തൊഴിൽ ആണല്ലോ പ്രധാനം.... അതുള്ളത് കൊണ്ടാണല്ലോ ഓണം ആഘോഷിക്കാനും ഫ്ലാറ്റ് വാങ്ങാനും കഴിയുന്നത് - നടി മഞ്ജു പിള്ള

ഓണ വിശേഷങ്ങൾ പങ്കുവച്ച് നടി മഞ്ജു പിള്ള. ഷൂട്ടിംഗ് തിരക്കുള്ളതിനാൽ സിനിമാ സെറ്റിലാണ് ഇത്തവണയും മഞ്ജു പിള്ളയുടെ ഓണാഘോഷം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജുപിള്ള ഇത്തവണത്തെ ഓണത്തെക്കുറിച്ച് മനസ് തുറന്നത്.
'ഓണം വീട്ടിൽ ആഘോഷിക്കാൻ ശ്രമിക്കാറുണ്ട്. തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. ലുലു മാളിനടുത്ത്. അവിടെ ഇത്തവണ ആദ്യത്തെ ഓണം ആഘോഷിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. മകൾ ഇറ്റലിക്ക് പഠിക്കാൻ പോവുകയാണ്.
അതുകൊണ്ട് ഈ ഓണം ഗംഭീരമാക്കണമെന്നുണ്ടായിരുന്നു. പക്ഷെ തൊഴിൽ ആണല്ലോ പ്രധാനം. അതുള്ളത് കൊണ്ടാണല്ലോ ഓണം ആഘോഷിക്കാനും ഫ്ലാറ്റ് വാങ്ങാനും കഴിയുന്നത്.
ഓണ ദിനത്തിൽ ഇത്തവണ ഷൂട്ടിംഗ് ഉണ്ട്'അതുകൊണ്ട് ഓണം സിനിമാ സെറ്റിൽ ആണെന്നും മഞ്ജു പിള്ള പറയുന്നു. ഹോം എന്ന സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് മഞ്ജു പിള്ളയെ തേടി വരുന്നത്.
ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, നസ്ലിൻ തുടങ്ങിയവർക്കൊപ്പമായിരുന്നു മഞ്ജു പിള്ള ഈ സിനിമയിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഹോമിലെ അഭിനയത്തിന് മഞ്ജു പിള്ളയെ തേടി വന്നത്.
https://www.facebook.com/Malayalivartha