അപ്പന്റെ മരണത്തെ തുടർന്ന് പത്താം ക്ലാസ് പഠനം നിർത്തിയ നടി ലീന ആന്റണി 73-ാം വയസ്സിൽ പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക്....

മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ലീന ആന്റണി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുടങ്ങിപ്പോയ പത്താം ക്ലാസ് തിരിച്ചിപിടിക്കാന്‍ ഒരുങ്ങുകയാണ് ഇന്ന് ഈ നടി. ചേര്‍ത്തല ഗവ. ഹര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് നടക്കുന്ന പത്താം ക്ലാസ് തുല്യതാ പരീക്ഷയിലാണ് 73-ാം വയസ്സിൽ ലീന ആന്റണി എത്തുന്നത്. തൈക്കാട്ടുശ്ശേരി ഉളവയ്പ് സ്വദേശിനിയായ ലീന അച്ഛന്റെ മരണത്തെത്തുടർന്ന് പഠനംനിർത്തി 13-ാം വയസ്സിൽ നാടകാഭിനയത്തിലേക്കു കടന്നതാണ്.
നാടകത്തിൽനിന്നുള്ള വരുമാനമായിരുന്നു ഉപജീവനമാർഗം. അന്തരിച്ച നടൻ കെ.എൽ. ആന്റണിയാണ് ലീനയുടെ ഭർത്താവ്. ആന്റണിയുടെ മരണശേഷമുള്ള ഒറ്റപ്പെടലാണു ലീനയെ വീണ്ടും പാഠപുസ്തകങ്ങളിലേക്ക് അടുപ്പിച്ചത്. ലീന പത്താം ക്ലാസിൽ തൈക്കാട്ടുശ്ശേരി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണു ശൗരി കോളറ ബാധിച്ചു മരിച്ചത്. പ്രശസ്തമായ കലാനിലയം നാടകസംഘത്തിലാണ് ആദ്യം അവസരം കിട്ടിയത്. അച്ഛന്റെ മരണശേഷം ബുദ്ധിമുട്ടിലായ കുടുംബത്തിന് നാടകത്തിൽനിന്നു ലീനയ്ക്കു ലഭിക്കുന്ന പണമായിരുന്നു വരുമാനം.
മരുമകൾ അഡ്വ. മായാ കൃഷ്ണനാണ് ലീന ഒറ്റയ്ക്കിരുന്നു സങ്കടപ്പെടുന്നതിനു പരിഹാരമെന്നോണം പത്താം ക്ലാസ് പൂർത്തിയാക്കിയാലോ എന്ന ആശയം മുന്നോട്ടുവെച്ചത്. തായ്‌മൊഴിക്കൂട്ടം എന്നപേരിൽ അമ്മമാരുടെ ഗാനസംഘവും രൂപവത്കരിച്ചു. അതിലെ അമ്മമാരും പഠനത്തിനു തയ്യാറായതോടെ ആഗ്രഹം ആവേശമായി. കോവിഡ് കാലത്ത് ജോ ആൻഡ് ജോ, മകൾ എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു.
https://www.facebook.com/Malayalivartha