ഉള്ളിൽ ഒരു ഇമോഷണല്‍ കടലുണ്ടായിരുന്നു... പുറമെ ഞാനത് കാണിച്ചിട്ടില്ല: അച്ഛന്റെ ചിത കത്തിക്കുന്ന രംഗത്തെക്കുറിച്ച് മഞ്ജു വാര്യരുടെ തുറന്ന് പറച്ചിൽ

തന്റെ ജീവിതത്തിലും കാരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനാണെന്ന് പല വേദികളിലും മഞ്ജു വാര്യർ തുറന്ന് പറഞ്ഞിരുന്നു. അച്ഛന്‍റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണെന്നും, അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു. ഇപ്പോഴിതാ കലാജീവിതത്തില്‍ തനിക്ക് കിട്ടിയ അച്ഛന്റെയും അമ്മയുടെയും പിന്തുണയെക്കുറിച്ച് വാചാലയാവുകയാണ് നടി മഞ്ജു വാര്യര്‍. ഒപ്പം താൻ നേരിട്ട വലിയ വിഷമഘട്ടത്തെക്കുറിച്ചും താരം തുറന്ന് പറയുന്നു. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു മഞ്ജുവിന്റെ തുറന്ന് പറച്ചിൽ. സിനിമ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായിരുന്നു.
ഞാന്‍ അഭിനേത്രിയാവുമെന്ന് കുടുംബത്തിലാരും കരുതിയിരുന്നില്ല. അങ്ങനെയൊരു ചര്‍ച്ച പോലുമുണ്ടായിട്ടില്ല. കലാതിലകമാവുന്നവരുടെ ഫോട്ടോ കണ്ട് സിനിമയില്‍ അവസരം കിട്ടിയിരുന്ന സമയമായിരുന്നു അന്നത്തേത്. അതൊന്നും വിചാരിച്ചല്ല ഞങ്ങള്‍ പങ്കെടുത്തത്. വീണ്ടും സിനിമയില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ നൃത്ത പരിപാടികള്‍ക്കൊക്കെ പോവാറുണ്ടായിരുന്നു. അഭിനയം നിര്‍ത്തിയാലും ഡാന്‍സ് വിടരുതെന്ന് അച്ഛനെപ്പോഴും പറയാറുണ്ടായിരുന്നു.
സിനിമയുടെ ലൊക്കേഷനിലേക്കൊന്നും അച്ഛന്‍ വരാറേയില്ല. ഡാന്‍സ് പരിപാടിയുണ്ടെങ്കില്‍ എവിടെയാണേലും അച്ഛന്‍ വന്ന് മുന്നില്‍ത്തന്നെ ഇരിക്കാറുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വിയോഗമാണ്. എന്തൊക്കെ വാക്കുകള്‍ കേട്ടാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എപ്പോഴും അതിന്റൊരു വാക്വം അവിടെത്തന്നെയുണ്ടാവും. വല്യ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോഴായിരിക്കും ചിലപ്പോള്‍ അച്ഛന്‍ ഇല്ലല്ലോ എന്ന തോന്നല്‍ വരിക. ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴായിരിക്കും.
അച്ഛന്‍ മരിച്ച് ഒരുവര്‍ഷം കഴിയുന്ന സമയത്തായിരുന്നു ലൂസിഫര്‍ ചെയ്തത്. അച്ഛന്റെ ചിത കത്തിക്കുന്ന രംഗം ചെയ്യുമ്പോള്‍ ഉള്ളിലൊരു ഇമോഷണല്‍ കടലുണ്ടായിരുന്നു. പുറമെ ഞാനത് കാണിച്ചിട്ടില്ല. ആ സമയത്ത് എന്റെ മനസില്‍ അച്ഛന്റെ മുഖമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങള്‍ എങ്ങനെയൊക്കെയോ അങ്ങ് കടന്നുപോവുന്നു. സ്വയമേ കരുത്തയാണ് എന്നൊന്നും ഞാന്‍ പറയാറില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു.
സിനിമയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചത് അച്ഛന്റെ ചേട്ടനായിരുന്നു അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. നൃത്തവും സിനിമയുമൊക്കെ ഏറെയിഷ്ടമാണ്. ഞാന്‍ ആദ്യ സിനിമയില്‍ അഭിനയിക്കാനായി യാത്ര പുറപ്പെടുന്ന സമയത്താണ് വല്യച്ഛന്‍ മരിച്ചുവെന്ന വിവരം വന്നത്. ഒരുപാട് സങ്കടപ്പെടുത്തിയ കാര്യമാണ് ഇതെന്ന് മഞ്ജു വാര്യർ പറയുന്നു. നൃത്തത്തെ കൂടുതല്‍ സ്‌നേഹിക്കുന്നത് അമ്മയാണ്.
അമ്മയ്ക്ക് നൃത്തത്തോടുള്ള പാഷന്‍ കൊണ്ടാണ് ഞാന്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയത്. അമ്മയ്ക്ക് അമ്മയുടെ കുട്ടിക്കാലത്ത് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, അത് സാധിച്ചിരുന്നില്ല. 4 വയസായപ്പോഴേക്കും അമ്മ എന്നെ ഡാന്‍സിന് ചേര്‍ത്തിരുന്നു. എല്ലായ്‌പ്പോഴും അമ്മ കൂടെ വരും. സ്‌കൂളന്വേഷിക്കുന്നതിന് മുമ്പേ അവിടത്തെ ഡാന്‍സ് ടീച്ചറേതാണെന്നായിരുന്നു അച്ഛന്‍ നോക്കിയിരുന്നത്. യുവജനോത്സവത്തില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്, കലാജീവിതത്തിൽ ഏറെ നിർണ്ണായകമായിരുന്നു അതെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha