അഭിനയം നിര്‍ത്തിയാലും 'അത്' വിട്ടു കളയരുതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു; സിനിമയില്‍ അഭിനയിക്കുമ്പോള്‍ നൃത്ത പരിപാടികള്‍ക്കൊക്കെ പോവാറുണ്ടായിരുന്നു; അപ്പോൾ അദ്ദേഹം മുന്നിൽ വന്നിരിക്കുമായിരുന്നു; സിനിമയുടെ ലൊക്കേഷനിലേക്കൊന്നും അദ്ദേഹം വരാറില്ലായിരുന്നു; ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം; വല്യ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോഴും ഒറ്റയ്ക്കാകുമ്പോഴും അദ്ദേഹം ഇല്ലല്ലോ എന്ന ചിന്ത വേട്ടയാടും; എന്തൊക്കെ വാക്കുകള്‍ കേട്ടാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ 'ആൾ' നഷ്ടം തന്നെയാണ്; ഉള്ളുലഞ്ഞ് മഞ്ജു

അച്ഛനെ കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ; സിനിമ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ഞാന്‍ അഭിനേത്രിയാവുമെന്ന് കുടുംബത്തിലാരും കരുതിയിരുന്നില്ല. അങ്ങനെയൊരു ചര്‍ച്ച പോലുമുണ്ടായിട്ടില്ല.
കലാതിലകമാവുന്നവരുടെ ഫോട്ടോ കണ്ട് സിനിമയില്‍ അവസരം കിട്ടിയിരുന്ന സമയമായിരുന്നു അന്നത്തേത്. അതൊന്നും വിചാരിച്ചല്ല ഞങ്ങള്‍ പങ്കെടുത്തത്. വീണ്ടും സിനിമയില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ നൃത്ത പരിപാടികള്‍ക്കൊക്കെ പോവാറുണ്ടായിരുന്നു. അഭിനയം നിര്‍ത്തിയാലും ഡാന്‍സ് വിടരുതെന്ന് അച്ഛനെപ്പോഴും പറയാറുണ്ടായിരുന്നു.
സിനിമയുടെ ലൊക്കേഷനിലേക്കൊന്നും അച്ഛന്‍ വരാറേയില്ല. ഡാന്‍സ് പരിപാടിയുണ്ടെങ്കില്‍ എവിടെയാണേലും അച്ഛന്‍ വന്ന് മുന്നില്‍ തന്നെ ഇരിക്കാറുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വിയോഗമാണ്. എന്തൊക്കെ വാക്കുകള്‍ കേട്ടാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എപ്പോഴും അതിന്റൊരു നഷ്ടം അവിടെത്തന്നെയുണ്ടാവും.
വല്യ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോഴായിരിക്കും ചിലപ്പോള്‍ അച്ഛന്‍ ഇല്ലല്ലോ എന്ന തോന്നല്‍ വരിക. ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴായിരിക്കും. അച്ഛന്‍ മരിച്ച് ഒരുവര്‍ഷം കഴിയുന്ന സമയത്തായിരുന്നു ലൂസിഫര്‍ ചെയ്തത്.
അച്ഛന്റെ ചിത കത്തിക്കുന്ന രംഗം ചെയ്യുമ്പോള്‍ ഉള്ളിലൊരു ഇമോഷണല്‍ കടലുണ്ടായിരുന്നു. പുറമെ ഞാനത് കാണിച്ചിട്ടില്ല. ആ സമയത്ത് എന്റെ മനസില്‍ അച്ഛന്റെ മുഖമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങള്‍ എങ്ങനെയൊക്കെയോ അങ്ങ് കടന്നുപോവുന്നു. സ്വയമേ കരുത്തയാണ് എന്നൊന്നും ഞാന്‍ പറയാറില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു.
https://www.facebook.com/Malayalivartha