പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ അഡ്വാൻസായി കൈ പറ്റിയ ശേഷം തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിൻമാറി; ന്യായം ദിലീപിന്റെ ഭാഗത്തല്ല, തുളസിയുടെ ഭാഗത്താണെന്ന് താൻ തറപ്പിച്ച് പറഞ്ഞു; പിന്നെ സംഭവിച്ചത്! സല്ലാപം കഴിഞ്ഞ് കല്യാണ സൗഗന്ധികത്തിലായിരുന്നു ദിലീപ് ഹീറോയാവുന്നത്; അന്ന് താൻ ദിലീപിനോട് 'ആ കാര്യം' പറഞ്ഞിരുന്നു; ദിലീപ് ഇന്ന് ഈ നിലയിൽ എത്തിയത് 'ആ ഒരൊറ്റ' കാരണത്താലാണ്! ദിലീപിനെ കുറിച്ചുള്ള ആ രഹസ്യം തുറന്നടിച്ച് സംവിധായകൻ വിനയൻ

ദിലീപടക്കമുള്ള ചില നടന്മാരുടെ വളർച്ചയുടെ പിന്നിലെ രഹസ്യങ്ങളെ കുറിച്ച് സംസംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിനയൻ. നടൻമാരായ ദിലീപ്, ജയസൂര്യ, അനൂപ് മേനോൻ, സിജു വിൽസൺ, മണിക്കുട്ടൻ എന്നിവരെ പറ്റിയാണ് വിനയൻ സംസാരിച്ചത്.
സല്ലാപം കഴിഞ്ഞ് കല്യാണ സൗഗന്ധികത്തിലായിരുന്നു ദിലീപ് ആദ്യം ഹീറോ ആവുന്നത്. അന്ന് താൻ ദിലീപിനോട് പറഞ്ഞിരുന്നു ദിലീപേ നീ വളരെ അനായാസം ഹ്യൂമർ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന്. അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആണ്. ആ ഡെഡിക്കേഷനാണ് ജനപ്രിയ നായകനാക്കി ദിലീപിനെ മാറ്റിയത്.
നേരത്തെയും ദിലീപിനെ കുറിച്ച് വിനയൻ ചില വെളിപ്പടുത്തലുകൾ നടത്തിയിരുന്നു. തന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ മലയാള സിനിമയിൽ വേണ്ട എന്ന നടൻ ദിലീപിൻ്റെ വാശിയാണ് തന്റെ പത്ത് വർഷത്തെ ഇടവേളയ്ക്ക് കാരണം എന്നായിരുന്നു വിനയൻ വെളിപ്പെടുത്തിയത്.പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ അഡ്വാൻസായി കൈ പറ്റിയ ശേഷം തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിൻമാറി.
തന്നോട് കെ. മധുവും ഹരിഹരനും വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നയാൾ എന്ന നിലയിൽ വിഷയത്തിൽ താനിടപ്പെട്ടത്. മാക്ട ഫെഡറേഷന്റെ യോഗം വിളിച്ചു. ന്യായം ദിലീപിന്റെ ഭാഗത്തല്ല, തുളസിയുടെ ഭാഗത്താണെന്ന് വ്യക്തമാക്കി.
എന്തായാലും അതേസമയം സിനിമാ മേഖലയിൽ നിന്ന് നേരിട്ട വിലക്കിനെ നിയമപരമായി തോൽപ്പിച്ച് വിനയൻ ഒരുക്കുന്ന ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട് . അത് ഇപ്പോൾ വമ്പൻ ഹിറ്റായി കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ കാത്തിരുന്നത്.പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ മികച്ച തിയറ്റർ കാഴ്ചാ അനുഭവമാണ് സിനിമ നൽകുന്നത്.
https://www.facebook.com/Malayalivartha