേസമയം ദിലീപ് ഫാൻസ് അസോസിയേഷനാണ് കൊല്ലം തുളസിയുടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. പക്ഷേ ഇത് എപ്പോഴാണ് പറഞ്ഞതെന്നോ ഏത് മാധ്യമത്തിന് നൽകിയ അഭിമുഖമാണെന്നോ വ്യക്തമല്ല. നടൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
'ദിലീപിനെ പിന്തുണച്ച് പറഞ്ഞൊരാളാണ് താനെന്നും, ദിലീപ് ഇത് ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും കൊല്ലം തുളസി പറഞ്ഞു. കൂടാതെ നടനെന്ന് ദിലീപ് മനസിൽ കുറച്ച് ആർദ്രതയും സ്നേഹവുമൊക്കെ ഉള്ളയാളാണ്. ബാക്കി പോട്ടെ, അയാൾ വലിയ ബിസിനസുമാനായിരിക്കാം. അത് അയാളുടെ മിടുക്ക്. പക്ഷേ അയാൾക്കെതിരെ ഇപ്പോൾ ഉയർന്ന കുറ്റം, അയാൾ പൾസർ സുനിയോട് പറഞ്ഞിട്ടുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നില്ല, ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha