ബിജു ചേട്ടന്‍ എന്നോട് ചെയ്യുന്ന വഞ്ചന എന്ന് തന്നെ പറയണം; തമാശയായി കാണാന്‍ പറ്റില്ല; ഇത് കേട്ട് അദ്ദേഹത്തിന്റെ ഭാര്യ മനസ്സിലാക്കണം; ഇത് കേട്ട് ബിജു ചേട്ടന്‍ ഈ ശീലം നിര്‍ത്തും എന്നാണ് ഞാന്‍ വിചാരിക്കുന്നത്; ആരെയും കാണിക്കാതെ സൈറ്റിൽ ബിജു സോപാനം ചെയ്തു കൂട്ടുന്നത്! ആ രഹസ്യം വെളിപ്പെടുത്തി നിഷ സാരംഗ്; അമ്പരന്ന് പ്രേക്ഷകർ

കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത സീരിയലായിരുന്നു ‘ഉപ്പും മുളകും’ . അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നിഷ സാരംഗ് വെളിപ്പെടുത്തിയ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധേയമാണ്. ബിജു സോപാനത്തിന്റെ വഞ്ചനയെ കുറിച്ചും മക്കളായി അഭിനയിക്കുന്ന മറ്റുള്ളവരെ കുറിച്ചും നിഷ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
ബിജു ചേട്ടന്‍ എന്നോട് ചെയ്യുന്ന വഞ്ചന എന്ന് തന്നെ പറയണം. തമാശയായി കാണാന്‍ പറ്റില്ല. ഇത് കേട്ട് അദ്ദേഹത്തിന്റെ ഭാര്യ മനസ്സിലാക്കണം. മറ്റൊന്നും അല്ല, ലൊക്കേഷനില്‍ എന്തെങ്കിലും കഴിക്കാന്‍ കൊണ്ടു വന്നാല്‍, ബിജു ചേട്ടന്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ആരെയും കാണിക്കാതെ മറച്ച് തിന്നും. അതേ സമയം എന്റെ സാധനങ്ങള്‍ ആണെങ്കില്‍ പരസ്യമായി അദ്ദേഹം എടുത്ത് തിന്നും എന്ന് മാത്രമല്ല അത് മറ്റുള്ളവര്‍ക്കും കൊടുക്കും.
ഇത് കേട്ട് ബിജു ചേട്ടന്‍ ഈ ശീലം നിര്‍ത്തും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കേട്ട് നല്ലത് എന്തെങ്കിലും കൊടുത്തു വിടുമല്ലോ. അങ്ങനെ ഒരു പ്രതീക്ഷയും ഉണ്ട്. ശരിയ്ക്ക് ഞാന്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ പൊതുവെ എല്ലാവര്‍ക്കും കൊടുക്കാറുണ്ട്. എന്നാല്‍ കൊടുക്കാന്‍ പറ്റാത്ത ചില വിലകൂടിയ സാധനങ്ങളും ഉണ്ട്.
മുടിയനെ കുറിച്ച് ചോദിച്ചപ്പോള്‍, ഒന്നിലും ശ്രദ്ധ ഇല്ലാത്ത ആളാണ് മുടിയന്‍ എന്നാണ് നീലു പറയുന്നത്. സ്വന്തം വസ്ത്രങ്ങള്‍ ഏതാണെന്ന് പോലും മുടിയന് ശ്രദ്ധ ഉണ്ടാവാറില്ല. മറ്റുള്ളവരുടെ ബനിയന്‍ ഒക്കെ മാറി ഇടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശിവാനി എപ്പോഴും തല കുലുക്കി കൊണ്ടാണ്. എന്ത് ചോദിച്ചാലും തല കുലുക്കി മാത്രമേ മറുപടി പറയൂ, എന്നിട്ടൊരു ചിരിയും ഉണ്ടാവും.
ലച്ചു എപ്പോഴും എവിടെയെങ്കിലും ചുരുണ്ടു കൂടി ഇരിക്കും. തണുപ്പ് സഹിക്കാന്‍ പറ്റാത്ത ആളാണ്. എപ്പോഴും പുതപ്പ് മൂടിപ്പുതച്ച് ഇരിക്കും. കേശു എല്ലാത്തിലും നല്ല ധാരണയുള്ള കുട്ടിയാണ്. അവന്‍ എന്തിനാണ് വന്നത്, എന്താണ് ചെയ്യുന്നത് എന്നൊക്കെ കൃത്യമായി അറിയാം. എന്തും ആലോചിച്ചേ ചെയ്യൂ. എന്നാല്‍ ഇടയ്ക്ക് കോമഡിയും മണ്ടത്തരങ്ങളും എല്ലാം ഉണ്ടാവും. പാറു വികൃതിക്കാരിയാണ്. എന്ത് സാധനം വാങ്ങിയാലും പാക്കറ്റോടെ അവള്‍ക്ക് വേണം. അതാണ് ശീലമെന്നും നിഷ സാരംഗ് പറഞ്ഞു.
അതേസമയം 1200 എപ്പിസോഡുകൾ പൂർത്തിയാക്കി ഒരു സുപ്രഭാതത്തിൽ പരമ്പര നിർത്തി. കുറച്ചൊന്നുമല്ല ഉപ്പും മുളകും പ്രേക്ഷകർ നിരാശരായത്. എന്നാൽ, ഉപ്പും മുളകും ആരാധകർക്ക് സന്തോഷം നൽകികൊണ്ട് പരമ്പര വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha