ആശുപത്രിയിൽ കിടക്കുമ്പോൾ അച്ഛൻ 'അത്' ചോദിച്ചു; നാല് ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാരോ നഴ്സുമാരോ കൊടുത്തില്ല; ആവശ്യമുള്ളത് എഴുതാൻ വച്ചിരുന്ന നോട്ട് പാഡിൽ അച്ഛൻ എഴുതിയ ആ വാക്കുകൾ; നഴ്സ് വന്ന് നോട്ട് പാഡ് വായിച്ച് പരിഭ്രമിച്ച് ഡോക്ടറെ വിളിച്ചു; ഡോക്ടറും ഓടി വന്ന് നോട്ട് പാഡ് വായിച്ച് പരിഭ്രമിച്ചു; ആ വാക്ക് കണ്ട ഡോക്ടർമാർ അമ്മയോട് പറഞ്ഞത് അദ്ദേഹം പെട്ടെന്ന് ഭേദമാകും ഒരു കുഴപ്പവുമില്ലെന്ന്; ശ്രീനിവാസൻ ആശുപത്രിയിൽ തെറി പറഞ്ഞത് വെളിപ്പെടുത്തി ധ്യാൻ

സിനിമയിൽ ശ്രദ്ധേയനാകുന്നതിനെക്കാൾ ഇന്റർവ്യൂവിലൂടെ വളരെ ശ്രദ്ധേയനായ ഒരാളാണ് ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ. അടുത്തിടെ മഴവിൽ അവാർഡ്സിൽ ശ്രീനിവാസൻ പങ്കെടുക്കാനെത്തിയത് എല്ലാവരുടേയും കണ്ണു നിറച്ചിരുന്നു. ശ്രീനിവാസൻ വേദിയിലേക്ക് കയറി വന്നപ്പോൾ മോഹൻലാൽ അദ്ദേഹത്തെ ചുംബിച്ച ദൃശ്യങ്ങളും വൈറലായി. അസുഖം മൂർച്ഛിച്ചപ്പോൾ ശ്രീനിവാസനെ വെന്റിലേറ്ററിലേക്ക് വരെ മാറ്റി.
ഇപ്പോഴിതാ അച്ഛൻ ശ്രീനിവാസന്റെ ആശുപത്രി വാസത്തെ കുറിച്ചും ആ സമയത്ത് നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ചും മകൻ ധ്യാൻ വെളിപ്പെടുത്തിയ വീഡിയോ വൈറലാകുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുമ്പോൾ ചായ ചോദിച്ചിട്ട് നാല് ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാരോ നഴ്സുമാരോ അത് നൽകാഞ്ഞപ്പോൾ അടുത്ത് വെച്ചിരുന്ന നോട്ട് പാഡിൽ അച്ഛൻ തെറി എഴുതി കൊടുത്തുവെന്നാണ് ധ്യാൻ വെളിപ്പെടുത്തിയത്.
ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ; ‘അച്ഛൻ ബൈപ്പാസ് കഴിഞ്ഞിട്ട് വെന്റിലേറ്ററിൽ കിടക്കുകയാണ്. ഒരു സൈഡ് തളർന്നുപോയിരുന്നു. ഒരു കണ്ണിന് കാഴ്ചയും കുറഞ്ഞിരുന്നു. അതുകൊണ്ട് ആവശ്യങ്ങൾ എഴുതാൻ അച്ഛന് ബെഡിനോട് ചേർന്ന് ഒരു പാഡും പേനയും വെച്ചിട്ടുണ്ട്.’
ഒരു ദിവസം അച്ഛൻ എഴുതി. ചായ വേണം. അച്ഛൻ എഴുതിയത് വായിച്ചിട്ട് ഡോക്ടർ അമ്മയോട് പറഞ്ഞു പഞ്ഞിയിൽ മുക്കി നാവിൽ വെച്ചുകൊടുക്കാം കുഴപ്പമില്ലെന്ന്…. ഡോക്ടർ ഇത് പറഞ്ഞ് പോയി. അവർ അച്ഛന് ചായ കൊടുക്കുന്ന കാര്യം മറന്നുപോയി.’പിന്നെ മൂന്ന്, നാല് ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ വീണ്ടും തപ്പി തടഞ്ഞ് നോട്ട് പാഡിൽ എന്തോ എഴുതി. നഴ്സ് വന്നപ്പോൾ നോട്ട് പാഡ് വായിച്ച് പരിഭ്രമിച്ച് ഡോക്ടറെ വിളിച്ചു. ഡോക്ടറും ഓടി വന്ന് നോട്ട് പാഡ് വായിച്ച് പരിഭ്രമിച്ചു.’
‘നാല് ദിവസമായി ചായ ചോദിച്ചിട്ട്…. പിന്നെ ഒരു തെറിയാണ് എഴുതിയിരുന്നത്…. ചാവുന്നതിന് മുമ്പ് കിട്ടുവോടാ….? അത് വായിച്ച് തീർന്ന് ഡോക്ടർ അമ്മയുടെ അടുത്ത് വന്ന് പറഞ്ഞു….. പുള്ളി പെട്ടന്ന് തന്നെ ശരിയായിക്കോളും ഒരു കുഴപ്പവുമില്ലാന്ന്…’ ധ്യാൻ ഇത് പറഞ്ഞതിന്റെ വീഡിയോ ഇതിനോടകം വൈറലായി.
https://www.facebook.com/Malayalivartha