'ഓണമാണ്. സന്തോഷങ്ങളുടെ ആഘോഷമാണ്. പക്ഷെ പൂക്കൾ കൈകൊണ്ടെടുത്ത ഓരോ നിമിഷവും ഞാൻ എസ് വി പ്രദീപിനെ ഓർത്തുകൊണ്ടിരുന്നു. ഗവൺമെന്റ് ലോകോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരു ഓണാഘോഷത്തിന്റെ പൂക്കളമത്സരത്തിന് പ്രദീപിന്റെ വീട്ടുമുറ്റത്തെ നെടുനീളൻ തെങ്ങിൽ വലിഞ്ഞു കയറിയതും പൂക്കല പറിച്ചതും പൂക്കള മത്സരം ഞങ്ങൾ ജയിച്ചതും ഓർത്തു...' കുറിപ്പ് പങ്കുവച്ച് സനൽകുമാർ ശശിധരൻ

വളരെ കാലത്തിനു ശേഷം ഓണപ്പൂക്കളമിട്ടുകൊണ്ട് കുറിപ്പ് പങ്കുവച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ഓണമാണ്. സന്തോഷങ്ങളുടെ ആഘോഷമാണ്. പക്ഷെ പൂക്കൾ കൈകൊണ്ടെടുത്ത ഓരോ നിമിഷവും ഞാൻ എസ് വി പ്രദീപിനെ ഓർത്തുകൊണ്ടിരുന്നു. ഗവൺമെന്റ് ലോകോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരു ഓണാഘോഷത്തിന്റെ പൂക്കളമത്സരത്തിന് പ്രദീപിന്റെ വീട്ടുമുറ്റത്തെ നെടുനീളൻ തെങ്ങിൽ വലിഞ്ഞു കയറിയതും പൂക്കല പറിച്ചതും പൂക്കള മത്സരം ഞങ്ങൾ ജയിച്ചതും ഓർത്തുവെന്ന് കുറിക്കുകയാണ് അദ്ദേഹം.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
വളരെ കാലത്തിനു ശേഷം ഓണപ്പൂക്കളമിട്ടു. ഓണമാണ്. സന്തോഷങ്ങളുടെ ആഘോഷമാണ്. പക്ഷെ പൂക്കൾ കൈകൊണ്ടെടുത്ത ഓരോ നിമിഷവും ഞാൻ എസ് വി പ്രദീപിനെ ഓർത്തുകൊണ്ടിരുന്നു. ഗവൺമെന്റ് ലോകോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരു ഓണാഘോഷത്തിന്റെ പൂക്കളമത്സരത്തിന് പ്രദീപിന്റെ വീട്ടുമുറ്റത്തെ നെടുനീളൻ തെങ്ങിൽ വലിഞ്ഞു കയറിയതും പൂക്കല പറിച്ചതും പൂക്കള മത്സരം ഞങ്ങൾ ജയിച്ചതും ഓർത്തു.
അവന് നീതികിട്ടിയില്ലല്ലോ എന്ന് ഓർത്തപ്പോൾ സങ്കടം തോന്നി. ഓണമാണ് നല്ലകാര്യങ്ങൾ ഓർക്കൂ എന്ന് ഞാൻ സ്വയം പറഞ്ഞു. നീതിമാനായ തമ്പുരാൻ വിശ്വസിച്ച് തലകുനിച്ചപ്പോൾ കിട്ടിയ അനീതിയുടെ ചവിട്ടിന്റെ ഓർമ്മയുത്സവമല്ലേ ഓണം എന്ന് സമാധാനിച്ചു. അനീതി സമ്മാനിക്കപ്പെട്ട നീതിമാന്മാർക്കും അനീതി സമ്മാനിക്കുന്ന നീതിദേവതകൾക്കും. നീതിയേത് അനീതിയേതെന്നറിയാത്ത ഉദ്ബുദ്ധജനതയ്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
https://www.facebook.com/Malayalivartha